ആർത്തവത്തിന് അയിത്തം കൽപ്പിക്കുന്നത് മനുഷ്യരാശിക്ക് അപമാനകരം, സുപ്രീം കോടതിയിൽ കേരളം 

ന്യൂഡൽഹി : ജീവശാസ്ത്രപരമായ സ്വാഭാവികതയാണ് സ്ത്രീകളിലെ ആർത്തവം എന്നും അതിന് അയിത്തം കൽപ്പിക്കുന്ന മനോഭാവം മുഴുവൻ മനുഷ്യരാശിയെയും അപമാനിക്കുന്നതിന് തുല്യമാണെന്നും സുപ്രീം കോടതിയിൽ കേരള സർക്കാർ.
സിവിൽ സമൂഹത്തിനു മുഴുവൻ അപമാനകരമാണ് സ്ത്രീകളിൽ  ആർത്തവകാല അശുദ്ധി ചാർത്തിനൽകുന്നത്. ആർത്തവം  ഒരു സ്വാഭാവിക ജൈവ പ്രക്രിയയാണ്. മനുഷ്യവംശത്തിന്റെ നിലനിൽപിന് തന്നെ അത്യന്താപേക്ഷിതമാണത്-സുപ്രീം കോടതിയിൽ  എഴുതി നൽകിയ രേഖയിൽ സർക്കാർ നിലപാട് വ്യക്തമാക്കി. മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയയാണ് സർക്കാർ വാദം അവതരിപ്പിച്ചത്.
ആർത്തവത്തെ അശുദ്ധിയായി കണ്ട്  സ്ത്രീകളെ അകറ്റിനിർത്തുന്ന അയിത്താചരണം  ഏറ്റവും നിന്ദ്യമാണ്. മുഴുവൻ മനുഷ്യവർഗത്തെയും നിന്ദിക്കുന്നതിന് തുല്യമാണ്. അത് സ്ത്രീകളെ ഒന്നടങ്കം കളങ്കപ്പെടുത്തുന്നു. അടിച്ചമർത്തലിനുള്ള ഉപകരണമാക്കുന്നു, സർക്കാർ കോടതിയിൽ സമർപ്പിച്ച രേഖ പറയുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വേനലവധിക്ക് മുൻപ് സ്‌കൂൾ പാഠപുസ്തക വിതരണം ; ഉദ്ഘാടനം എറണാകുളത്ത് നടന്നു

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 9.35 കോടിയുടെ ധനസഹായം കൂടി