Movie prime

വിദ്യാഭ്യാസ മേഖലയില്‍ നൂതന ഐടി ആശയങ്ങള്‍ക്കായി സ്റ്റാര്‍ട്ടപ് മിഷന്‍ – യൂണിറ്റി ചലഞ്ച്

തിരുവനന്തപുരം: വിവരസാങ്കേതികവിദ്യയില് വിപ്ലവകരമായ മാറ്റങ്ങള് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിര്ച്വല് റിയാലിറ്റി/ഓഗ്മെന്റഡ് റിയാലിറ്റി, ഗെയിമിംഗ് എന്നിവ വഴി വിദ്യാഭ്യാസ മേഖലയില് മികവു കൈവരിക്കാന് ‘കേരള എക്സ്റ്റെന്റഡ് റിയാലിറ്റി ചലഞ്ച് 2019’ എന്ന പരിപാടിയിലൂടെ കേരള സ്റ്റാര്ട്ടപ് മിഷന് (കെഎസ് യുഎം) നൂതനാശയങ്ങള് തേടുന്നു. അമേരിക്കയിലെ പ്രശസ്തമായ യൂണിറ്റി ഗെയിം പ്ലാറ്റ്ഫോമുമായി ചേര്ന്നാണ് കെഎസ് യുഎമ്മിന്റെ ഫ്യൂച്ചര് ടെക്നോളജീസ് ലാബ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഫാബ്ലാബ് മെഷീനുകള്, ക്ലാസ്റൂം വിദ്യാഭ്യാസം, ഗെയിമിഫിക്കേഷന് ഇന് ലേണിംഗ്, ചിത്രരചനയിലും നൂതനമായ വിനോദോപാധികളിലും നൈപുണ്യം നേടുന്നതിനുള്ള പ്രതിവിധികള് More
 

തിരുവനന്തപുരം: വിവരസാങ്കേതികവിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിര്‍ച്വല്‍ റിയാലിറ്റി/ഓഗ്മെന്‍റഡ് റിയാലിറ്റി, ഗെയിമിംഗ് എന്നിവ വഴി വിദ്യാഭ്യാസ മേഖലയില്‍ മികവു കൈവരിക്കാന്‍ ‘കേരള എക്സ്റ്റെന്‍റഡ് റിയാലിറ്റി ചലഞ്ച് 2019’ എന്ന പരിപാടിയിലൂടെ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) നൂതനാശയങ്ങള്‍ തേടുന്നു.

അമേരിക്കയിലെ പ്രശസ്തമായ യൂണിറ്റി ഗെയിം പ്ലാറ്റ്ഫോമുമായി ചേര്‍ന്നാണ് കെഎസ് യുഎമ്മിന്‍റെ ഫ്യൂച്ചര്‍ ടെക്നോളജീസ് ലാബ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

ഫാബ്ലാബ് മെഷീനുകള്‍, ക്ലാസ്റൂം വിദ്യാഭ്യാസം, ഗെയിമിഫിക്കേഷന്‍ ഇന്‍ ലേണിംഗ്, ചിത്രരചനയിലും നൂതനമായ വിനോദോപാധികളിലും നൈപുണ്യം നേടുന്നതിനുള്ള പ്രതിവിധികള്‍ എന്നിവ അടിസ്ഥാനമാക്കിയ വിദ്യാഭ്യാസ ആപ്ലിക്കേഷനുകള്‍ക്കുള്ള ആശയങ്ങളാണ് സമര്‍പ്പിക്കേണ്ടത്. വിര്‍ച്വല്‍ റിയാലിറ്റി/ഓഗ്മെന്‍റഡ് റിയാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പര്യമുള്ള പ്രതിവിധികള്‍ സമര്‍പ്പിക്കാനായി ‘യുവര്‍ ഓണ്‍ ചലഞ്ച്’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാം.

ത്രിമാന സ്വഭാവമുള്ള ഉള്ളടക്കങ്ങളുടെ പ്രത്യേകതയും ഗുണനിലവാരവും, പ്രതിവിധികളുടെ സവിശേഷതയും സ്വാധീനശേഷിയും, നിലവിലുള്ള സംവിധാനങ്ങളില്‍ അവ പ്രയോഗിക്കുന്നതിലെ അനായാസത എന്നിവയാണ് വിധിനിര്‍ണയ മാനദണ്ഡം. ഏപ്രില്‍ 23 വരെ അപേക്ഷ സമര്‍പ്പിക്കാം.

ജേതാക്കള്‍ക്ക് കെഎസ് യുഎം നടത്തുന്ന ഐഡിയ ഫെസ്റ്റിന്‍റെ ഫൈനലുകളില്‍ നേരിട്ട് പ്രവേശനം ഉണ്ടായിരിക്കും. കേരള സ്റ്റാര്‍ട്ടപ് മിഷനിലെ വിധികര്‍ത്താക്കള്‍ അവലോകനം നടത്തിയശേഷം ആശയത്തിന്‍റെ ഘട്ടമനുസരിച്ച് രണ്ടുലക്ഷം രൂപ വരെ ഗ്രാന്‍റു ലഭിക്കുന്നതിനു സാധ്യതയുണ്ട്.

മികച്ച പ്രോജക്ടുകള്‍ അവതരിപ്പിക്കുന്നവര്‍ക്ക് പുത്തന്‍ സാങ്കേതികവിദ്യകളില്‍ ഗവേഷണത്തിനും വികസനത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായ ഉപകരണങ്ങളും പ്രദാനം ചെയ്യുന്ന കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ സംരംഭമായ ഫ്യൂച്ചര്‍ ടെക്നോളജീസ് ലാബില്‍ ഇന്‍റേണ്‍ഷിപ്പിന് അവസരം ലഭിക്കും.