കാലവര്‍ഷക്കെടുതി: രക്ഷാ പ്രവര്‍ത്തനത്തിന് യു ഡി എഫ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:  കേരളത്തില്‍ കാലവര്‍ഷക്കെടുതി  മൂലം  ജനങ്ങളുടെ ജീവനും സ്വത്തിനും വ്യാപകമായ നാശ നഷ്ടങ്ങള്‍  ഉണ്ടായ  പശ്ചാത്തലത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിന് യു ഡി എഫ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  ആഹ്വാനം ചെയ്തു.

ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആഹാരവും,  വെള്ളവും, മരുന്നുകളും, താമസിക്കാനുള്ള താല്‍ക്കാലിക  സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ യു ഡി  എഫ് പ്രവര്‍ത്തകര്‍   മുന്നോട്ട് വരണം.

സമീപകാലത്തെങ്ങുമില്ലാത്ത വിധത്തിലുള്ള      വലിയ പ്രകൃതി ക്ഷോഭമാണ്  ഉണ്ടായിരിക്കുന്നതെന്നും   ദുരന്തങ്ങളില്‍ ബുദ്ധമുട്ടനുഭവിക്കുന്ന ജനങ്ങള്‍ക്ക് താങ്ങും തണലുമായി നില്‍ക്കേണ്ടത് ഓരോ  പ്രവര്‍ത്തകന്റെയും കര്‍ത്തവ്യമാണെന്നും രമേശ് ചെന്നിത്തല ഓര്‍മിപ്പിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേരളം നേരിടുന്നത് സമാനതകളില്ലാത്ത ദുരന്തം:  മുഖ്യമന്ത്രി

വാഹനാപകടത്തില്‍ കാല്‍ നഷ്ടപ്പെട്ട സജുവിന് പുതുജീവിതം