in

റീറ്റെയ്ൽ വ്യാപാര മേഖലയിൽ  എവർഗേജ്- യു എസ് ടി ഗ്ലോബൽ പങ്കാളിത്തം 

തിരുവനന്തപുരം: വൺ റ്റു വൺ പ്ലാറ്റ്ഫോം കമ്പനിയായ എവർഗേജും മുൻനിര ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കമ്പനിയായ യു എസ് ടി ഗ്ലോബലും  തന്ത്രപരമായ പങ്കാളിത്തത്തിന് ധാരണയായി. എവർഗേജിന്റെ നിരവധി പുരസ്കാരങ്ങൾ ലഭിച്ച പേഴ്സണലൈസേഷൻ ആൻഡ് കസ്റ്റമർ ഡാറ്റ പ്ലാറ്റ്‌ഫോമും

(സി ഡി പി) യു എസ് ടി ഗ്ലോബലിന്റെ ഇന്റഗ്രേഷൻ സേവനങ്ങളും വൈദഗ്ധ്യവും ഒന്നിക്കുന്നതിലൂടെ തങ്ങളുടെ വ്യക്തിഗത സേവനങ്ങൾ കുറേക്കൂടി കാര്യക്ഷമമാക്കാനുള്ള അവസരമാണ് റീറ്റെയ്ൽ വ്യാപാരികൾക്ക്  കൈവന്നിരിക്കുന്നത്. ഓൺലൈൻ, ഓഫ്‌ലൈൻ ഉപയോക്തൃ ഡാറ്റ ഏകോപിപ്പിച്ച് കൂടുതൽ പേരെ തങ്ങളുടെ ഇടപാടുകാരാക്കാനും മെച്ചപ്പെട്ട ഉപയോക്തൃ സേവനങ്ങൾ നൽകി അവരെ നിലനിർത്താനും റീറ്റെയ്ൽ കമ്പനികൾക്ക് സഹായകമാകും.

മുൻനിര കമ്പനികൾക്ക് എൻഡ് -റ്റു -എൻഡ് സേവനങ്ങളും ഡിജിറ്റൽ സൊല്യൂഷനുകളും പ്രദാനം  ചെയ്യുന്ന യു എസ് ടിയുടെ ഉപയോക്താക്കളാണ് ലോകത്തെ പ്രമുഖരായ ഇരുപത് റീറ്റെയ്ൽ കമ്പനികളിൽ പന്ത്രണ്ടും എന്നത് ശ്രദ്ധേയമാണ്. കർക്കശമായ അവലോകനത്തിന് ശേഷമാണ് റീറ്റെയ്ൽ രംഗത്ത് പേഴ്സണലൈസേഷൻ ആൻഡ് കസ്റ്റമർ ഡാറ്റ പ്ലാറ്റ്ഫോമിലെ (സി ഡി പി) തങ്ങളുടെ  ഏക സാങ്കേതിക പങ്കാളിയായി എവർഗേജിനെ യു എസ് ടി ഗ്ലോബൽ തെരഞ്ഞെടുത്തിരിക്കുന്നത്. റീറ്റെയ്ൽ കമ്പനികൾക്കും അവയുടെ ഉപയോക്താക്കൾക്കും ഇടയിലുള്ള ബന്ധം കാര്യക്ഷമമാക്കാനുള്ള യു എസ് ടി ഗ്ലോബലിന്റെ പരിശ്രമങ്ങൾക്ക് ഈ പങ്കാളിത്തം കൂടുതൽ  കരുത്ത് പകരും.

ഉപയോക്താക്കളുടെ 360 ഡിഗ്രി നിരീക്ഷണം സാധ്യമാക്കുന്ന കസ്റ്റമർ ഡാറ്റ സംയോജനം. ഉപയോക്തൃ പെരുമാറ്റങ്ങൾ, അവരുടെ പശ്ചാത്തല വിവരങ്ങൾ,  സർവ്വേ ഫലങ്ങൾ എന്നിവ സൂക്ഷ്മ തലത്തിൽ ശേഖരിച്ചും  അവ സി ആർ എം, ഇ മെയിൽ സേവന ദാതാക്കൾ, ഡാറ്റ വെയർ ഹൌസുകൾ തുടങ്ങിയ ഫസ്റ്റ് -ആൻഡ്-തേഡ് പാർട്ടി വിവരങ്ങളുമായി സമന്വയിപ്പിച്ചുമുള്ള അവലോകനവും അതനുസരിച്ചുള്ള  പ്രവർത്തനങ്ങളും

ഡിജിറ്റലായും അല്ലാതെയുമുള്ള ചാനലുകളിലെ വൺ റ്റു വൺ പേഴ്സണലൈസേഷൻ. വെബ് സൈറ്റുകൾ, വെബ് മൊബൈൽ ആപ്പുകൾ, ഓൺസൈറ്റ് വിവര ശേഖരണം, ഇ മെയിൽ കാമ്പയിനുകൾ എന്നിവ വ്യക്തിഗതമാക്കും വിധത്തിലുള്ള  റിച്ച് ഡാറ്റയും റിയൽ ടൈം ഡിസിഷനിങ് എഞ്ചിനുമാണ് എവർഗേജിനുള്ളത്.

കൂടാതെ, തങ്ങളുടെ റീറ്റെയ്ൽ ഉപയോക്താക്കളുടെ കോൺടാക്ട് സെന്ററുകൾ, പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ തുടങ്ങി മനുഷ്യ ഇടപെടൽ          ആവശ്യമായ ഇടങ്ങളിലും പേഴ്സണലൈസേഷൻ ആസൂത്രണം ചെയ്യാൻ കഴിവുള്ള ” തലച്ചോർ ” ആയി യു എസ് ടി  എവർഗേജിനെ ഉപയോഗിക്കും. അത്തരം കേന്ദ്രങ്ങളിൽ നിന്ന് ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങളെല്ലാം വരും കാല പേഴ്സണലൈസേഷൻ ശ്രമങ്ങൾക്ക് ഉപയുക്തമാക്കും.

എവർഗേജിന്റെ കരുത്തും സവിശേഷ കഴിവുകളും വികസിപ്പിക്കൽ. നൂതനമായ എവർഗേജ് ഗിയേഴ്സ് ഫ്രെയിം വർക്കിന്റെയും ഓപ്പൺ ആർക്കിടെക്ച്ചറിന്റെയും കാര്യക്ഷമത പ്രയോജനപ്പെടുത്തി ഡാറ്റ കൈമാറാത്ത ഡിസ്പരേറ്റ് & സീലോ ഘടനകളെ എവർഗേജിലേക്ക് സംയോജിപ്പിക്കാനാവും. അതുവഴി വരും തലമുറ പേഴ്സണലൈസേഷൻ രീതികൾ മെച്ചപ്പെടുത്താം. ഓരോരുത്തരുടെയും ബിസിനസ് അനുഭവങ്ങൾ ഫലപ്രദമാക്കാനും കുറേക്കൂടി കാര്യക്ഷമമായ റിപ്പോർട്ടുകൾ  തയ്യാറാക്കാനും ഇതുവഴി സാധിക്കും. എവർഗേജിന്റെ മെഷിൻ ലേണിങ്,  പ്രെഡിക്റ്റീവ് അനലിറ്റിക്സ് സാങ്കേതിക വിദ്യകൾ പുതിയ രീതിയിൽ പ്രയോജനപ്പെടുത്താനും കഴിയും.

” ഓരോ ഇടപാടുകാരെയും വ്യക്തിഗതമായി ലക്ഷ്യം വച്ചുകൊണ്ട് വ്യത്യസ്ത ചാനലുകൾ വഴി മാർക്കറ്റിംഗ്

കാമ്പയ്ൻ സംഘടിപ്പിക്കുന്ന റീറ്റെയ്ൽ ഉപയോക്താക്കൾക്ക് ആവശ്യം ഏറ്റവും ആധുനികവും മത്സരക്ഷമതയുള്ളതും മികവുറ്റ ഫലങ്ങൾ നൽകുന്നതുമായ സാങ്കേതിക വിദ്യയാണ് ” യു എസ് ടി ഗ്ലോബൽ റീറ്റെയ്ൽ & സി പി ജി  വിഭാഗം പ്രാക്റ്റീസ് ഡയറക്റ്റർ സുബോദിപ് ബാന്ദ്യോപാധ്യായ  അഭിപ്രായപ്പെട്ടു.

” എവർഗേജുമായുള്ള പങ്കാളിത്തം അതാണ് ഉറപ്പു നൽകുന്നത് . എവർഗേജിന്റെ സുപ്രസിദ്ധമായ പേഴ്സണലൈസേഷൻ ആൻഡ് സി ഡി പി സൊല്യൂഷനും യു എസ് ടി ഗ്ലോബലിന്റെ ഇന്റഗ്രേഷൻ  വൈദഗ്ധ്യവും ഒന്നിക്കുന്നതിലൂടെ  റീറ്റെയ്ൽ വ്യാപാരികൾക്ക് തങ്ങളുടെ വ്യക്തിഗത സേവനങ്ങൾ കാര്യക്ഷമമാക്കാനും മികച്ച ഫലങ്ങൾ നേടാനുമുള്ള അവസരമാണ് കൈവന്നിരിക്കുന്നത് ” അദ്ദേഹം പറഞ്ഞു.

എവർഗേജ് സേവനങ്ങളുടെ പങ്കാളിയായി യു എസ് ടി ഗ്ലോബലിനെ സ്വാഗതം ചെയ്യാൻ അതിയായ സന്തോഷമുണ്ടെന്ന് കമ്പനിയുടെ പാർട്ണർഷിപ് വിഭാഗം  സീനിയർ ഡയറക്റ്റർ മാറ്റ് തോംസൺ പറഞ്ഞു. അനുഭവസമ്പത്തും കൈവരിച്ച നേട്ടങ്ങളും കണക്കിലെടുത്താൽ ലോകത്തെ ഏറ്റവും മികച്ച ഇന്റഗ്രെറ്റേഴ്സ് ആണ് യു എസ് ടി ഗ്ലോബൽ. അവരുടെ വൈദഗ്ധ്യവും  എവർഗേജിന്റെ കരുത്തുറ്റ സാങ്കേതിക വിദ്യയും കൂടുതൽ റീറ്റെയ്ൽ വ്യാപാരികൾക്ക് പ്രയോജനം ചെയ്യും. സേവനങ്ങൾ കൂടുതൽ വ്യക്തിഗതമാക്കി, ഉപയോക്താക്കളുമായുള്ള ഇടപെടലുകൾ വർധിപ്പിച്ച്, അവരെ  നിലനിർത്താനും വ്യാപാര  ഇടപാടുകളിൽ കൂടുതൽ സംതൃപ്തി പകർന്നു നൽകാനുമുള്ള  അവസരമാണ് ഈ പങ്കാളിത്തം മുന്നോട്ടുവെക്കുന്നത് ” അദ്ദേഹം വ്യക്തമാക്കി.

പവർ ഓഫ് വൺ  അഥവാ ഓരോ ഉപയോക്താവിനെയും നേരിട്ട് ബന്ധിപ്പിച്ചുള്ള വൺ റ്റു വൺ  ഇടപെടൽ, അതും വ്യത്യസ്ത ചാനലുകളിൽ ഒരേസമയം യാഥാർഥ്യമാക്കുക – ലോകത്തെ  കമ്പനികളെല്ലാം കാണുന്ന ആ സ്വപ്നത്തെ യാഥാർഥ്യമാക്കുകയാണ് എവർഗേജിന്റെ റിയൽ ടൈം  പേഴ്സണലൈസേഷനും കസ്റ്റമർ ഡാറ്റ പ്ലാറ്റ്‌ഫോമും (സി ഡി പി). തങ്ങളുടെ സൈറ്റ് സന്ദർശിക്കുന്നവരും ആപ്പ് ഉപയോഗിക്കുന്നവരും തങ്ങൾ അയയ്ക്കുന്ന മെയിലുകൾ തുറന്നു നോക്കുന്നവരുമായ ഓരോ ഉപയോക്താവിനും വ്യക്തിപരമായി തങ്ങൾക്കു വേണ്ടി എന്ന തോന്നൽ ഉളവാക്കുന്ന വിധത്തിലാണ് എവർഗേജിന്റെ സാങ്കേതിക വിദ്യ ഇടപെടുന്നത്. ഓരോ ഉപയോക്താവിനും പരമാവധി പ്രയോജനപ്രദമായ വ്യക്തിഗത അനുഭവങ്ങൾ അത് സമ്മാനിക്കും. സിട്രിക്സ്, എൻഡ്യൂറൻസ് ഇന്റർനാഷനൽ  ഗ്രൂപ്, ലെനോവോ. പബ്ലിഷേഴ്സ് ക്ലിയറിങ് ഹൌസ്, റ്യു ല ല , സുമീസ്  തുടങ്ങി വ്യത്യസ്ത വ്യാവസായിക മേഖലകളിലായി  മുൻ നിരയിലുള്ള കമ്പനികൾക്ക് എവർഗേജിന്റെ കരുത്തുറ്റ ക്‌ളൗഡ്‌ അധിഷ്ഠിത പ്ലാറ്റ്ഫോം മുതൽക്കൂട്ടായിട്ടുണ്ട്. കമ്പനികളുടെ കോടിക്കണക്കായ വെബ് സൈറ്റ് സന്ദർശകരിലൂടെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ ആവശ്യക്കാർ, റവന്യൂ വരുമാനത്തിൽ വർധനവ്, ഉപഭോക്തൃ സംതൃപ്തി എന്നിവ ഉറപ്പാക്കാൻ കമ്പനിക്കു കഴിഞ്ഞിട്ടുണ്ട്. സ്റ്റീവീ അമേരിക്കൻ ബിസിനസ് അവാർഡ്, ഗോൾഡൻ ബ്രിഡ്ജ് പുരസ്കാരം എന്നിവ നാല് തവണ കരസ്ഥമാക്കിയ കമ്പനിക്ക് ബെസ്റ്റ് ഇൻ ബിസ് പുരസ്കാരം മൂന്നു തവണയും സി ഒ ഡി ഐ ഇ അവാർഡ് രണ്ടു തവണയും ലഭിച്ചിട്ടുണ്ട്.

 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ശബരിമലയില്‍ സമാധാനത്തിന് ഏവരും സഹകരിക്കണം: മുഖ്യമന്ത്രി

ആര്‍ത്തവം അശുദ്ധമല്ല: എല്ലാ ക്യാമ്പസുകളിലും ജില്ലകളിലും മെഗാ ക്യാമ്പയിന്‍