ഇരുചക്രവാഹന വിപണിയിൽ ഈ വർഷം തരംഗമായതാരൊക്കെ എന്നറിയണ്ടേ?

two-wheelers , sale,June 2018, Honda Activa,bikes,   top, India, Honda Activa, hero hf deluxe,bajaj pulsar ,

ഇന്ത്യയിലെ ഇരുചക്ര വാഹന വിപണി ദിനംപ്രതി കുതിച്ചുയരുകയാണ്. പുത്തൻ സാങ്കേതിക സവിശേഷതകളും രൂപഭംഗിയുമായി വിപണി കീഴടക്കുവാൻ നിർമ്മാതാക്കൾ മത്സരിക്കുമ്പോൾ ഉപഭോക്താക്കളും പരിഷ്കരണത്തിന്റെ ഭാഗമായി പഴയ വാഹനങ്ങൾ പോലുമുപേക്ഷിച്ച് പുത്തൻ ബ്രാൻഡുകളും മോഡലുകളും സ്വന്തമാക്കുവാനുള്ള മത്സരത്തിൽ തന്നെയാണ്. അടുത്തിടെ ഇന്ത്യൻ വിപണിയിലെ വിൽപ്പനയിൽ തരംഗം സൃഷ്‌ടിച്ച പത്ത് ഇരുചക്ര വാഹനങ്ങളെ ( two-wheelers ) പരിചയപ്പെടാം.

മികച്ച നേട്ടവുമായി ഹോണ്ട ആക്ടിവ

ടു വീലർ ബ്രാൻഡുകൾ നിരവധിയുള്ള ഇന്ത്യയിലെ കണക്കുകൾ പരിശോധിച്ചാൽ പോയ മാസം ഏറ്റവുമധികം വിറ്റഴിച്ചത് ഹോണ്ട ആക്ടിവയാണ്. ‘ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്കൂട്ടർ’ എന്ന ഖ്യാതിയോടെ നിലകൊള്ളുന്ന ആക്ടിവയ്ക്ക് മെയ് മാസത്തിൽ വിൽപ്പനയിൽ നേരിട്ട കുറവിലൂടെ രണ്ട് വർഷത്തിലധികമായി നിലനിർത്തി വരികയായിരുന്ന ഒന്നാം സ്ഥാനം നഷ്ടമായിരുന്നു.

two-wheelers , sale,June 2018, Honda Activa,bikes,   top, India, Honda Activa, hero hf deluxe,bajaj pulsar ,

എന്നാൽ പുതിയ കണക്കെടുപ്പിൽ ഹീറോ സ്‌പ്ലെൻഡറിനെ പിന്നിലാക്കി ആക്ടിവ ഒന്നാം സ്ഥാനം തിരികെ സ്വന്തമാക്കിയതായി വെളിപ്പെടുന്നു. 1.40% ഇടിവ് സംഭവിച്ച് മേയിൽ 5554667 യൂണിറ്റ് വിൽപ്പന നടത്തിയതായാണ് കണക്കുകൾ. എന്നാൽ അതേ മാസം തന്നെ 9.19 ശതമാനം വർദ്ധനവോടെ ആകെ ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന 1850093 യൂണിറ്റുകളായിരുന്നു.

പട്ടികയിലെ ആദ്യ സ്ഥാനക്കാർ

ഹോണ്ട ആക്ടിവ ഒന്നാം സ്ഥാനം സ്വന്തമാക്കിയ പട്ടികയിൽ ഹീറോ സ്‌പ്ലെൻഡർ, ഹീറോ എച്ച് എഫ് ഡീലക്സ്, ഹീറോ പാഷൻ, ഹോണ്ട സി ബി ഷൈൻ എന്നീ വാഹനങ്ങളാണ് അഞ്ച് വരെയുള്ള സ്ഥാനങ്ങളിൽ ഉൾപ്പെട്ടത്. ഏറ്റവും അധികം ഉപഭോക്താക്കളെ സ്വന്തമാക്കിയ ഹോണ്ട ആക്ടിവയുടെ വിൽപ്പന ജൂണിൽ 278169 യൂണിറ്റുകളായി ഉയർന്നപ്പോൾ തൊട്ടു പിന്നിൽ നിൽക്കുന്ന സ്‌പ്ലെൻഡറിന്റെ വിൽപ്പന 278169 യൂണിറ്റുകൾ എന്ന നിലയിലായിരുന്നു.

മൂന്നാം സ്ഥാനത്ത് ഹീറോ എച്ച് എഫ് ഡീലക്‌സ്

two-wheelers , sale,June 2018, Honda Activa,bikes,   top, India, Honda Activa, hero hf deluxe,bajaj pulsar ,

ത്രീ ഡി ഗ്രാഫിക്‌സും പെർഫോമൻസും കൊണ്ട് മുന്നിൽ നിൽക്കുന്ന ഹീറോ എച്ച് എഫ് ഡീലക്‌സാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. പവർ സ്റ്റാർട്ടും മുന്നിൽ ടെലിസ്കോപിക് ഹൈഡ്രോളിക് ഷോക്ക് അബ്സോർബർ സവിശേഷതയുമുള്ള ഈ വാഹനം 2018 ജൂണിൽ മാത്രം 182883 യൂണിറ്റ് വിറ്റഴിച്ചതോടെയാണ് വാഹന വിപണിയിൽ ഈയൊരു നേട്ടം എച്ച് എഫ് ഡീലക്സിന് സ്വന്തമായത്.

ഹീറോയും ഹോണ്ടയും

ഹീറോ തന്നെ പുറത്തിറക്കിയ പാഷൻ എന്ന ഇരുചക്രവാഹനം 97715 യൂണിറ്റുകൾ വിറ്റതിലൂടെ ജൂണിലെ വിൽപ്പനയുടെ കാര്യത്തിൽ നാലാമത് എത്തിയപ്പോൾ ഹോണ്ടയുടെ സി ബി ഷൈൻ 96505 യൂണിറ്റുകൾ വഴി 2017 ജൂണിലെ റാങ്കിങ്ങിൽ നിന്നും ഒരു പടി പിന്നിലേക്ക് അഞ്ചാം സ്ഥാനത്തായി.

തിരിച്ചു വരവിൽ തിളങ്ങുന്ന ബജാജ്

two-wheelers , sale,June 2018, Honda Activa,bikes,   top, India, Honda Activa, hero hf deluxe,bajaj pulsar ,

മോട്ടോർസൈക്കിൾ രംഗത്ത് ഏറെ വിജയകരമായ കടന്നു വരവായിരുന്നു ബജാജിന്റെ പൾസർ. യുവാക്കളുടെ ഹരമായി മാറിയ പൾസർ ഏറെ കാലം ഇന്ത്യയിലെ ഇരുചക്ര വിപണി വാണിരുന്നു. 2018 ജൂണിലെ വിൽപ്പനയെ ആധാരമാക്കി തയ്യാറാക്കിയ പട്ടികയിൽ പൾസറും ഇടം നേടിയിട്ടുണ്ട്. ആദ്യ അഞ്ച് സ്ഥാനങ്ങൾ ഹീറോ, ഹോണ്ട എന്നിവർ സ്വന്തമാക്കിയപ്പോൾ ആറാം സ്ഥാനമാണ് ബജാജിന്റെ മുഖ്യ വാഹനത്തിന് ലഭ്യമായിരിക്കുന്നത്. 71593 യൂണിറ്റുകളാണ് കഴിഞ്ഞ ജൂണിൽ മാത്രം വിറ്റഴിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത്.

പട്ടികയിൽ ടി വി എസും

തൊട്ട് പിന്നിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നത് ടി വി എസ്സിന്റെ എക്സ് എൽ സൂപ്പറാണ്. 66791 യൂണിറ്റുകൾ വിറ്റതിലൂടെയാണ് എക്സ് എല്ലിന് ഏഴാം സ്ഥാനത്തേയ്ക്കുള്ള ഉയർച്ച ലഭിച്ചിരിക്കുന്നത്.

എട്ടാം സ്ഥാനത്ത് സി ടി 100

ബജാജിന്റെ പൾസർ ആറാം സ്ഥാനം സ്വന്തമാക്കിയപ്പോൾ സി ടി 100 2018 മെയ് മാസത്തെ അപേക്ഷിച്ച് എട്ടാം സ്ഥാനത്തേക്ക് ഉയർന്നു. 2004-ൽ പുറത്തിറക്കിയ അതേ മോഡലിൽ തന്നെയാണ് സി ടി 100 ഇപ്പോഴും വിപണിയിലെത്തുന്നത് എന്ന വിഷയവും നാം പരിഗണിക്കേണ്ടതുണ്ട്.

എന്നാൽ 2015-ൽ അലോയ് വീലുകളുൾപ്പെടുത്തി സി ടി 100 കമ്പനി റീലോഞ്ച് ചെയ്തിരുന്നു. പുത്തൻ ഗ്രാഫിക്‌സ് പുനർരൂപകൽപ്പന ചെയ്തതു തന്നെയാണ് ബജാജ് സി ടി 100 ന്റെ മുഖ്യ ആകർഷണീയത. 66314 യൂണിറ്റുകളാണ് ജൂണിൽ വിൽപ്പന നടത്തിയിരിക്കുന്നത്.

ഹീറോ ഗ്ലാമറിന് തിരിച്ചടി

ഹീറോയുടെ ഇരുചക്രവാഹനങ്ങളിൽ മൂന്ന് മോഡലുകൾ ആദ്യ അഞ്ചിനുള്ളിൽ ഇടം നേടിയപ്പോൾ കനത്ത തിരിച്ചടി നേരിട്ടത് ഹീറോ ഗ്ലാമറിനാണ്. 2017 ജൂണിൽ നാലാം സ്ഥാനത്ത് നിന്നിരുന്ന ഗ്ലാമർ 2018 ജൂൺ എത്തുമ്പോൾ ഒൻപതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 63417 യൂണിറ്റുകൾ മാത്രം വിറ്റഴിച്ച സാഹചര്യത്തിലാണ് ഹീറോ ഗ്ലാമറിന് ഒൻപതാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.

പത്താം സ്ഥാനത്ത് ജൂപ്പിറ്റർ

ആദ്യ പത്ത് സ്ഥാനത്തെ പട്ടിക തയ്യാറാക്കിയപ്പോൾ അവസാന സ്ഥാനത്തായിരിക്കുന്നത് ടി വി എസ് ജൂപ്പിറ്ററാണ്. ടി വി എസ്സിന്റെ ബ്രാൻഡിൽ അവസാനം പുറത്തിറങ്ങിയ മോഡലാണ് ജൂപ്പിറ്റർ കഴിഞ്ഞ വർഷം 60570 യൂണിറ്റുകൾ വിറ്റഴിക്കാൻ സാധിച്ചിരുന്നുവെങ്കിൽ ഈ ജൂണിൽ 59729 യൂണിറ്റുകളാണ് വിൽപ്പന നടത്തിയിരിക്കുന്നത്.

വാഹന വിപണിയിൽ അനുദിനം മാറ്റങ്ങളും പുത്തൻ സാങ്കേതിക വിപ്ലവങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്. അതിനാൽ സ്ഥായിയായ നേട്ടം അസാധ്യമെന്ന് തന്നെ പറയേണ്ടി വരും. കാലത്തിനൊപ്പം സഞ്ചരിച്ച് ഉപയോക്താക്കൾക്ക് കൂടുതൽ ആയാസകരമായ യാത്രാനുഭവം സൃഷ്ടിക്കുന്ന വാഹന നിർമ്മാതാക്കൾക്കാവും ഇനിയുള്ള കാലം വിജയകരമായ ബിസിനസ് സാദ്ധ്യതകൾ.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സൈബര്‍ പോരാളികള്‍ മൃതദേഹങ്ങളെ പോലും അപമാനിക്കുന്നു: കെ.യു.ഡബ്ല്യു.ജെ

ഊബര്‍ ഈറ്റ്‌സ് തിരുവനന്തപുരത്തും, തൃശൂരും