Urjakiran ,Energy Conservation Awareness Programme ,Cissa, Sunday,  Centre for Innovation in Science and Social Action,Energy Management Centre,EMC, Venganoor Panchayat,Organic farmers Council,  organise ,energy conservation ,awareness programme,March 4 ,
in ,

ഊർജ്ജകിരൺ 2017-18: നാളെ ബോധവൽക്കരണ പരിപാടി

തിരുവനന്തപുരം: സെന്റർ ഫോർ ഇന്നൊവേഷൻസ് ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്‌ഷനും ( CISSA ), എനർജി മാനേജ്‌മന്റ് സെന്റർ – കേരളയും, വെങ്ങാനൂർ പഞ്ചായത്ത് ജൈവ കർഷക സമിതിയുടെ സഹകരണത്തോടെ ഊർജ്ജ സംരക്ഷണ ബോധവൽക്കരണ പരിപാടി ( Energy Conservation Awareness Programme ) സംഘടിപ്പിക്കുന്നു.

ഊർജ്ജകിരൺ ( Urjakiran ) 2017-18 ന്റെ ഭാഗമായുള്ള ബോധവൽക്കരണ പരിപാടി മാർച്ച് 4 ഞായറാഴ്ച ഉച്ച തിരിഞ്ഞ് 3 മണിക്ക് മുട്ടയ്ക്കാട് എൻ എസ് എസ് കരയോഗം ഹാളിൽ നടക്കും. വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ജി.എസ് ഉദ്ഘാടനം നിർവ്വഹിക്കും.

സിസ്സ വൈസ് പ്രസിഡന്റും പഞ്ചായത്ത് ജൈവ കർഷക സമിതി പ്രസിഡന്റുമായ അജിത്ത് വെണ്ണിയൂർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അനർട്ട് ഡയറക്ടർ ഡോ. ആർ.ഹരികുമാർ, ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി അംഗീകൃത എനർജി ആഡിറ്റർ ബി.വി.സുരേഷ്ബാബു എന്നിവർ വിഷയാവതരണം നടത്തും.

വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വെങ്ങാനൂർ സതീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീല ഭദ്രൻ, ലീലാഭായി, ഗാന്ധി സ്മാരക നിധി സ്റ്റേറ്റ് ഓർഗനൈസർ ജി.സദാനന്ദൻ, പഞ്ചായത്ത് ജൈവ കർഷക സമിതി സെക്രട്ടറി എം.കെ.സോമൻ, വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് അംഗവും പഞ്ചായത്ത് ജൈവ കർഷക സമിതി വൈസ് പ്രസിഡന്റുമായ ആർ.എസ് ശ്രീകുമാർ, പഞ്ചായത്ത് ജൈവകർഷക സമിതി കൺവീനർ എസ്.സുഷമ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

നഴ്സുമാരുടെ സമരം: ഇന്ന് നടന്ന ചര്‍ച്ച പരാജയപ്പെട്ടു

എം.എം അക്​ബറിനെ ജുഡീഷ്യല്‍ കസ്​റ്റഡിയില്‍ വിട്ടു; ജാമ്യാപേക്ഷ ചൊവ്വാഴ്​ച പരിഗണിക്കും