UNWTO Asia/pacific executive programme , Kerala, tourism, Thiruvananthapuram, 12th UNWTO Asia/Pacific Executive Training Programme ,Tourism Policy , organized ,Regional Program for Asia and the Pacific,Tourism and Technology’,
in ,

യുഎൻഡബ്ള്യുടിഒ ഏഷ്യ/പസഫിക് എക്സിക്യൂട്ടീവ് പരിശീലന പരിപാടി ആരംഭിച്ചു

തിരുവനന്തപുരം: ടൂറിസവും സാങ്കേതികതയും മുഖ്യ പ്രമേയമാക്കി സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് യുഎൻഡബ്ള്യുടിഒ ഏഷ്യ/പസഫിക് എക്സിക്യൂട്ടീവ് പരിശീലന പരിപാടി ( UNWTO Asia/Pacific Executive Training Programme ) കോവളം ലീല ഹോട്ടലിൽ ആരംഭിച്ചു.

യുഎൻഡബ്ള്യുടിഒയുടെ പ്രവർത്തന വിഭാഗമായ റീജിയണൽ പ്രോഗ്രാം ഫോർ ഏഷ്യ ആൻഡ് പസഫിക്കിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ടൂറിസം വകുപ്പും മിനിസ്ട്രി ഓഫ് ടൂറിസം ഇന്ത്യയുടേയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സംസ്ഥാന ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേന്ദ്ര വിനോദ സഞ്ചാര വികസന സഹ മന്ത്രികെ ജെ.അൽഫോൺസ് നടത്തിയ ഉദ്ഘാടന പ്രസംഗത്തോടെ ത്രിദിന പരിശീലന പരിപാടികൾക്കു തുടക്കം കുറിച്ചു.

ഐ ടി ബി ബെർലിനിൽ നടന്ന ട്രാവൽ മാർട്ടിന്റെ പ്രൊമോഷണൽ വീഡിയോ പന്ത്രണ്ടു ദിവസം കൊണ്ട് പതിനേഴ് ദശലക്ഷം പേർ കണ്ടതായി കേന്ദ്ര ടൂറിസം സഹമന്ത്രി കെ.ജെ അൽഫോൺസ് അറിയിച്ചു.

കഴിഞ്ഞ വർഷം ഇന്ത്യ സന്ദർശിച്ച 10 ദശലക്ഷം ആളുകളിൽ 10 ലക്ഷം പേർ ഇ വിസ തിരഞ്ഞെടുത്തതായും ഈ വർഷം അത് 30 ലക്ഷത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ടൂറിസത്തിന്റെ പ്രൊമോഷനും വ്യവസായത്തിനുമായി കേരള ടൂറിസം എപ്പോഴും സാങ്കേതിക വിദ്യയുടെ സഹായം ഉപയോഗപെടുത്തിയിട്ടുണ്ടെന്ന് ചടങ്ങിൻ അധ്യക്ഷത വഹിച്ച സംസ്ഥാന ടൂറിസം സഹകരണ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

ഉത്തരവാദിത്ത ടൂറിസത്തിൽ ഊന്നിയുള്ള ടൂറിസം വികസനങ്ങൾക്കാണ് കേരളം ടൂറിസം പ്രാധാന്യം നൽകുന്നതെന്നും ഇതിലൂടെ തദ്ദേശീയരായവർക്കും ടൂറിസം മേഖലയിൽ നിന്നും വരുമാനം ഉണ്ടാകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.

ലോകത്ത് ഉടനീളം യാത്ര ചെയ്ത വിനോദസഞ്ചാരികളുടെ എണ്ണം 2017 ൽ 7 ശതമാനം ഉയർന്നതായി ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്ന ഡബ്ള്യു.എൻ. ഡബ്ള്യു. ടി.ഒ. ഏഷ്യ ആൻഡ് പസഫിക് റീജണൽ പോഗ്രാം ഡയറക്ടർ സൂ ജിംങ് പറഞ്ഞു.

ലോക ടൂറിസത്തിന്റെ വളർച്ചയിൽ ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുരോഗതി ഒട്ടേറെ പങ്കു വഹിക്കുന്നുണ്ടെന്നും അതിനാൽ ടൂറിസം വിഭാഗത്തിൽ മാറ്റങ്ങൾ ഉണ്ടാകുവാൻ ഈ വിദ്യകളുടെ പൂർണ അറിവും കാര്യക്ഷമമായ ഉപയോഗവും അത്യാവിശ്യമാണെന്നും ചടങ്ങിൽ സംബന്ധിച്ച കൊറിയൻ സാംസ്കാരിക ടൂറിസം കായിക വകുപ്പ് ഡയറക്ടർ ബൈ ചുംഗ് യു അഭിപ്രായപ്പെട്ടു.

ടൂറിസം രംഗത്ത് സാങ്കേതികവിദ്യാ ഉപയോഗം പരമാവധിയാക്കി ഏഷ്യ പസഫിക് മേഖലയുടെ അഭൂതപൂർവമായ വളർച്ചക്ക് വഴിയൊരുക്കാൻ പങ്കാളികളിൽ, പ്രത്യേകിച്ച് ദേശീയതലത്തിൽ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന ഭരണ നിർവ്വാഹകരിൽ അവബോധം വളർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

മാർച്ച് 19 നുള്ള പരിശീലന പരിപാടിയിൽ ഉദ്ഘാടന സമ്മേളനം, ടൂറിസവും സാങ്കേതികതയും എന്ന വിഷയത്തിൽ സംവാദം, വിവിധ രാജ്യങ്ങളുടെ പ്രെസൻറ്റേഷനുകൾ, ചർച്ച എന്നിവയുണ്ടാകും.

മാർച്ച് 21 ന് ടൂറിസം, സാങ്കേതിക രംഗങ്ങളിലെ മികവാർന്ന നടപടികളെയും സഞ്ചാരി അനുഭവങ്ങൾ പരമാവധി ശുഭകരമാക്കി മാറ്റാനുതകുന്ന കാര്യങ്ങളെയും പറ്റി അതാതു രംഗത്തെ വിദഗ്ദ്ധരുടെ പ്രഭാഷണങ്ങൾ നടക്കും.

കേരള ടൂറിസം സെക്രട്ടറി റാണി ജോർജ്ജ് ഐ എ എസ് മാർച്ച് 21-ൽ നടക്കുന്ന  സമാപനച്ചടങ്ങിൽ സംസാരിക്കും. അവസാന ദിവസമായ മാർച്ച് 23-ന് സംസ്ഥാന ടൂറിസം വകുപ്പ് ഒരു സാങ്കേതിക ടൂർ സംഘടിപ്പിച്ചിട്ടുണ്ട്.

UNWTO Asia/pacific executive programme , Kerala, tourism, Thiruvananthapuram, 12th UNWTO Asia/Pacific Executive Training Programme ,Tourism Policy , organized ,Regional Program for Asia and the Pacific,Tourism and Technology’,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂർത്തിയാകില്ലെന്ന് അദാനി ഗ്രൂപ്പ്

Hash Future, Future Digital, technology event, Kochi, digital, banking, virtual reality, artificial intelligence, march 22 to 23, hotel Le Meridien, 

ഹാഷ് ഫ്യൂച്ചര്‍: ഹൈടെക് ഡിജിറ്റല്‍ അനുഭവങ്ങള്‍ പകരാന്‍ പ്രമുഖ സ്ഥാപനങ്ങളെത്തുന്നു