U-19, India,U-19 World cup, win, cricket score, runs, semi-final, U-19 Cricket World Cup,Afghanistan, beat ,Pakistan ,New Zealand,opener,Pak, Afghan, won runs, wickets, all out, Indian Team , Rahul Dravid,
in ,

അണ്ടര്‍-19 ലോകകപ്പ്: ആദ്യ മത്സരത്തിൽ പാകിനെതിരെ അഫ്‌ഗാന് വിജയം

വെല്ലിങ്ടണ്‍: പന്ത്രണ്ടാമത് അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് ( U-19 Cricket World Cup ) ശനിയാഴ്ച ന്യൂസീലന്‍ഡില്‍ ആരംഭിച്ചതോടെ ലോകക്രിക്കറ്റിലെ കൗമാരക്കാരുടെ ദിനങ്ങള്‍ക്ക് തുടക്കമായി. ആദ്യ മത്സരത്തിൽ അഫ്‌ഗാനിസ്ഥാൻ പാക്കിസ്ഥാനെ പരാജയപ്പെടുത്തി.

U-19 ലോകകപ്പിലെ ആദ്യ മത്സരത്തിലാണ് പാക്കിസ്ഥാനെ തോൽപ്പിച്ച അഫ്‌ഗാനിസ്ഥാന്‍ ടൂര്‍ണ്ണമെന്റിൽ 5 വിക്കറ്റിന് വിജയത്തുടക്കം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 47.4 ഓവറില്‍ 188 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ അഫ്‌ഗാനിസ്ഥാന്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

81 റണ്‍സ് നേടിയ റോഹൈല്‍ നാസിറിനു മികച്ച പിന്തുണ നല്‍കാന്‍ മറ്റു പാക് താരങ്ങള്‍ക്ക് കഴിയാത്തത് പാക് ടീമിനു തിരിച്ചടിയായി. അസ്മത്തുള്ള, ഖായിസ് അഹമ്മദ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി. നായകന്‍ നവീന്‍-ഉള്‍-ഹക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്‌ഗാനിസ്ഥാൻ 47.3 ഓവറിൽ വിജയം കരസ്ഥമാക്കി. ദാര്‍വിഷ് റസൂലി 76 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഇക്രം അലി ഖില്‍ 46 റൺസും, റഹമാനുള്ള 31 റൺസും നേടി. സ്കോറുകള്‍ സമനിലയിലായപ്പോള്‍ റസൂലി സിക്സര്‍ പറത്തിയത്തോടെ അഫ്‌ഗാനിസ്ഥാൻ വിജയിച്ചു.

ഇത് മൂന്നാംതവണയാണ് ന്യൂസീലന്‍ഡ് ടൂര്‍ണമെന്റിന് വേദിയാവുന്നത്. 16 ടീമുകൾ ടൂര്‍ണമെന്റില്‍ മാറ്റുരക്കും. അടുത്തമാസം മൂന്നിനാണ് ഫൈനല്‍ മത്സരം. ലോകകപ്പിന്റെ ആദ്യദിനത്തിൽ നാലുമത്സരങ്ങള്‍ നടക്കും.

എ ഗ്രൂപ്പിലാണ് അഫ്‌ഗാനിസ്ഥാന്‍ പാകിസ്ഥാനെ നേരിട്ടത്. സി ഗ്രൂപ്പില്‍ ബംഗ്ലാദേശ് നമീബിയയെ നേരിടും. എ ഗ്രൂപ്പില്‍ ആതിഥേയരായ ന്യൂസീലന്‍ഡിന് നിലവിലെ ചാമ്പ്യന്‍മാരായ വിന്‍ഡീസാണ് എതിരാളി.

ബി ഗ്രൂപ്പിലെ മത്സരത്തില്‍ പാപ്പുവ ന്യൂഗിനി സിംബാബ്വെയെ നേരിടും. ഞായറാഴ്ച ഇന്ത്യ കളത്തിലിറങ്ങും. ആസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. പൃഥ്വി ഷാ നയിക്കുന്ന ഇന്ത്യന്‍ ടീം നാലാം കിരീടമാണ് ലക്ഷ്യമിടുന്നത്. ആസ്ട്രേലിയയ്ക്ക് പുറമേ പാപ്പുവ ന്യൂഗിനി, സിംബാബ്വെ ടീമുകളും ഇന്ത്യക്കൊപ്പം ബി ഗ്രൂപ്പിലുണ്ട്.

രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇത്തവണത്തെ ഇന്ത്യന്‍ ടീമില്‍ ക്യാപ്റ്റനു പുറമേ ഷുബ്മാന്‍ ഗില്‍, ആര്യന്‍ ജുയാല്‍, അഭിഷേക് ശര്‍മ, ഹിമാന്‍ഷു റാണ എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ബംഗ്ലാദേശില്‍ 2016-ല്‍ നടന്ന കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലില്‍ വിന്‍ഡീസിനോട് പരാജയപ്പെട്ട ഇന്ത്യ രണ്ടാം സ്ഥാനം നേടിയിരുന്നു.

u-19-cricket-world-cup-afghanistan-beat-pak-India-

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Sherin Mathew, father, Wesley, charged, murder, 3 year old, Indian girl, US, adoption, laws, death, missing, milk, Bihar, America, arrest, punishment, fine, police, investigation, Wesley Mathew

ഷെറിന്‍ മാത്യൂസിന്റെ ദുരൂഹ മരണം: വളര്‍ത്തച്ഛനെതിരെ കൊലക്കുറ്റം ചുമത്തി

Vatican ,  Alencherry , Pope, church land, sale, controversy, Syro Malabar Church, Alanchery , Syro Malabar sabha, land, sale, case, advice, High court, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas,  Cardinal, syro malabar sabha , resignation, retire, responsibilities, clergy, demanded, high court, case, land, sale, Alanchery , Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, syro malabar sabha,new organisation,priests,land, sale, controversy,church, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, 

ഭൂമി വിവാദം: പുതിയ സംഘടനയുമായി സീറോ മലബാർ സഭയിലെ വിമതർ