സൈബർ പാർക്കിൽ രണ്ട് കമ്പനികൾ കൂടി പ്രവർത്തനം ആരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് സൈബർ പാർക്കിൽ രണ്ട് കമ്പനികൾ കൂടി തുറന്നു. സൂണ്ടിയ  സോഫ്ട്‍വെയർ, ആയൂർ ഐ. ടി സിറ്റി തുടങ്ങിയ കമ്പനികളാണ് പുതുതായി ആരംഭിച്ചത്. 2008 ൽ തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തനം ആരംഭിച്ച സൂണ്ടിയയുടെ കോഴിക്കോട് സൈബർ പാർക്ക് ഓഫീസിന്റെ  ഉത്ഘാടനം സംസഥാന ഐ. ടി പാർക്കുകളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഋഷികേശ് നായരും, ആയൂർ ഐ. ടി സിറ്റിയുടെ  ഉത്ഘാടനം വഖഫ് ബോർഡ് ചെയർമാൻ സയ്യദ് റഷീദ് അലി ശിഹാബ് തങ്ങളുമാണ് നിർവഹിച്ചത്.

സൈബർ പാർക്കിലെ സ്മാർട്ട് ബിസിനസ്സ് സെന്ററിൽ  20 പേർക്ക് ജോലി ചെയ്യാനായി 1500 ചതുരശ്ര അടി സ്ഥലമാണ് സൂണ്ടിയ ഏറ്റെടുത്തിട്ടുള്ളത് . മൊബൈൽ ടെക്നോളോജി, വെബ്ബ് ആപ്ലിക്കേഷൻ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിക്ക് അമേരിക്കയിലും, ഗൾഫിലും ഓഫീസുകളുണ്ട്. അരുൺ ശ്രീധറാണ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.

നിസാമുദീൻ നൂറുദ്ധീൻ, സലിം ചൂളയിൽ തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള ആയൂർ ഐ. ടി സിറ്റി  മൊബൈൽ ആപ്ലിക്കേഷൻ വികസനം, വെബ്ബ് സൈറ്റ് വികസനം, ഡിജിറ്റൽ മാർക്കറ്റി൦ങ് എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ്.

യുവ സംരംഭകരുടെ ഐ.ടി പദ്ധതികൾ കോഴിക്കോട് സൈബർ പാർക്കിലേക്ക് വരുന്നത് പ്രതീക്ഷയോടെ കാണുന്നുവെന്നും ഇവർക്ക് വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും ഐ. ടി പാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഋഷികേശ് നായർ പറഞ്ഞു. അടുത്തു തന്നെ 4 കമ്പനികൾ കൂടി സൈബർ പാർക്കിൽ പ്രവർത്തനം തുടങ്ങും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ചെറിയ കലാകാരന്മാർക്ക് ബിനാലെ നല്‍കുന്നത് വലിയ വേദി: യെച്ചൂരി

ഈ വിഷയം ചർച്ച ചെയ്യാൻ ഏതെങ്കിലും ടെലിവിഷൻ ചാനൽ തയ്യാറാവുമോ?