in , ,

പുതുവർഷത്തിൽ ഇന്ത്യൻ വിപണിയിൽ പുതുപുത്തൻ ഇരുചക്ര വാഹനങ്ങൾ

വരൂ, പുതുവർഷത്തിൽ വിപണിയിലെത്തുന്ന പുതുപുത്തൻ ഇരുചക്ര വാഹനങ്ങളെ (two wheeler) പരിചയപ്പെടാം. കെടിഎം 390 ഡ്യൂക്ക്, ടിവിഎസ് അക്യുല എന്നിങ്ങനെ വ്യത്യസ്ത മാതൃകകൾ ഇന്ത്യൻ ഇരുചക്ര വിപണിയിൽ അവതരിപ്പിക്കപ്പെട്ട വർഷമായിരുന്നു 2017. ഇതിന് തുടർച്ചയെന്നോണം 2018-ലും വിവിധ മോഡലുകൾ രംഗത്തെത്താൻ ഒരുങ്ങിക്കഴിഞ്ഞു.

ഹീറോ എക്സ് പൾസ്

Hero XPulse-blivenews.com

കുറച്ച് വർഷങ്ങൾക്ക് മുൻപ് ഹീറോ ഇന്ത്യയിലവതരിപ്പിച്ച ഇമ്പൾസ് ദുർബലമായ എൻഞ്ചിൻ ഘടിപ്പിക്കപ്പെട്ടിരുന്നതിനാൽ വിപണിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ആരാധകരെ തൃപ്തിപ്പെടുത്താനായി കമ്പനി പുതുവർഷത്തിൽ ഹീറോ എക്സ് പൾസ് അവതരിപ്പിക്കുവാനൊരുങ്ങുകയാണ്. 2018-ൽ നടക്കുന്ന ആട്ടോ എക്സ്പോയിൽ ഹീറോ എക്സ് പൾസ് അവതരിപ്പിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

ഏറെ സവിശേഷതകൾ പുതിയ മാതൃകയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും സാങ്കേതിക സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എൻഞ്ചിൻ സംരക്ഷിക്കുന്നതിനായി ബാഷ് പ്ലേറ്റ്, ക്രാഷ് ഗാർഡ് എന്നിവയെക്കൂടാതെ കാറ്റ് വ്യതിചലിപ്പിക്കുന്നതിനുള്ള ചെറിയ ഫെയറിങ്, എൽഇഡി ഹെഡ്‍ ലാംപ്, നക്കിൾ ഗാർഡ്, ഉയർന്ന ഹാൻഡിൽ ബാർ എന്നീ സംവിധാനങ്ങളും ഹീറോ എക്സ് പൾസിൽ ഒരുക്കിയിട്ടുണ്ട്.

ഹീറോ എക്സ്ട്രീം 200

Motorcycles, new year, India, Hero XPulse, Royal Enfield 650, Hero XPulse,Hero Xtreme 200,Royal Enfield Interceptor,Royal Enfield Continental GT 650,Benelli TRK 502,Yamaha R15 V3.0,Yamaha YZF-R3,BMW G310R,Tork T6X,Suzuki GSX-R250,TVS Apache 160/180,

2018ലെ ഓട്ടോ എക്സ്പോയിൽ ഹീറോ അവതരിപ്പിക്കുന്ന മറ്റൊരു ഇരുചക്ര വാഹനമാണ് ഹീറോ എക്സ്ട്രീം 200. ഇന്ത്യൻ വിപണിയിലെ ഹീറോയുടെ ഏറ്റവും ഉയർന്ന മോഡലായിരിക്കും ഇതെന്ന് നിർമ്മാതാക്കൾ വിശ്വസിക്കുന്നു. ബജാജിന്റെ പൾസർ 200 എൻ എസ്, ടി വി എസ്സിന്റെ അപ്പാച്ചെ ആർ ടി ആർ 200 എന്നിവയോട് മത്സരിക്കത്തക്ക സവിശേഷതകളോടെയാണ് ഹീറോ എക്സ്ട്രീം 200 അവതരിപ്പിക്കപ്പെടുന്നത്.

18.2 ബി എച്ച് പി ഉയർന്ന പവറുള്ള 200 സിസി എയർ-കൂൾഡ് എൻഞ്ചിൻ ഇതിൽ സജ്ജീകരിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഡിസ്ക് ബ്രേക്ക്, എ ബി എസ് എന്നിങ്ങനെയുള്ള സംവിധാനങ്ങൾ തിരഞ്ഞെടുക്കപ്പെടാവുന്നവയായി അവതരിപ്പിക്കുമെന്നും കരുതപ്പെടുന്നു.

റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ

Motorcycles, new year, India, Hero XPulse, Royal Enfield 650, Hero XPulse,Hero Xtreme 200,Royal Enfield Interceptor,Royal Enfield Continental GT 650,Benelli TRK 502,Yamaha R15 V3.0,Yamaha YZF-R3,BMW G310R,Tork T6X,Suzuki GSX-R250,TVS Apache 160/180,

ഇ ഐ സി എം എ പ്രദർശനത്തിൽ വച്ചാണ് റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ അവതരിപ്പിക്കപ്പെട്ടത്. ആരാധകർ ഏറെ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന ഈ മോഡൽ സമാന്തരമായി ഇരട്ട എൻജിൻ ഘടിപ്പിക്കുന്ന ആദ്യ റോയൽ എൻഫീൽഡ് എന്ന ഖ്യാതിയുമായിട്ടാണ് വിപണിയിലെത്തുക.

കമ്പനി നിർമ്മിച്ചിട്ടുള്ളതിൽ ഏറ്റവും ഊർജ്ജിതമായ മോഡലായിരിക്കും ഡിസ്ക് ബ്രേക്ക്, എ ബി എസ് എന്നീ ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി വിൻറ്റേജ് മാതൃകയിൽ തയ്യാറാക്കിയ ഇന്റർസെപ്റ്റർ വാഹന പ്രേമികളുടെ മനം കവരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

46 ബി എച്ച് പി പവർ നൽകുവാൻ ശേഷിയുള്ള 650 സിസി സമാന്തരമായ ഇരട്ട ലിക്വിഡ് കൂൾഡ് എൻജിൻ നൽകിയിരിക്കുന്ന റോയൽ എൻഫീൽഡ് ഇന്റർസെപ്റ്ററിന് ഏകദേശം 3 ലക്ഷം രൂപയോളം വില വരും. 2018 മധ്യത്തോടെ ഇന്ത്യൻ, യൂറോപ്യൻ വിപണികളിൽ ഒരേസമയം പ്രവേശിക്കുകയാണ് ശക്തനായ ഈ ഇരുചക്രവാഹനം.

റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജി ടി 650

Motorcycles, new year, India, Hero XPulse, Royal Enfield 650, Hero XPulse,Hero Xtreme 200,Royal Enfield Interceptor,Royal Enfield Continental GT 650,Benelli TRK 502,Yamaha R15 V3.0,Yamaha YZF-R3,BMW G310R,Tork T6X,Suzuki GSX-R250,TVS Apache 160/180,

2018-ഓടെ പുറത്തിറങ്ങുന്ന റോയൽ എൻഫീൽഡിന്റെ മറ്റൊരു മോഡലാണ് ജി ടി 350. സമാന്തരമായ ഇരട്ട എൻജിനുകൾ ഇതിനു കൂടുതൽ കരുത്ത് നൽകുന്നു. ഇതിന്റെ സവിശേഷതകളെല്ലാം റൈഡിങ് പൊസിഷൻ കൂടുതൽ മികച്ചതാക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ ദീർഘ ദൂര യാത്ര ഒഴിവാക്കി ചെറിയ യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ വാഹനം കൂടുതൽ സൗകര്യപ്രദമായിരിക്കും.

ബെൻലി ടി ആർ കെ 502

Motorcycles, new year, India, Hero XPulse, Royal Enfield 650, Hero XPulse,Hero Xtreme 200,Royal Enfield Interceptor,Royal Enfield Continental GT 650,Benelli TRK 502,Yamaha R15 V3.0,Yamaha YZF-R3,BMW G310R,Tork T6X,Suzuki GSX-R250,TVS Apache 160/180,

ഫ്രണ്ട് ബ്രേക്കാണ് ടി ആർ കെ 502വിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ഫ്രണ്ട് ഫുട് ഫെയറിങ്ങിന്റെ വിപുലീകരണമാണ് ബ്രേക്കായി പ്രവർത്തിക്കുന്നത്. സ്പ്ലിറ്റ് സീറ്റുകളും വിൻഡ് സ്‌ക്രീനുകളുമുൾപ്പെടുന്ന ബെൻലി മുന്നിൽ 320 എംഎം ഡിസ്ക് ബ്രെക്കും പിന്നിൽ 260 എം എം സിംഗിൾ ഡിസ്‌ക്കും പ്രദാനം ചെയ്യുന്നു.

17 ഇഞ്ച് അലോയ് വീലുകൾ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും തീവ്രമായ ഓഫ് റോഡ് യാത്രകൾക്ക് അവ തുണയാകുകയില്ല. പുതുതായി വികസിപ്പിക്കപ്പെട്ട ഈ വാഹനത്തിന് 500 സിസി എൻജിനാണ് നൽകിയിരിക്കുന്നത്. 6 സ്പീഡ് ട്രാൻസ്മിഷനുള്ള ഇതിൽ സമാന്തരമായ ഇരട്ട എൻജിൻ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 47 ബി എച്ച് പി, 45 എൻ എം ടോർക് എന്നിവ എൻജിൻ പ്രദാനം ചെയ്യുന്നു.

യമഹ ആർ 15 വി 3.0

Motorcycles, new year, India, Hero XPulse, Royal Enfield 650, Hero XPulse,Hero Xtreme 200,Royal Enfield Interceptor,Royal Enfield Continental GT 650,Benelli TRK 502,Yamaha R15 V3.0,Yamaha YZF-R3,BMW G310R,Tork T6X,Suzuki GSX-R250,TVS Apache 160/180,

വാഹനങ്ങളുടെ ശ്രേണിയിൽ ഏറ്റവും കൂടുതൽ വാഹനപ്രേമികൾ കാത്തിരിക്കുന്നത് ഒരുപക്ഷെ യമഹ ആർ 15 വി 3.0 ആയിരിക്കുമെന്നതിൽ സംശയമില്ല. ആർ 15 വിന്റെ എല്ലാ മോഡലുകളും ഈ വർഷം ആദ്യം തന്നെ അന്താരാഷ്ട്ര വിപണിയിൽ യമഹ ലോഞ്ച് ചെയ്തിരുന്നു. എന്നാൽ ഇന്ത്യയിൽ പുറത്തിറക്കാൻ വൈകിയത് വാഹന പ്രേമികളെ നിരാശരാക്കിയിരുന്നു.

മുൻ ഭാഗത്തെ യു എസ് ഡി ഫോർക്കുകൾ, ഐ ആർ സി ടയറുകൾ എന്നിങ്ങനെയുള്ള സംവിധാനങ്ങൾ വില കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ മോഡലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വില കുറയ്ക്കുന്നതിന്റെ ഭാഗമായി അലുമിനിയത്തിന് പകരം സ്റ്റീൽ ഫുട്‍സ്റ്റെപ്സ് നിർമ്മിക്കുന്നതും എ ബി എസ് സംവിധാനം ഒഴിവാക്കി.
യമഹ വൈഇസഡ് എഫ് – ആർ3

ബി എസ് സംവിധാനത്തോടെ ഈ വാഹനം ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതെ മോഡൽ തന്നെ വീണ്ടും അവതരിപ്പിക്കാനാണ് യമഹ ഒരുങ്ങുന്നത്. ഓട്ടോ എക്സ്പോ 2018-ൽ ഈ വാഹനം ഔദ്യോഗികമായി അവതരിപ്പിക്കുവാനാണ് അവർ ലക്ഷ്യമിടുന്നത്. പഴയ മോഡലിനെ അപേക്ഷിച്ച് കൂടുതൽ ശക്തമായ തിരിച്ചു വരവാണിതെന്ന് പറയാൻ സാധിക്കും.

ബി എം ഡബ്ള്യു ജി 310 ആർ

Motorcycles, new year, India, Hero XPulse, Royal Enfield 650, Hero XPulse,Hero Xtreme 200,Royal Enfield Interceptor,Royal Enfield Continental GT 650,Benelli TRK 502,Yamaha R15 V3.0,Yamaha YZF-R3,BMW G310R,Tork T6X,Suzuki GSX-R250,TVS Apache 160/180,

ബി എം ഡബ്ള്യു- ടി വി എസ് സഹകരണത്തിൽ ഒരുങ്ങുന്ന രണ്ട് പുത്തൻ മോഡലുകളാണ് ബി എം ഡബ്ള്യു ജി 310 ആർ, ടി വി എസ് അപ്പാച്ചെ ആർ ആർ 310 എസ് എന്നിവ. ഇതിൽ അപ്പാച്ചെ ഇതിനോടകം തന്നെ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞുവെങ്കിലും വാഹന പ്രേമികൾ ഏറെ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന ബി എം ഡബ്ള്യു ജി 310 ആർ 2018-ൽ പുറത്തിറങ്ങും.

ജർമൻ ബ്രാൻഡായ ഈ ബൈക്കും ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കാനാണ് നിർമ്മാതാക്കൾ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ കെ ടി എം 390 ഡ്യുക്കിനോട് മത്സരിക്കുവാനാണ് ഏറെ സവിശേഷതകളുള്ള ഈ മോഡൽ പുറത്തിറക്കുന്നത്തിലൂടെ ലക്ഷ്യമിടുന്നത്.

313 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കോൾഡ് എൻജിനാണ് ജി 310 ആറിന്റെ ശക്തി. കേവലം 158 കിലോഗ്രാം ഭാരം മാത്രമാണ് 33.6 ബി എച്ച് പി പവറുള്ള ഈ വാഹനത്തിനുള്ളതെന്നതും മറ്റൊരു സവിശേഷതയാണ്.

ടോർക്ക് ടി 6 എക്സ്

Motorcycles, new year, India, Hero XPulse, Royal Enfield 650, Hero XPulse,Hero Xtreme 200,Royal Enfield Interceptor,Royal Enfield Continental GT 650,Benelli TRK 502,Yamaha R15 V3.0,Yamaha YZF-R3,BMW G310R,Tork T6X,Suzuki GSX-R250,TVS Apache 160/180,

ഇന്ത്യയിലെ പൂർണമായും വൈദ്യുതീകരിക്കപ്പെട്ട മോഡൽ അവതരിപ്പിച്ചിരിക്കുകയാണ് പൂനെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വാഹന നിർമ്മാതാക്കൾ. ലിയോൺ ബാറ്റെറിയാൽ നിർമ്മിതമായ ഇത് 100 കിലോമീറ്റർ വേഗതയാണ് പരമാവധി ഉറപ്പ് നൽകുന്നത്. 2 മണിക്കൂർ കൊണ്ട് ബാറ്ററി പൂർണമായും ചാർജ് ചെയ്യുവാൻ സാധിക്കുമെന്നും വാഹന നിർമ്മാതാക്കൾ വ്യക്തമാക്കുന്നു.

ടോർക്ക് ടി 6 എക്സ് വിപണിയിൽ അവതരിപ്പിക്കുന്നതിന് മുൻപായി പൂനെ നഗരത്തിൽ ചാർജിങ് സ്റ്റേഷനുകളുടെ പ്രവർത്തനമാണ് ആദ്യ ഘട്ടമായി നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്‌. 2018 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കപ്പെടുന്ന മോഡലുകളിൽ ടോർക്ക് ശ്രദ്ധേയമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
സുസുക്കി ജി എസ് എക്സ്-ആർ 250

Motorcycles, new year, India, Hero XPulse, Royal Enfield 650, Hero XPulse,Hero Xtreme 200,Royal Enfield Interceptor,Royal Enfield Continental GT 650,Benelli TRK 502,Yamaha R15 V3.0,Yamaha YZF-R3,BMW G310R,Tork T6X,Suzuki GSX-R250,TVS Apache 160/180,

ഇന്ത്യയിൽ ജിക്സർ എസ് എഫ് വിജയകരമായതിന് പിന്നാലെയാണ് അതിന്റെ കൂടുതൽ വിപുലീകരിക്കപ്പെട്ട മോഡൽ പുറത്തിറക്കുന്നതിനെക്കുറിച്ച് നിർമ്മാതാക്കൾ ചിന്തിച്ചത്. 250 സിസി വിഭാഗത്തിൽ ജി എസ് എക്സ്-ആർ 250യോടെ ചുവടുറപ്പിക്കുവാനാണ് സുസുക്കി ലക്ഷ്യം വയ്ക്കുന്നത്. സമാന്തരമായ ഇരട്ട എൻജിനും അതിലൂടെ 24.7 ബി എച്ച് പി പവറുമാണ് ജി എസ് എക്സിന്റെ മറ്റൊരു സവിശേഷത.

കടപ്പാട്: കാർടോക്.കോം

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Operation blade, kerala police,money lending rackets, Operation Kubera, investigation, complaints, collection agents, parallel money lending, mafia, cases, registers, districts, 

അമിത പലിശക്കാര്‍ക്കെതിരെ ഓപ്പറേഷന്‍ ബ്ലേഡുമായി പോലീസ്

Lalu,fodder scam, verdict, sentence, january 3,convicted, jagannath mishra, acquitted, RJD chief, Fodder scam case, chief, former chief minister, found guilty, Rashtriya janata Dal, CBI, Lok Sabha, Ranchi, jail, 

കാലിത്തീറ്റ കുംഭകോണം: ലാലു കുറ്റക്കാരനെന്ന് കോടതി