in ,

യൂബര്‍ ഡ്രൈവര്‍ ഷെഫീഖിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: യാത്രക്കാരികളുടെ ആക്രമണത്തിനിരയായ കൊച്ചിയിലെ യൂബര്‍ ഡ്രൈവര്‍ (Uber driver) ഷെഫീഖിന്റെ അറസ്റ്റ് ഹൈക്കോടതി (High Court) തടഞ്ഞു. മുന്‍കൂര്‍ ജാമ്യം അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ട് ഷെഫീഖ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഡ്രൈവറുടെ അറസ്റ്റ് തടഞ്ഞത്.

പോലീസിനെതിരെ രൂക്ഷവിമര്‍ശമുന്നയിച്ച കോടതി ഏത് സാഹചര്യത്തിലാണ് കേസെടുത്തതെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്യാനുള്ള കാരണങ്ങൾ വിശദമാക്കുന്ന റിപ്പോര്‍ട്ട് നല്‍കാന്‍ മരട് സബ് ഇന്‍സ്‌പെക്ടറോട് കോടതി നിർദ്ദേശിച്ചു.

ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ച്ചയാണ് കുമ്പളം സ്വദേശിയായ ഡ്രൈവര്‍ താനത്ത് വീട്ടില്‍ ഷെഫീഖിന് വൈറ്റിലയില്‍ വച്ച് സ്ത്രീകളുടെ മർദ്ദനമേറ്റത്. ഷെയര്‍ ടാക്‌സി വിളിച്ചതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തിനൊടുവിലാണ് സ്ത്രീകൾ ഡ്രൈവറെ മർദ്ദിച്ചത്.

തലയ്ക്ക് അടിയേറ്റ ഷെഫീഖ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തര്‍ക്കത്തിനിടെ സ്ത്രീകൾ കരിങ്കല്ല് കൊണ്ട് തലയിൽ അടിച്ചതായി ഷെഫീഖ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ ഡ്രൈവര്‍ തങ്ങളെ അസഭ്യം പറഞ്ഞതിനെ തുടർന്നാണ് പ്രശ്നങ്ങള്‍ ഉടലെടുത്തതെന്ന് സ്ത്രീകൾ പരാതിപ്പെട്ടു.

ഡ്രൈവര്‍ ഫോണ്‍ ചെയ്ത് വിളിച്ചു വരുത്തിയ ആളുകളാണ് തങ്ങളെ തടഞ്ഞു വച്ചതെന്നും യുവതികള്‍ ആരോപിച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന യുവതികളുടെ പരാതിയിൽ ഷെഫീഖിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി മരട് പോലീസ് കേസെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഷെഫീഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

https://www.youtube.com/watch?v=1cV8VDmAnRg

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

സോളാർ റിപ്പോർട്ട്: മന്ത്രിസഭ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി

HLL, pratheeksha scholarship

പ്രതീക്ഷ സ്‌കോളര്‍ഷിപ്പ്: എച്ച്എല്‍എല്‍ അപേക്ഷ ക്ഷണിച്ചു