
കാലിഫോർണിയ: യൂബർ പ്രസിഡന്റ് ജെഫ് ജോൺസ് തന്റെ സ്ഥാനം രാജി വച്ചു. ലോകോത്തര ടാക്സി സേവന ദാതാക്കളായ യൂബറിൽ ആറ് മാസങ്ങൾക്ക് മുൻപാണ് ജെഫ് ജോൺസ് പ്രസിഡന്റായി സ്ഥാനമേറ്റത്.
യൂബറിലെ മറ്റ് ഉന്നതന്മാരുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടന്നാണ് ജെഫ് ജോൺസ് രാജി സമർപ്പിച്ചതെന്നാണ് റിപ്പോർട്ട്.
ഭരണകാര്യങ്ങളിൽ താൻ കൈക്കൊണ്ട നിലപാടുകളിൽ അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്ന് രാജി സമർപ്പിക്കുന്നതായി ജെഫ് ജോൺസ് അറിയിച്ചു.
‘ജെഫ് ജോൺസ് തന്റെ രാജി മാധ്യമങ്ങളിലൂടെ അറിയിച്ചത് ദൗർഭാഗ്യകരമായിപ്പോയെന്ന്’ യൂബർ സിഇഒ ട്രാവിസ് കലനിക്ക് വ്യക്തമാക്കി.
ലോകമാകമാനം യൂബറിന്റെ പ്രവത്തനം കൂടുതൽ വ്യാപിപ്പിക്കുവാനുള്ള ശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് ജെഫ് ജോൺസിന്റെ രാജി.