​യു.എ. ഇ യിൽ പൊതുമാപ്പ് ലഭിക്കുന്നവരെ നാട്ടിലെത്തി​ക്കും

​തിരുവനന്തപുരം: ​യു.എ.ഇയിൽ പൊതുമാപ്പ് ലഭിക്കുന്ന മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

നോർക്ക റൂട്സ് ഇതിനാവശ്യമായ കാര്യങ്ങൾ ചെയ്യും. ആഗസ്റ്റ് 1 മുതൽ ഒക്‌ടോബർ 31 വരെ പൊതുമാപ്പിന് അപേക്ഷിക്കാവുന്നതാണ്. യു. എ. ഇ യിലെ 9 സെന്ററുകൾ വഴിയാണ് പൊതുമാപ്പ് നൽകാനുള്ള നടപടികൾ ക്രമീകരിച്ചിട്ടുള്ളത്.

പൊതുമാപ്പ് ലഭിച്ച് മടങ്ങുന്നവരെ സുരക്ഷിതമായും സൗജന്യമായും നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളാണ് നോർക്ക റൂട് സ് സ്വീകരിക്കുന്നത്. ആഗസ്റ്റ് മധ്യത്തോടെ ആദ്യ സംഘം നാട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

മാപ്പ് ലഭിക്കുന്നവരുടെ വിവരശേഖരണത്തിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. സർക്കാരിന്റെ ശ്രമങ്ങളോട് സഹകരിക്കാനും വേണ്ട സഹായങ്ങൾ ചെയ്യാനും യു.എ.ഇ. യിലെ പ്രവാസി മലയാളികളോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

നവീകരിച്ച സോയിൽ മ്യൂസിയം ഉദ്ഘാടനം ചെയ്തു

rain, monsoon, films, writers, flood, farmers, poets, cinema, disaster, children, kids, students, holiday,Vaishali

മഴ പെയ്യും നേരം