U-19 cricket world cup, Afghanistan, semi final, New Zealand, enter, runs, Super League Quarter-Final, afghan team, wickets, half century, batting, bowling,
in ,

അണ്ടര്‍-19 ലോകകപ്പ്: അഫ്‌ഗാൻ സെമിഫെെനലില്‍ പ്രവേശിച്ചു

ക്രെെസ്റ്റ്ചര്‍ച്ച്‌: അണ്ടര്‍-19 ലോകകപ്പിൽ ( U-19 cricket world cup ) അഫ്ഗാനിസ്ഥാന് ( Afghanistan ) ചരിത്ര നേട്ടം. ആതിഥേയരായ ന്യൂസിലാന്റിനെ പരാജയപ്പെടുത്തിയ അഫ്ഗാനിസ്ഥാൻ സെമിഫെെനലില്‍ പ്രവേശിച്ചു.

മൂന്നാം ക്വാർട്ടർ പോരാട്ടത്തിൽ കൂറ്റൻ വിജയവുമായാണ് ക്രിക്കറ്റിലെ കുഞ്ഞൻമാരായ അഫ്ഗാനിസ്ഥാൻ സെമിയിൽ കടന്നത്. 202 റണ്‍സിനാണ് ന്യൂസിലാന്റിനെ അഫ്ഗാനിസ്ഥാൻ തകർത്തത്.

നാല് അര്‍ദ്ധ സെഞ്ച്വറികൾ അഫ്ഗാനിസ്ഥാന്‍ ഇന്നിംഗ്സിന് കരുത്തായി. 202 റണ്‍സിന്റെ ആധികാരിക വിജയം നേടി സെമി ഫെെനലിന് യോഗ്യത നേടിയ അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ ശക്തമായ സാന്നിധ്യമാണ് വിളംബരം ചെയ്തത്.

ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുത്തു. റഹ്മാനുള്ള (69 റൺസ്), ഇബ്രാഹീം സദ്രാന്‍ (68 റൺസ്), ബഷീര്‍ ഷാ (67റൺസ്), അസ്മത്തുള്ള (66 റൺസ്), എന്നീ അഫ്ഗാൻ താരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തു.

തുടർന്ന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ 309 റണ്‍സ് നേടി. എന്നാൽ 107 റണ്‍സിന് ന്യൂസിലാന്റ് പുറത്തായി.

അഫ്ഗാനിസ്ഥാന്റെ മുജീബ് സദ്രാന്‍, ക്വായിസ് അഹമ്മദ് എന്നിവർ എതിരാളികളുടെ നാല് വിക്കറ്റു വീതം വീഴ്ത്തി. സെമിഫെെനലില്‍ കരുത്തരായ ആസ്ട്രേലിയയെ അഫ്ഗാനിസ്ഥാൻ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *

sleep talking, nasty, offensive, dialogue, conversation, study, grammar, technically disorder, person, talk, sleep, nonsense, Dr Isabelle Arnulf

ഉറക്കത്തിലെ സംഭാഷണം; രസകരമായ വെളിപ്പെടുത്തലുമായി പഠനഫലം

വിലക്ക് മറികടന്നു; ഇത്തവണയും മോഹന്‍ ഭഗവത് സ്‌കൂളിൽ പതാക ഉയര്‍ത്തി