UST , UST Global, acquires , Pneuron , Digital technology services , company , Massachusetts,Cross-Platform Orchestration,start-up, AI , artificial intelligence, 
in

സ്റ്റാർട്ടപ്പ് കമ്പനിയായ ന്യൂറോണിനെ യു എസ് ടി ഗ്ലോബൽ ഏറ്റെടുത്തു

തിരുവനന്തപുരം: സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന യുഎസ് ടി ഗ്ലോബൽ ( UST Global ) ഇംഗ്ലണ്ടിലെ മസാച്യുസെറ്റ്സ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘ന്യൂറോൺ’ ( Pneuron ) എന്ന സ്റ്റാർട്ടപ്പ്കമ്പനിയെ ഏറ്റെടുത്തു. വൈവിധ്യമാർന്ന സാങ്കേതിക പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തനം നടത്തുന്ന ന്യൂറോൺ 2010-ലാണ് സ്ഥാപിതമായത്.

സാങ്കേതിക പ്ലാറ്റ്‌ഫോമുകളുടെ സംയോജനം, തുടർ പ്രവർത്തനങ്ങൾ എന്നിവയിലെ പരമ്പരാഗതമായതും ചിലവേറിയതുമായ പ്രവർത്തന രീതികൾ പുത്തൻ സാങ്കേതികത വിദ്യകളിലൂടെ ഒഴിവാക്കുകയും, അതുവഴി ഊർജസ്വലമായ പ്രവർത്തനങ്ങളും സുതാര്യമായ സേവനങ്ങളും, സമയാധിഷ്ഠിതമായ സേവനങ്ങളും ഉപഭോക്താവിന് നൽകുന്ന ഒന്നാണ് യു എസ് ടി ഗ്ലോബലിന്റെ നിലവിലുള്ള ഡാറ്റ എഞ്ചിനീയറിംഗ് പ്ലാറ്റ്‌ഫോം.

ഗാർട്നർ, ഫോറസ്റ്റർ എന്നീ സ്ഥാപനങ്ങൾ മികവുറ്റതെന്ന് വിലയിരുത്തിയ ന്യൂറോണിന്റെപ്ലാറ്റ്‌ഫോം ഏറ്റെടുക്കുന്നത് യു എസ് ടി ഗ്ലോബലിന് ഏറെ ഗുണകരമാകും.

വ്യത്യസ്ത പ്ലാറ്റ്‌ഫോമുകൾ, സാങ്കേതികതകൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ആവശ്യമായി വരുന്ന ആപ്ലിക്കേഷനുകൾ നിർമ്മിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ഉപഭോക്താക്കളെ സഹായിക്കുന്നതിന് പ്രത്യേക അജണ്ടകളെ മുൻനിർത്തിയാണ് ന്യൂറോൺ രൂപീകരിച്ചിരിക്കുന്നത്.

പരമ്പരാഗത സമീപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ പ്ലാറ്റ്‌ഫോം സമയ മൂല്യവും ഉടമസ്ഥാവകാശ വിലയും 50 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. യു എസ് ടി ഗ്ലോബൽ ഉപഭോക്താക്കൾക്ക് വ്യത്യസ്ത സേവനങ്ങൾ നൽകുന്ന പദ്ധതിയിൽ മികവുറ്റ സാങ്കേതിക നയമാണ് ന്യൂറോൺ സ്വീകരിച്ചത്.

ഊർജ്ജസ്വലതയോടും വേഗതയിലും വിവരങ്ങൾ കൈമാറുകയാണ് ഐടി രംഗം നേരിടുന്ന പ്രധാന പ്രശ്നമെന്നും, വിവിധ പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തനം നടത്തുന്ന ന്യൂറോൺ ഏറ്റെടുക്കുന്നതോടെ ഇത്തരം പ്രതിസന്ധികൾ സുതാര്യമായി മറികടക്കുവാൻ യു എസ് ടി ഗ്ലോബലിന് സാധിക്കുമെന്നും യു എസ് ടി ഗ്ലോബൽ ഇൻഡസ്ട്രി സൊല്യൂഷൻസ് വൈസ് പ്രസിഡന്റ് നിരഞ്ജൻ റാം വ്യക്തമാക്കി.

അടുത്തതലമുറയിലെ ആർട്ടിഫിഷ്യൽ ഇന്റലിജസ്, മെഷീൻ ലേർണിംഗ് ആപ്ലിക്കേഷൻസ് എന്നിവയ്ക്ക് ദ്രുതഗതിയിൽ സജ്ജീകരിക്കാൻ കഴിയുന്ന കാര്യക്ഷമമായ പ്രവർത്തനങ്ങൾ, മികച്ച ഡാറ്റ ക്വാളിറ്റി, പരിവർത്തന മികവ് എന്നിവ ആവശ്യമാണെന്ന് യു എസ് ടി ഗ്ലോബലിന്റെ എ ഐ ആൻഡ് മെഷീൻ ലേർണിംഗ് ചീഫ് ആർക്കിടെക്ട് ഡോ ആനന്ദ് മസൂദ് അഭിപ്രായപ്പെട്ടു.

ന്യൂറോൺ ഏറ്റെടുക്കുന്നതിലൂടെ കേന്ദ്രീകൃതമായും കുറഞ്ഞ ചിലവിലും പ്രവർത്തിക്കാനാകുമെന്നും വേഗത, സുതാര്യത എന്നിവ ഉപഭോക്താക്കൾക്ക് നൽകുന്നതിന് പുറമെ ഡാറ്റ ശേഖരണം, ആപ്ലിക്കേഷനുകളുടെ പരിശോധന, വ്യത്യസ്ത വഴികളിലൂടെയുള്ള ഫലലഭ്യത എന്നിവ സ്വായത്തമാക്കിയെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Hrithik Roshan , Papad , Super 30 , Anand Kumar , sells, streets, Jaipur , Hrithik, bicycle, biopic, viral, pictures, social media, fans, Character , Varanasi,transformed , role , Kaabil, Patna, mathematician , hardships ,screen,

തെരുവിൽ പപ്പടം വിൽക്കുന്ന ബോളിവുഡ് ഗ്രീക്ക് ദേവന്റെ ചിത്രം വൈറലായി

ACR labs, NABH , certification, Medical college, Tvpm, Thycaud hospital, Advanced and research laboratories, govt sector, medical laboratories , hospitals,

എസിആര്‍ ലാബുകള്‍ക്ക് തുടര്‍ച്ചയായ മൂന്നാം തവണയും എന്‍എബിഎച്ച് അംഗീകാരം