U-19 , India, won, World Champions, ICC ,Under-19 ,World Cup Final ,2018, India vs Australia, cricket ,score,IND ,clinch, fourth title, Dravid, ICC U-19 World Cup
in , ,

അണ്ടര്‍ 19: ഓസീസിനെ തകര്‍ത്തു; ഇന്ത്യയ്ക്ക് നാലാം ലോകകിരീടം

വെല്ലിങ്ടണ്‍: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ( U-19 ) ഇന്ത്യ നാലാം കിരീടം സ്വന്തമാക്കി. മന്‍ജോത് കല്‍റയുടെ സെഞ്ചുറി ഇന്ത്യയുടെ വിജയം അനായാസമാക്കി.

217 റണ്‍ എന്ന ആസ്ത്രേലിയയുടെ സ്‌കോർ എട്ടു വിക്കറ്റ് ശേഷിക്കേ ഇന്ത്യയുടെ ചുണക്കുട്ടികൾ മറികടന്നു. ലോക കിരീടം നേടിയ തന്‍െറ കുട്ടികളെക്കുറിച്ച്‌ വളരെയേറെ അഭിമാനം കൊള്ളുന്നതായി പരിശീലകനായ രാഹുല്‍ ദ്രാവിഡ് അഭിപ്രായപ്പെട്ടു.

കളിയുടെ എല്ലാ മേഖലയിലും സമഗ്രാധിപത്യം സ്ഥാപിച്ച ഇന്ത്യ നാലാമത്തെ കിരീടത്തിലൂടെ ചരിത്ര നേട്ടമാണ് സ്വന്തമാക്കിയത്. മന്‍ജോത് പുറത്താകാതെ 101 റണ്‍സ് നേടി. ഇടങ്കയ്യന്‍ സ്പിന്നര്‍മാരായ ശിവ സിംഗും അനുകുള്‍ റോയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ആസ്ത്രേലിയ 47.2 ഓവറില്‍ 216 റണ്‍സെടുത്തു. ഓസീസ് നിരയില്‍ ജൊനാഥന്‍ മെര്‍ലോ 76 റൺസോടെ അര്‍ധസെഞ്ചുറി നേടി.

ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ എല്ലാ മത്സരങ്ങളും വന്‍ മാര്‍ജിനിലാണ് വിജയിച്ചത്. ഈ കിരീട നേട്ടത്തോടെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ നാലു തവണ ചാമ്പ്യന്‍മാരാകുന്ന ആദ്യ രാജ്യമെന്ന പദവി ഇന്ത്യ സ്വന്തമാക്കി.

മൂന്നു കിരീടങ്ങളാണ് ഇതുവരെ ഓസീസ് നേടിയിട്ടുള്ളത്. ടീമംഗങ്ങളുടെ പരിശ്രമങ്ങള്‍ അവിശ്വസനീയമായിരുന്നു എന്നും അവരുടെ ഭാഗമായതില്‍ താൻ അഭിമാനിക്കുന്നതായും ദ്രാവിഡ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Tea, creativity, freshness, science, study, improves, creative performance, writer,researchers,Peking University,

ചായ ഉന്മേഷത്തിനൊപ്പം സർഗ്ഗശേഷിയുമേകുമെന്ന് ഗവേഷകർ

Cochin shadhi at Chennai 03, Manjith Divakar, film, pooja, Thivuvananthapuram, Pashupati, Akshitha, Meera Vasudev, actors, direction, women oriented film, travel movie, 

സ്ത്രീപക്ഷ ചിത്രമായ കൊച്ചിൻ ശാദി @ ചെന്നൈ 03യുമായി മഞ്ജിത്ത് ദിവാകർ