ഹോളി ആഘോഷങ്ങൾ ഒഴിവാക്കി കേന്ദ്രമന്ത്രിമാർ 

ന്യൂഡൽഹി: ഫെബ്രുവരി പതിനാലിന് പുൽവാമയിൽ നടന്ന ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ട  ധീരജവാന്മാരുടെ ദീപ്ത സ്മരണയിൽ ഹോളി ആഘോഷങ്ങൾക്ക് അവധികൊടുത്ത് കേന്ദ്രമന്ത്രിമാരും മുഖ്യ മന്ത്രിമാരും.

ആഘോഷങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്നതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. ഇത്തവണ ഹോളി ആഘോഷങ്ങളില്ല. ആക്രമണത്തിൽ കൊല്ലപ്പെട്ട ധീരജവാന്മാരുടെ കുടുംബത്തിന്റെയും  ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

വിദേശകാര്യ സഹമന്ത്രി  മന്ത്രി വി കെ സിങ്ങും ഇലക്ട്രോണിക്സ്, വിവരസാങ്കേതിക സഹമന്ത്രി  എസ് എസ് അലുവാലിയയും ഹോളി ആഘോഷിക്കുന്നില്ലെന്ന് അറിയിച്ചു.   

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ അകാല വിയോഗത്തിലും പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലും താനും  കുടുംബവും ആഘോഷ പരിപാടികളിൽനിന്ന് വിട്ടുനിൽക്കുന്നതായി വി കെ സിംഗ് ട്വീറ്റ് ചെയ്തു.

കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബാംഗങ്ങളുടെ അഗാധമായ ദുഃഖത്തിൽ പങ്കുചേരുന്നതായി എസ് എസ് അലുവാലിയ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഈ ലോകം മുഴുവൻ വർണങ്ങളുടെ ആഘോഷങ്ങളിൽ ആറാടുമ്പോൾ ദുഃഖാർത്തരായി കഴിയുന്ന സൈനികരുടെ ധീരോദാത്തമായ  ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചു.

ഹോളി ആശംസാ സന്ദേശം ട്വീറ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതായി അറിയിച്ചു.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സമാനമായ സന്ദേശമാണ് നൽകിയത്. പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച സി ആർ പി എഫ് ജവാന്മാരുടെ സ്മരണയിൽ ആഘോഷങ്ങൾക്കെല്ലാം അവധി നൽകുന്നു. എല്ലാവർക്കും ഹൃദ്യമായ ഹോളി ആശംസകൾ നേരുന്നതായി അറിയിച്ച അവർ ജീവിതം സന്തോഷഭരിതമാവട്ടെ എന്ന് ആശംസിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

തിരുവനന്തപുരം – ബഹ്‌റൈൻ വിമാന സർവീസ്: ഉടൻ നടപടി വേണമെന്ന് ആവശ്യം 

ശീതളപാനീയ വില്പന: നിരീക്ഷണം കർക്കശമാക്കി ആരോഗ്യ വകുപ്പ്