ഉൾനാടൻ ജല ഗതാഗത വികസനത്തിനായി 80.37 കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ അനുമതി

ന്യൂഡൽഹി: കേരളത്തിലെ ഉൾനാടൻ ജലഗതാഗത വികസനത്തിന്റെ ഭാഗമായി  സ്വദേശി ദർശൻ സ്‌ക്കിമിന്റെ കീഴിൽ മലനാട് മലബാർ ക്രൂസ് ടൂറിസം പദ്ധതിക്ക് കേന്ദ്ര  ടൂറിസം മന്ത്രാലയം 80.37 കോടി രൂപ അനുവദിച്ചു. കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം അറിയിച്ചതാണ് ഈ കാര്യം.

പുരാതനകാലം മുതൽക്കേ ജലമാർഗ ഗതാഗതത്തിന് കേരളത്തിൽ വളരെ പ്രാധാന്യം നൽകിയിരുന്നു.  കേരളത്തിലെ  ജലഗതാഗത്തിന്റെ മൊത്തം വ്യാപ്തി 1900 കിലോമീറ്ററാണ്. 44 നദികളും 7 കായൽ പ്രദേശങ്ങളുമുള്ള കേരളത്തിൽ എന്നാൽ ജലഗതാഗതവും അതുമായി ബന്ധപ്പെട്ടുള്ള വിനോദസഞ്ചാര സാധ്യതകളും വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തിയിട്ടില്ല. ജല സംബന്ധമായ വിനോദസഞ്ചാരത്തിനു ലോകത്ത് പ്രാധാന്യമേറുന്ന സമയത്താണ് കേരളത്തിൽ ഇങ്ങനെയൊരു അവസ്ഥയുണ്ടാകുന്നത്.

കണ്ണൂർ ജില്ലയിലെ വളപട്ടണം- കുപ്പം നദികളിൽ ജലയാത്ര പ്രമേയമാക്കിക്കൊണ്ടുള്ള വികസനമാണ് മേൽപറഞ്ഞ പദ്ധതിയുടെ ലക്‌ഷ്യം. ഈ പദ്ധതിവഴി മൂന്നു ജലയാത്രകളാണ് സാക്ഷാത്കരിക്കുന്നത്

1. മലബാറി പാചകക്രമം പ്രമേയമാക്കിയുള്ള ജലയാത്ര (മുത്തപ്പൻ ക്രൂസ്) – വളപട്ടണം നദിയിൽ വളപട്ടണം മുതൽ മുനമ്പ് കടവ് വരെയുള്ള 40 കിമി ദൈർഖ്യമുള്ള ജലയാത്ര

2. തെയ്യം പ്രമേയമാക്കിയുള്ള ജലയാത്ര – വളപട്ടണം നദിയിൽ വളപട്ടണം മുതൽ  പഴയങ്ങാടി  വരെയുള്ള 16  കിമി ദൈർഖ്യമുള്ള ജലയാത്ര

3. കണ്ടൽകാട് ജലയാത്ര – കുപ്പം നദിയിൽ പഴയങ്ങാടി മുതൽ കുപ്പം വരെയുള്ള 16  കിമി ദൈർഖ്യമുള്ള ജലയാത്ര

ഈ പദ്ധതിയുടെ കീഴിൽ  പാസഞ്ചർ ടെർമിനലുകൾ, ബോട്ട്  ടെർമിനലുകൾ, ബോട്ട് ജെട്ടികൾ, വള്ളംകളി കാണാനുള്ള ഗാലറികൾ, റെസ്റ്റാറൻറ്റുകൾ, ഓപ്പൺ എയർ തീയേറ്ററുകൾ, കളിയങ്കണങ്ങൾ, ബയോ ടോയ്‍ലെറ്റുകൾ , കുടിവെള്ള സൗകര്യങ്ങൾ, നാടൻ വിഭവങ്ങൾ വിൽക്കുന്ന ഒഴുകുന്ന മാർക്കെറ്റുകൾ, കരകൗശല സ്റ്റാളുകൾ, സൈക്കിൾ ട്രാക്കുകൾ, സോളാർ വിളക്കുകൾ, സിസിടിവി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. പിപിപി മോഡലിലാകും പദ്ധതി നടപ്പിലാക്കുക.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ദുരന്തനിവാരണത്തിൽ സാങ്കേതിക സഹായവുമായി ഐ.ടി വകുപ്പ്

ഷീറോസ് സമ്മിറ്റ് തിരുവനന്തപുരം യു എസ് ടി ഗ്ലോബൽ കാമ്പസ്സിൽ