in ,

രാജീവ് വധം: അഡ്വ ഉദയഭാനു വീണ്ടും പോലീസ് കസ്റ്റഡിയില്‍

തൃശൂര്‍: ചാലക്കുടി രാജീവ് കൊലക്കേസില്‍ (Rajiv murder case) അറസ്റ്റിലായി റിമാന്‍ഡില്‍ (remand) കഴിയുന്ന അഭിഭാഷകൻ സി പി ഉദയഭാനുവിനെ ( Udayabhanu ) മൂന്നു ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചാലക്കുടി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അഭിഭാഷകനെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

ഉദയഭാനുവിനെ വ്യാഴാഴ്ച്ച രാവിലെ കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. രാജീവ് കൊലക്കേസിൽ അറസ്റ്റിലായ ഉദയഭാനു ഇരിങ്ങാലക്കുട സബ്ജയിലില്‍ റിമാന്‍ഡിലായിരുന്നു. ഉദയഭാനുവിനെ വീണ്ടും ചോദ്യംചെയ്യണമെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.

നാല് ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. നിരവധി ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും കൃത്യമായ മറുപടി ഉദയഭാനുവിന്റെ നിന്നു ലഭിച്ചിട്ടില്ലെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഭൂമി ഇടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാനായി റിയൽ എസ്റ്റേറ്റ് ഏജന്റായ രാജീവിനെ തട്ടിക്കൊണ്ടുവന്നു ബന്ദിയാക്കിയപ്പോള്‍ കൊല്ലപ്പെട്ടെന്നാണു കേസ്. കേസില്‍ ഏഴാം പ്രതിയാണ് സി പി ഉദയഭാനു.

കേസിലെ മറ്റ് ആറ് പ്രതികളും റിമാൻഡിലാണ്. കൊലപാതകത്തിൽ തനിയ്ക്ക് പങ്കില്ലെന്നും കേസിലെ ആദ്യ നാല് പ്രതികൾക്ക് സംഭവിച്ച കൈയ്യബദ്ധമാണ് രാജീവിന്റെ മരണത്തിൽ കലാശിച്ചതെന്നുമുള്ള നിലപാടിലാണ് സി പി ഉദയഭാനു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Religious  , intolerance , secularism, Meesha, threats, novels, cartoons, author, cartoonist, Mathrubhumi, s hareesh , MA Baby, Taslima Nasrin , Salman Rushdie , Arundhati Roy, Gandhiji, Pardha , Biriyani , Bhashaposhini , Cartoonist, Bala, bail, arrest, Tamil Nadu

പ്രമുഖരെ വിമർശിച്ച് അറസ്റ്റിലായ കാർട്ടൂണിസ്റ്റ് ബാലയ്ക്ക് ജാമ്യം

Hadiya, love Jihad, Rekha Sharma, visited, MC Josephine, National women commission, Nimisha, Fathima, Trivandrum, family, report, security, no threat, health condition, satisfactory,

ഹാദിയ വിഷയത്തിൽ മനുഷ്യാവകാശ ലംഘനമില്ല: രേഖ ശര്‍മ്മ