union budget 2018,Finance Minister, Arun Jaitley, presented ,  New Delhi,fifth Budget, demonetisation,Parliament , annual financial statement,expenditures ,revenues , tabled ,February, agriculture, IMF, india, health card,adhar,political parties, tax return, health insurance, mini lab, loan, interest, deposit, agriculture, farmers, health, economy, 
in , , ,

കേന്ദ്രബജറ്റ്: കൃഷി-ആരോഗ്യ, അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് ഊന്നല്‍

ന്യൂഡൽഹി: മോഡി സർക്കാരിന്റെ അഞ്ചാമത്തെ കേന്ദ്രബജറ്റിൽ ( Union Budget 2018 ) കൃഷിക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ആരോഗ്യമേഖലയ്ക്കുമാണ് ഊന്നല്‍ നല്‍കിയിരിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ( Arun Jaitley ) ബജറ്റ് അവതരണ വേളയിൽ അറിയിച്ചു.

കര്‍ഷകരുടെ വരുമാനവും കാര്‍ഷികോല്‍പ്പാദനവും ഇരട്ടിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഉജ്ജ്വല പദ്ധതി പ്രകാരം 8 കോടി ദരിദ്ര വനിതകൾക്ക് പാചക വാതക കണക്ഷൻ നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

കൂടാതെ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതിയെന്ന പേരില്‍ പുതിയ പരിപാടി നടപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ബഡ്ജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

രാജ്യത്തെ 10 കോടി വരുന്ന പാവപ്പെട്ടവര്‍ക്ക് ഗുണം ലഭിക്കുന്ന ഈ പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയാണെന്ന് ധനമന്ത്രി വ്യക്തമാക്കി. ഓരോ കുടുംബത്തിനും പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇതിലൂടെ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്ത് 24 പുതിയ മെഡിക്കല്‍ കോളേജുകള്‍ കൂടി ആരംഭിക്കുമെന്നും ജില്ലാ ആശുപത്രികളെ മെഡിക്കല്‍ കോളേജുകളായി ഉയര്‍ത്താൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് പാര്‍ലമെന്റ് മണ്ഡലങ്ങളെ സംയോജിപ്പിച്ച്‌ അവിടെ ഒരു മെഡിക്കല്‍ കോളേജ് സ്ഥാപിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

കിസാൻ ക്രെഡിറ് കാർഡ് പദ്ധതി വിപുലീകരിക്കുമെന്നും  അടുത്ത രണ്ട് വർഷങ്ങൾക്കുള്ളിൽ 2 കോടി ശൗചാലയങ്ങൾ പണിയുമെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. സാമൂഹ്യ ക്ഷേമ പദ്ധതികൾക്കായി 10,000 കോടി രൂപ നീക്കി വച്ചു. ഫിഷറീസ് മേഖലയ്ക്കും 10,000 കോടി രൂപയാണ് നീക്കി വച്ചത്.

പ്രകൃതിവിഭവങ്ങളുടെ വിതരണത്തില്‍ സുതാര്യത കൊണ്ടുവന്നതായും ഈ സര്‍ക്കാര്‍ അഴിമതി ഇല്ലാതാക്കിയതായും ധനമന്ത്രി അവകാശപ്പെട്ടു. നോട്ട്നിരോധനം കറന്‍സി ഇടപാട് കുറച്ചതായും എന്നാൽ സാമ്പത്തിക പരിഷ്കരണ നടപടികള്‍ ഫലം കണ്ടതായും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നതായും വിദേശനിക്ഷേപം വർദ്ധിച്ചതായും അടുത്ത സാമ്പത്തികവര്‍ഷം 7- 7.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും ധനമന്ത്രി അവകാശപ്പെട്ടു. നിലവില്‍ ഏഴാമത്തെ സമ്പദ് വ്യവസ്ഥയായ ഇന്ത്യ ഉടന്‍ തന്നെ ആറാം സ്ഥാനത്ത് എത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിറ്റ്‌കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസിക്ക് വിലക്കേർപ്പെടുത്തുമെന്നും പൊതുമേഖലാ ഓഹരികൾ വിറ്റഴിച്ച് 80000 കോടി രൂപ സമാഹരിക്കുമെന്നും ധനമന്ത്രി അറിയിച്ചു. കൂടാതെ 36000 കിലോമീറ്റർ റെയിൽവേ ട്രാക്ക് നവീകരിക്കുമെന്നും എല്ലാ തീവണ്ടികളിലും വൈഫൈയും സിസിടിവിയും ഉൾപ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.

രാഷ്ട്രപതിയുടെ ശമ്പളം അഞ്ച് ലക്ഷം രൂപയായും  ഉപരാഷ്ട്രപതിയുടേത് നാല് ലക്ഷം രൂപയായും ഗവര്‍ണര്‍മാരുടേത് 3.5 ലക്ഷം രൂപയായും വർദ്ധിപ്പിച്ചു. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും പാര്‍ലമെന്റ് അംഗങ്ങളുടെ വേതനനിരക്ക് പുതുക്കുമെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അറിയിച്ചു.

പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളെ ലയിപ്പിക്കുമെന്നും 2022-ഓടെ എല്ലാവർക്കും വീടുകൾ നൽകുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര ധനമന്ത്രിമാര്‍ ഇംഗ്ലീഷിലാണ് സാധാരണയായി ബജറ്റ് അവതരിപ്പിക്കാറുള്ളത്. എന്നാല്‍ ഇംഗ്ലീഷും ഹിന്ദിയും ഇടകലര്‍ത്തിയാണ് ജെയ്റ്റ്ലിയുടെ ബജറ്റ് അവതരണം.

ചരക്ക് സേവന നികുതി (ജി എസ് ടി) നിലവില്‍ വന്ന ശേഷമുള്ള ആദ്യത്തെ ബജറ്റ് അവതരണം എന്ന പ്രത്യേകതയ്ക്ക് പുറമെ പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ സമ്പൂര്‍ണ ബജറ്റ് അവതരണമെന്ന സവിശേഷത കൂടിയുണ്ട് ഈ ബജറ്റിന്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

NASA, Challenger,  tribute,Christa McAuliffe,  civilian teacher, died ,aboard,30 years , Space Shuttle Challenger ,exploded, space, Christa, lesson , trip,1986, launch, McAuliffe, perished ,astronauts , social studies teacher, Boston , selected ,Teacher in Space Project,Payload Specialist,

ചലഞ്ചറിൽ എരിഞ്ഞടങ്ങിയ ക്രിസ്റ്റയെ മൂന്ന് ദശാബ്ദത്തിന് ശേഷവും നാസ ആദരിക്കുന്നു

actress , attacked, train, travel, arrest, man, police, Unni R , writer, molestation attempt, Wednesday, incident, Malayalam actress, Maveli Express, Thiruvananthapuram,

നടിയെ ആക്രമിച്ച തീവണ്ടി യാത്രക്കാരനെ അറസ്റ്റ് ചെയ്തു