ചെങ്ങന്നൂർ: യുഡിഎഫിന്റെ പരാജയത്തെ ചൊല്ലി വാദപ്രതിവാദങ്ങൾ തുടരുന്നു

തിരുവനന്തപുരം: കുത്തക മണ്ഡലമായ ചെങ്ങന്നൂരില്‍ യുഡിഎഫ് ( UDF ) തോല്‍വി ഏറ്റുവാങ്ങിയതിനെ തുടർന്ന് വാദപ്രതിവാദങ്ങൾ തുടരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായി ‘വീക്ഷണം’ ദിനപത്രത്തില്‍ വന്ന ലേഖനം പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ അറിയിച്ചു.

മുഖപ്രസംഗം വന്നതിനെക്കുറിച്ച്‌ പാര്‍ട്ടി അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഹസന്‍ വ്യക്തമാക്കി. ചെങ്ങന്നൂരിലെ അവസരം പാര്‍ട്ടി കളഞ്ഞു കുളിച്ചെന്ന് മുഖപ്രസംഗത്തില്‍ വിമര്‍ശനമുണ്ടായിരുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിയും അതിന്റെ ബൂത്ത്, മണ്ഡലം കമ്മിറ്റികളും ഇപ്പോള്‍ ജഡാവസ്ഥയിലാണുള്ളതെന്നും പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് ഗ്രൂപ്പ് താത്പര്യം മാത്രമാണ് മുന്നിലെന്നും ‘വീക്ഷണം’ തുറന്നടിച്ചിരുന്നു.

‘അണ്ടനും അടകോടനും വരെ’ പാര്‍ട്ടിയില്‍ നേതാക്കളാകുന്നുവെന്നും, നേതാക്കളുടെ പെട്ടി ചുമക്കുന്നവരെ വളര്‍ത്തുന്ന രീതി ഒഴിവാക്കണമെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ് രംഗത്തെത്തി. വിഷയങ്ങളെ പാര്‍ട്ടി നേതൃത്വം ലാഘവത്തോടെ സമീപിച്ചതാണ് നിലവില്‍ ചെങ്ങന്നൂരിലെ തോല്‍വിക്ക് കാരണമായതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.

അതിനിടെ ചെങ്ങന്നൂരിലെ പരാജയത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരനും രംഗത്തെത്തിയിട്ടുണ്ട്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ ഗ്രൂപ്പ് നേതൃത്വം സംരക്ഷിക്കുകയാണെന്നും ഇത്ര മോശം ഭരണം നടത്തുന്ന സര്‍ക്കാരായിട്ടും ചെങ്ങന്നൂരില്‍ അത് വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സ്വന്തം ബൂത്തില്‍ താന്‍ ഒരിക്കലും പിന്നോട്ട് പോയിട്ടില്ലെന്നും രമേശ് ചെന്നിത്തലയെ പരിഹസിച്ച്‌ കെ.മുരളീധരന്‍ അഭിപ്രായപ്പെട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ തന്റെ മണ്ഡലം വിട്ട് എങ്ങോട്ടും പോകുന്നില്ലെന്നും സ്വന്തം ബൂത്തില്‍ പിറകില്‍ പോയാല്‍ മോശമാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

കുത്തക മണ്ഡലമായ ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പരോക്ഷമായി നേതൃത്വത്തെ വിമര്‍ശിച്ച്‌ നിരവധി നേതാക്കള്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

ഉമ്മൻ ചാണ്ടിയുടെയും, കെ എം മാണിയുടെയും, കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിൽ കർഷകർക്കും, നിർധനരായ രോഗികൾക്കും, അർഹരാവർക്കുള്ള പെൻഷനുകളും വിതരണം ചെയ്ത് കൊണ്ട് കേരളത്തിൽ ജനകീയ ഭരണം നടത്തിയ സർക്കാരിനെ തകിടം മറിക്കാനായി കോൺഗ്രസിലെ ചില ഉന്നതർ രാഷ്ട്രീയ പ്രതിയോഗികളുമായി ചേർന്ന് നടത്തിയ ഗൂഡാലോചനയുടെ ഫലമായി പിണറായിയെ കേരള മുഖ്യമന്ത്രിയാക്കിയവരാണ് ചെങ്ങന്നൂർ പരാചയത്തിന്റെ മുഖ്യ പ്രതികളെന്ന് യൂത്ത്ഫ്രണ്ട് (എം) ആരോപിച്ചു.

മദ്യ നയത്തിന്റെ പേരിലും മെത്രാൻ കായലിന്റെ പേരിലും, ബാർ കോഴ ആരോപണത്തിന്റെ പേരിലും, യുഡിഎഫിന്റെ ഭാഗമായിരുന്നവർ ‘ഇരിക്കുന്ന കമ്പ് മുറിക്കുക’ എന്ന ലക്ഷ്യത്തോടെയുഡിഎഫ് യോഗത്തിൽ കാര്യങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാകാതെ പ്രതിപക്ഷത്തോടൊപ്പം ചേർന്ന് ആദർശ പരിവേഷം അണിയാൻ ശ്രമിച്ച കോൺഗ്രസ് നേതാക്കളെ നിലക്ക് നിർത്താനാണ് യൂത്ത് കോൺഗ്രസ് -KSU നേതാക്കൾ ശ്രമിക്കേണ്ടത് എന്നും യൂത്ത്ഫ്രണ്ട് (എം) വ്യക്തമാക്കി.

ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് പരാജയം കെ എം മാണിയുടെ തലയിൽ കെട്ടിവച്ച് പബ്ലിസിറ്റിക്ക് ശ്രമിക്കാതെ ഇടതു സർക്കാരിന്റെ ഭരണപരാജയത്തിനും, കോൺഗ്രസിലെ ഗ്രൂപ്പ് പോരിനുമെതിരെ യൂത്ത് കോൺഗ്രസും കെഎസ് യുവും പ്രതികരിക്കാൻ തയ്യാറാക്കണം എന്നും, യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

ജുൺ 5 പരിസ്ഥിതി ദിനത്തിൽ രാവിലെ 9.30-ന് കോട്ടയം കോടിമതയിൽ യൂത്ത്ഫ്രണ്ട് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വ്യക്ഷത്തൈകൾ നടുന്നതിന് പുറമെ തൈകളുടെ സൗജന്യ വിതരണവും കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി.ഉദ്ഘാടനം ചെയ്യുമെന്ന് യൂത്ത്ഫ്രണ്ട് (എം) അറിയിച്ചു.

തുടർന്ന് 11 മണിക്ക് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മറ്റി ഓഫീസിൽ യൂത്ത് പ്രണ്ട് സംസ്ഥാന കമ്മറ്റി യോഗവും ചേരുമെന്ന് യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് പ്രസാദ് ഉരുളികുന്നം, കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് ജോജി കുറത്തിയാടൻ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Nipah threat , Nipah, mask, health department, alert, threat, negative, patients, virus, fever, Kerala, Nipah threat , Nipah, homeopathic medicine , hospital, investigation, doctors, patients, Nipah alert , Nipah , Kozhikode,public programmes,ban,tuition ,Mahi,  kozhikod, Nipah virus outbreak district collector,  

നിപ ഭീതി മുതലെടുത്ത് ഹോമിയോ മരുന്ന് വിതരണം; അന്വേഷണം ആരംഭിച്ചു

നിപ: ഭീതി വേണ്ടെന്ന ഐഎംഎ പ്രസ്താവന സ്വാഗതാർഹം – മന്ത്രി