ഉഷ രാമനാഥന് ഹ്യൂമൺ റൈറ്റ്സ്  ‘ഹീറോ’ പുരസ്കാരം 

കേന്ദ്ര സർക്കാരിന്റെ ആധാർ പദ്ധതിയെ തുടക്കം മുതലേ എതിർത്തുപോന്ന പ്രമുഖ നിയമ ഗവേഷക ഉഷ രാമനാഥന് അക്സസ്സ് നൗ ഏർപ്പെടുത്തിയ വിഖ്യാതമായ ഹ്യൂമൺ റൈറ്റ്സ് ‘ ഹീറോ ‘ പുരസ്‌കാരം ലഭിച്ചു. ആധാറിനെതിരെയുള്ള പോരാട്ടമാണ് അവരെ അവാർഡിന് അർഹയാക്കിയത്. ആധാർ പദ്ധതിക്കായി വ്യക്തികളുടെ ബയോ മെട്രിക് വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയ ഘട്ടം മുതൽ പദ്ധതിയുടെ കടുത്ത വിമർശകയാണ് നിയമവിദഗ്ധയായ ഉഷ രാമനാഥൻ. ആധാർ നടപ്പിലാക്കുമ്പോൾ സംഭവിക്കുന്ന വ്യക്തികളുടെ സ്വകാര്യത, സുരക്ഷ പ്രശ്നങ്ങളെ സംബന്ധിച്ച് ധാരാളം എഴുതിയിട്ടുണ്ട്. ബയോ മെട്രിക് അടിസ്ഥാനമാക്കിയുള്ള വ്യക്തിഗത തിരിച്ചറിയൽ സംവിധാനങ്ങൾ ആശ്രയിക്കാനാവാത്തതും അപകടകരവുമാണെന്ന നിലപാട് അവർ തുടക്കംമുതലേ ഉയർത്തിപ്പിടിച്ചു.

ആധാറിന്‌ പിന്നിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് നിരന്തരമായി ശബ്ദമുയർത്തിയ വ്യക്തിത്വമാണ് ഉഷ രാമനാഥന്റേതെന്ന് അവാർഡ് വിവരം പ്രഖ്യാപിച്ച പത്രക്കുറിപ്പിൽ പറയുന്നു. പദ്ധതി നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന ആശങ്കകളെപ്പറ്റി അവർ 2009 മുതൽ എഴുതുകയും സംസാരിക്കുകയും ചെയ്തു. 2018 സെപ്റ്റംബറിൽ വന്ന സുപ്രീം കോടതി വിധി ആധാർ നിരോധിച്ചില്ലെങ്കിലും ഉപയോഗിക്കാവുന്ന മേഖലകളെ പരിമിതപ്പെടുത്തിയിരുന്നു. സ്വകാര്യ കമ്പനികൾ ആധാർ നിർബന്ധമാക്കുന്നത് തടയുകയും ചെയ്തു. പദ്ധതി അംഗീകരിച്ചുകൊണ്ടുള്ള സുപ്രീം കോടതിവിധിയുടെ പരിമിതികളെക്കുറിച്ചും ഉഷ രാമനാഥൻ നിരന്തരം എഴുതുന്നുണ്ട്. ബയോ മെട്രിക് വിവരങ്ങൾ  അടിസ്ഥാനമാക്കുന്ന ഐഡന്റിറ്റി പരിശോധനാ സംവിധാനങ്ങളെ  എതിർത്തും പൗരാവകാശങ്ങളെ ഉയർത്തിപ്പിടിച്ചും നിലകൊണ്ട മുഴുവൻ പേർക്കുമുള്ള അംഗീകാരമാണ് ഉഷ രാമനാഥിന് നൽകുന്ന പുരസ്കാരമെന്നും  പത്രക്കുറിപ്പിലുണ്ട് . സ്വകാര്യത വ്യക്തികളുടെ മൗലികാവകാശമാണ് എന്ന് വിധിച്ച സുപ്രീം കോടതിയിലെ ഒൻപതംഗ ഭരണഘടനാ ബഞ്ചിന് 2017 ലെ ഹ്യൂമൺ റൈറ്റ്സ് ഹീറോസ് പുരസ്‌കാരം ലഭിച്ചിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മനുഷ്യകുലം മഹാസമുദ്രങ്ങളെ കുപ്പത്തൊട്ടിയാക്കുന്നു-ഡോ. എ. ബിജുകുമാര്‍

കത്വ കേസിൽ ഏഴിൽ ആറുപേരും കുറ്റക്കാർ