Movie prime

ഒന്നും രണ്ടും കിലോയല്ല പിടിച്ചെടുത്തത് രണ്ടു ടൺ അന്തക മൽസ്യം

തലസ്ഥാന നഗരിയിലെ വിവിധ മത്സ്യച്ചന്തകളിൽ നിന്ന് ഇന്നലെ ആരോഗ്യവകുപ്പ് അധികൃതർ പിടിച്ചെടുത്തത് രണ്ടു ടൺ കേടായ മൽസ്യമെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. ചീഞ്ഞതും പുഴുവരിച്ചതുമായ ഭക്ഷ്യവസ്തുക്കൾ തലസ്ഥാനത്തെ ഹോട്ടലുകളിൽ നിന്ന് പിടിച്ചെടുക്കുന്ന വാർത്ത പത്രമാധ്യമങ്ങളിൽ കൂടെക്കൂടെ വരാറുണ്ട്. സ്റ്റാർ പദവിയുള്ള ഹോട്ടലുകളിൽ നിന്നു പോലും ഒരാഴ്ചയും രണ്ടാഴ്ചയും പഴക്കമുള്ള ചിക്കനും മട്ടണും മറ്റു ഭക്ഷ്യ വസ്തുക്കളും പിടികൂടാറുണ്ട്. മിക്കപ്പോഴും പ്രമുഖ ഹോട്ടൽ എന്ന പുകമറക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകിയാണ് ഇത്തരക്കാരെ അവതരിപ്പിക്കാറ്. നാമമാത്രമായ തുക ഫൈനായി അടപ്പിച്ച് രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ More
 
തലസ്ഥാന നഗരിയിലെ വിവിധ മത്സ്യച്ചന്തകളിൽ നിന്ന് ഇന്നലെ ആരോഗ്യവകുപ്പ് അധികൃതർ പിടിച്ചെടുത്തത് രണ്ടു ടൺ കേടായ മൽസ്യമെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. ചീഞ്ഞതും പുഴുവരിച്ചതുമായ ഭക്ഷ്യവസ്തുക്കൾ തലസ്ഥാനത്തെ ഹോട്ടലുകളിൽ നിന്ന് പിടിച്ചെടുക്കുന്ന വാർത്ത പത്രമാധ്യമങ്ങളിൽ കൂടെക്കൂടെ വരാറുണ്ട്. സ്റ്റാർ പദവിയുള്ള ഹോട്ടലുകളിൽ നിന്നു പോലും ഒരാഴ്ചയും രണ്ടാഴ്ചയും പഴക്കമുള്ള ചിക്കനും മട്ടണും മറ്റു ഭക്ഷ്യ വസ്തുക്കളും പിടികൂടാറുണ്ട്. മിക്കപ്പോഴും പ്രമുഖ ഹോട്ടൽ എന്ന പുകമറക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകിയാണ് ഇത്തരക്കാരെ അവതരിപ്പിക്കാറ്. നാമമാത്രമായ തുക ഫൈനായി അടപ്പിച്ച് രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ ഈ ഹോട്ടലുകൾ തുറക്കുകയും ചെയ്യും. ഒരു കാലത്ത് വൃത്തിക്കും വെടുപ്പിനും പേരുകേട്ട കോഫീ ഹൌസുകളും ഈയിടെയായി ഇത്തരം വാർത്തകളിൽ ഇടം നേടുന്നുണ്ട്. ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നതും കേടായ വസ്തുക്കൾ വിൽക്കുന്നതും ഗുരുതരമായ കുറ്റകൃത്യങ്ങളായിട്ടും അധികൃതരുടെ അനാസ്ഥ കൊണ്ട് കുറ്റവാളികൾ രക്ഷപ്പെടുന്നത് പതിവാണ്.
24 ഹെൽത്ത് ഇൻസ്പെക്ടർമാരും നാല്പതോളം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും അടങ്ങിയ സംഘമാണ് ഇന്നലെ മത്സ്യച്ചന്തകളിൽ മിന്നൽ പരിശോധനക്കിറങ്ങിയത്. അടുത്തിടെ വാങ്ങിയ പുതിയതരം കെമിക്കൽ ഡിറ്റക്ഷൻ കിറ്റുകളുമായാണ് ഉദ്യോഗസ്ഥർ ചന്തകളിൽ എത്തിയത്. കഴക്കൂട്ടത്തും ശ്രീകാര്യത്തും അവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകളാണ്. ഫോർമാലിൻ ചേർത്ത മത്സ്യങ്ങളാണ് മിക്കയിടത്തും വിൽക്കുന്നത്. മൃതദേഹങ്ങൾ ദിവസങ്ങളോളം അഴുകാതെയിരിക്കാൻ ചേർക്കുന്ന രാസവസ്തുവാണ് ഫോർമാലിൻ.
സംഘം പരിശോധനക്കെത്തിയ മുപ്പത്തിനാല് ഇടങ്ങളിലും ഫോർമാലിൻ ചേർത്ത മൽസ്യങ്ങൾ പിടിച്ചെടുത്തു. അയൽ സംസ്ഥാനങ്ങളിൽനിന്നാണ് ഇവ തലസ്ഥാനത്തെത്തുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. ജനങ്ങളുടെയെല്ലാം ആരോഗ്യത്തെ മാരകമായി ബാധിക്കുന്ന ഇത്തരം വസ്തുക്കൾ അതിർത്തി കടന്നെത്തുന്നത് തടയാൻ കാര്യക്ഷമമായ സംവിധാനങ്ങൾ ഇല്ല എന്നതാണ് വസ്തുത. പിടിച്ചെടുത്തിരുന്നില് ലെങ്കിൽ ഈ ചത്തതും ചീഞ്ഞതും കേടുവന്നതുമായ ഫോർമാലിൻ മൽസ്യം എത്രയോ മനുഷ്യരുടെ തീൻ മേശകളിൽ വിളമ്പേണ്ടതായിരുന്നു. കേരളത്തിന്റെ ഐ ടി തലസ്ഥാനമായ കഴക്കൂട്ടത്തുനിന്നു ഭക്ഷ്യ വിഷബാധാ വാർത്തകൾ ഇടയ്ക്കിടെ വരാറുണ്ട്. ടെക്‌നോപാർക്കിനുള്ളിലെ റെസ്റ്റോറന്റുകളിൽ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ സമീപകാലത്തുതന്നെ പിടികൂടിയിട്ടുണ്ട്.
ഫോർമാലിൻ ചേർത്ത 200 കിലോ മത്സ്യമാണ് കഴക്കൂട്ടം ചന്തയിൽ നിന്ന് കണ്ടെടുത്തത്. 250 ഓളം കിലോ ചീഞ്ഞ മൽസ്യം വേറെയും ഉണ്ടായിരുന്നു. ശ്രീകാര്യത്തുനിന്ന് 450 കിലോ പഴക്കം ചെന്നതും 300 കിലോ ഫോർമാലിൻ ചേർത്തതും പിടികൂടി. പാങ്ങോട്‌നിന്നാണ് ഈ രണ്ടു ചന്തകളിലേക്കും മൽസ്യങ്ങൾ എത്തുന്നതെന്നാണ് അധികൃതർ പറയുന്നത്. പാളയം മാർക്കറ്റിൽ നിന്നും പിടികൂടിയത് മുഴുവൻ ഫോർമാലിൻ ചേർത്ത മൽസ്യങ്ങൾ ആയിരുന്നു.