us open
in , ,

യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ്: വീനസ് പുറത്ത്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ (us open) വനിതാ സിംഗിള്‍സില്‍ അമേരിക്കൻ താരം വീനസ് വില്ല്യംസിന് (venus williams) അപ്രതീക്ഷിത തോല്‍വി. അമേരിക്കൻ താരമായ 83ാം റാങ്കുകാരി സ്ലോനെ സ്റ്റീഫൻസാണ് ഒൻപതാം സീഡായ വീനസിനെ പരാജയപ്പെടുത്തിയത്.

ആതിഥേയ താരങ്ങള്‍ അണിനിരക്കുന്ന ഫൈനലില്‍ 15ാം സീഡ് മാഡിസണ്‍ കെയ്സുമായി സ്ലോനെ സ്റ്റീഫൻ പോരാടും. ശനിയാഴ്ച്ചയാണ് ഫൈനൽ മത്സരം. ഫൈനലിൽ ആര് ജയിച്ചാലും ഇത്തവണത്തെ യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം അമേരിക്കയ്ക്ക് ലഭിക്കുമെന്ന് ഉറപ്പായി.
sloane-stephens-us open-blivenews.comമൂന്നു സെറ്റു നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് സ്റ്റീഫന്‍സ് വിജയിച്ചത്. ആദ്യ സെറ്റ് 6-1ന് സ്റ്റീഫന്‍സ് സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റില്‍ വീനസ് തിരിച്ചടിച്ചു. ഒരു ഗെയിം പോലും വിട്ടുകൊടുക്കാതെ 6-0-ന് വീനസ് ഒപ്പമെത്തി. മൂന്നാം സെറ്റിലെ മത്സരം വീനസിന് കടുത്ത വെല്ലുവിളി ഉയർത്തി. 7-5ന് സ്റ്റീഫന്‍സ് അന്തിമ വിജയം നേടി.

20-ാം സീഡ് വാന്‍ഡെവെഗിനെ പരാജയപ്പെടുത്തിയാണ് മാഡിസണ്‍ കെയ്സ് യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സിന്റെ ഫൈനലിൽ പ്രവേശിച്ചത്. 2002-ല്‍ വീനസ് വില്ല്യംസും സെറീന വില്ല്യംസും മാറ്റുരച്ചതിന് ശേഷം യുഎസ് ഓപ്പണില്‍ ആദ്യമായാണ് അമേരിക്കന്‍ താരങ്ങൾ തമ്മിൽ ഫൈനല്‍ പോരാടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

കോവളം കൊട്ടാരം: എംഎല്‍എയുടെ സത്യാഗ്രഹം ആരംഭിച്ചു

യുഎസ്ടിയുടെ പുതിയ കേന്ദ്രം മലേഷ്യയിലെ പെനാങില്‍