മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്നും അമേരിക്ക പിന്മാറി; അഭയാർത്ഥി പ്രശ്നത്തിൽ യുഎൻ റിപ്പോർട്ട്

UN, America, withdraws, Human Rights Council, refugee, Syria , Mexico ,Afghanistan, report

വാഷിംഗ്ടണ്‍: അമേരിക്ക ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ( UN Human Rights Council ) നിന്നും പിന്മാറി. അമേരിക്കയുടെ തീരുമാനത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് നിരാശ പ്രകടിപ്പിച്ചു.

അമേരിക്ക മനുഷ്യാവകാശ കൗണ്‍സിലില്‍ തുടരണമെന്നു തന്നെയാണ് തങ്ങളുടെ ആഗ്രഹമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്രായേൽ പ്രശ്നം ഉയർത്തിക്കാട്ടിയാണ് അമേരിക്ക യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്നും പിന്മാറിയത്.

എന്നാൽ കുടിയേറ്റക്കാരുടെ മക്കളെ അവരുടെ രക്ഷിതാക്കളില്‍ നിന്ന് അകറ്റാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ തലവന്‍ സെയ്ദ് റാദ് അല്‍ ഹുസൈന്‍ വിമര്‍ശിച്ചതിന്റെ തൊട്ടു പിറ്റേന്നാണ് അമേരിക്കയുടെ ഈ പിന്മാറ്റമെന്നതും ശ്രദ്ധേയമാണ്.

2006-ല്‍ ജനീവ ആസ്ഥാനമായി രൂപം കൊണ്ട കൗണ്‍സില്‍ ഇസ്രായേലിനെ അകറ്റി നിര്‍ത്തുകയാണെന്നും കൗണ്‍സില്‍ രാഷ്ട്രീയ പക്ഷപാതത്തിന്റെ അഴുക്കുചാലില്‍ പതിച്ചിരിക്കുകയാണെന്നും യുഎസിന്റെ യു എന്‍ പ്രതിനിധി നിക്കി ഹാലേ ആരോപിച്ചു.

മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന അനേകം രാജ്യങ്ങള്‍ക്ക് പങ്കാളിത്തം നല്‍കിയിരിക്കുന്ന കൗണ്‍സില്‍ പക്ഷേ ഇസ്രായേലിനെ അകറ്റി നിര്‍ത്തുകയാണെന്നാണ് അമേരിക്കയുടെ ആക്ഷേപം.

വെനസ്വേലയിലും ഇറാനിലും നടക്കുന്നത് മനുഷ്യാവകാശ ധ്വംസനങ്ങള്‍ തന്നെയാണെന്നും ഇക്കാര്യങ്ങളെ അഭിമുഖീകരിക്കുന്ന കാര്യത്തില്‍ കൗണ്‍സില്‍ പരാജയപ്പെട്ടതായും ആത്മവഞ്ചന നടത്തുന്ന ഈ സംഘടന മനുഷ്യാവകാശങ്ങളെ അപഹസിക്കുകയാണെന്നും നിക്കി ഹാലേ കുറ്റപ്പെടുത്തി.

UN, America, withdraws, Human Rights Council, refugee, Syria , Mexico ,Afghanistan

കഴിഞ്ഞ വര്‍ഷവും കൗണ്‍സിലില്‍ നിന്നും പിന്മാറുമെന്ന് അമേരിക്ക ഭീഷണി മുഴക്കിയിരുന്നു. കൗണ്‍സിലിന്റെ ഇസ്രായേല്‍ വിരുദ്ധനടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ വര്‍ഷവും അമേരിക്കൻ പ്രതിനിധി വ്യക്തമാക്കിയിരുന്നു.

ആഫ്രിക്കന്‍ രാജ്യമായ കോംഗോയെ അംഗത്വം നൽകിയ നടപടിയാണ് ഇപ്പോൾ അമേരിക്കയെ ചൊടിപ്പിച്ചത്. കോംഗോ നിരവധി മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്ന പ്രദേശമാണെന്ന് ആരോപിച്ച അമേരിക്ക മനുഷ്യാവകാശ കൗണ്‍സില്‍ ഇസ്രായേലിനെ് അംഗത്വം നല്‍കാത്തത് ഇരട്ടത്താപ്പാണെന്ന് കുറ്റപ്പെടുത്തി.

അതിനിടെ, യുഎസ് -മെക്സിക്കൻ അതിർത്തിയിൽ അനധികൃതമായി കുടിയേറുന്നവരുടെ കുട്ടികളെ മാതാപിതാക്കളിൽ നിന്ന് വേർപെടുത്തി പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന അമേരിക്കൻ ക്രൂരതയ്‌ക്കെതിരെ ലോകമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്.

ട്രംപിൻറെ സീറോ ടോളറൻസെന്ന വിവാദ കുടിയേറ്റ നയത്തിന്റെ ക്രൂരമുഖം വ്യക്തമാക്കുന്ന പിഞ്ചു കുഞ്ഞിന്റെ കരളലിയിക്കുന്ന ചിത്രം ഇതിനോടകം ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകൾ റീട്വീറ്റ് ചെയ്തു കഴിഞ്ഞു.

UN, America, withdraws, Human Rights Council, refugee, Syria , Mexico ,Afghanistan

അതേസമയം, അഭയാർത്ഥി പ്രശ്നങ്ങൾ എത്രത്തോളം സങ്കീർണ്ണമെന്ന വെളിപ്പെടുത്തലുമായി യു.എന്‍. റിപ്പോർട്ട് പുറത്തു വന്നു. അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ 2017െ-ന്‍റ അവസാനത്തില്‍ മുന്‍ വര്‍ഷത്തേതിനേക്കാള്‍ 50 ശതമാനം വര്‍ധനയുണ്ടായെന്ന് യു.എന്‍. അഭയാര്‍ത്ഥി ഏജന്‍സി ചൂണ്ടിക്കാട്ടി.

തായ്ലന്‍ഡിന്റെ മുഴുവന്‍ ജനസംഖ്യക്കൊപ്പം വരും ലോകത്തുടനീളമുള്ള അഭയാര്‍ത്ഥികളുടെ എണ്ണം. 110 പേരില്‍ ഒരാളെന്ന നിലയില്‍ ആണ് ബലപ്രയോഗത്തിലൂടെ ആളുകൾ ഭവനരഹിതരാക്കപ്പെടുന്നതെന്ന് അഭയാര്‍ത്ഥി കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി വെളിപ്പെടുത്തി.

സിറിയ ഉൾപ്പെടെയുള്ള വെറും പത്തു രാജ്യങ്ങളില്‍ നിന്നാണ് അഭയാര്‍ത്ഥികളുടെ 70 ശതമാനവുമെന്ന് അദ്ദേഹം ജനീവയില്‍ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം മാത്രം പുതുതായി 1.62 കോടിയോളം ആളുകൾ ഭവനരഹിതരായി.

2.54 കോടി പേരാണ് രജിസ്റ്റര്‍ ചെയ്തതില്‍ പകുതിയില്‍ ഏറെയും കുട്ടികളാണ്. ഇത് 2016-നേക്കാള്‍ മൂന്നു മടങ്ങോളം വരുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. 63 ലക്ഷം ആളുകളാണ് സിറിയയിലെ യുദ്ധത്തെ തുടർന്ന് കഴിഞ്ഞ വര്‍ഷം പുറന്തള്ളപ്പെട്ടത്.

മറ്റൊരു 62 ലക്ഷം പേര്‍ രാജ്യത്തിനകത്ത് ഭവന രഹിതരായി കഴിയുകയാണ്. പോയവര്‍ഷം ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സൃഷ്ടിച്ചതില്‍ രണ്ടാം സ്ഥാനത്ത് അഫ്ഗാനിസ്ഥാനാണെന്നും അവിടെ 26 ലക്ഷം ആളുകൾ നരകയാതന അനുഭവിക്കുകയാണെന്നും യു.എന്‍ റിപ്പോർട്ടിൽ പറയുന്നു.

UN, America, withdraws, Human Rights Council, refugee, Syria , Mexico ,Afghanistan

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വരാപ്പുഴ കസ്റ്റഡി മരണം: സഭയിൽ ബഹളം; സിബിഐ അന്വേഷണമില്ലെന്ന് സർക്കാർ

Rajini film 2.0 , release date, Akshay , date , postponed, 

രജനി ചിത്രം 2.0; റിലീസ് തീയതി പുറത്തുവിട്ടു