in ,

രണ്ടില ചിഹ്നം ഒപിഎസ്- ഇപിഎസിന്; ശശികലയ്ക്ക് തിരിച്ചടി

ചെന്നൈ: എഐഡിഎംകെയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ‘രണ്ടില’ (two leaves) മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിഭാഗത്തിന് നല്‍കിക്കൊണ്ടുള്ള ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. ‘രണ്ടില’ ചിഹ്നത്തിനായി അവകാശവാദമുന്നയിച്ചിരുന്ന ശശികലദിനകരൻ വിഭാഗത്തിന് ഈ തീരുമാനം കടുത്ത തിരിച്ചടിയായി.

രണ്ടില ചിഹ്നം തങ്ങൾക്ക് അനുവദിക്കണമെന്ന ടി ടി വി ദിനകരന്റെ ആവശ്യം തിരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളിക്കളഞ്ഞു. ഒ പനീര്‍ ശെല്‍വവും എടപ്പാടി പളനിസാമിയും നയിക്കുന്ന എഐഎഡിഎംകെയുടെ ഒപിഎസ്- ഇപിഎസ് പക്ഷത്തിന് ‘രണ്ടില’ ചിഹ്നം ഉപയോഗിക്കാമെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കി.

കൂടാതെ അണ്ണാ ഡിഎംകെ എന്ന പേരും ഒപിഎസ്- ഇപിഎസ് വിഭാഗത്തിന് ഉപയോഗിക്കാമെന്നും തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. ജയലളിതയുടെ മരണത്തെ തുടര്‍ന്നുണ്ടായ അധികാരത്തര്‍ക്കങ്ങളെ തുടർന്നാണ് പാര്‍ട്ടി പിളർന്നത്.

പാര്‍ട്ടിയിലെ ചേരിതിരിവിനെ തുടർന്നുള്ള തർക്കത്തിനൊടുവിൽ തിരഞ്ഞെടുപ്പു കമ്മീഷന്‍ പാര്‍ട്ടി ചിഹ്നം മരവിപ്പിച്ചിരുന്നു. ആർകെ നഗറില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിൽ എതിർചേരിയിലായിരുന്ന ഉപമുഖ്യമന്ത്രി ഒ പനീർസെൽവം ചിഹ്നത്തിനായി അവകാശവാദമുന്നയിച്ചിരുന്നു.

തുടര്‍ന്നാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഈ ചിഹ്നം മരവിപ്പിക്കുന്ന നടപടി സ്വീകരിച്ചത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിമത നേതാവ് ശശികല ജയിലിലായതോടെ തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങൾ ഉടലെടുത്തിരുന്നു.

ഒപി‌എസും ഇപി‌എസും ഒന്നിച്ചതോടെയാണ് ചിഹ്നം അവർക്കു ലഭിക്കുവാനുള്ള വഴി തുറന്നത്. നേരത്തെ ചിഹ്നം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസിൽ ശശികലയുടെ ബന്ധുവും അനുയായിയുമായ ടി ടി വി ദിനകരൻ ഉൾപ്പെട്ടിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Padmavati, British censors, cleared, Dec 1, release, film, India, British Board Of Film Classification ,BBFC,UK, Ranveer Singh, Deepika Padukaone, Rani Padmavati, Shahid Kapoor, distributed, film makers, controversy, BJP, Karnisena,

പത്മാവതിക്ക് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി

CET, QIC, Thiruvananthapuram engineering college, quest innovation centre, IT, education, students, deep learning, engineering students, QuEST innovation centre, launched, fifth semester, QuEST Global,

ക്വസ്റ്റ് ഗ്ലോബലിന്റെ ഇന്നോവേഷൻ സെന്ററിന് തുടക്കമായി