യു എസ് ടി ഗ്ലോബൽ ചിപ്പ് ഡിസൈൻ കമ്പനിയായ സെവിടെക് സിസ്റ്റംസിനെ ഏറ്റെടുത്തു 

തിരുവനന്തപുരം: പ്രമുഖ ഐ ടി കമ്പനിയായ യു എസ് ടി ഗ്ലോബൽ, ചിപ്പ് ഡിസൈൻ സർവീസസിൽ  (വി എൽ എസ് ഐ ) അതിവേഗ വളർച്ച കൈവരിച്ചു കൊണ്ടിരിക്കുന്ന ബെംഗളൂരു ആസ്ഥാനമായ സെവിടെക് സിസ്റ്റംസിനെ ഏറ്റെടുത്തു. അപ്ലിക്കേഷൻ സ്പെസിഫിക് ഐ സി ചിപ്പുകൾ ഡിസൈൻ ചെയ്യുന്ന രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിൽ ഒന്നാണ് സെവിടെക് സിസ്റ്റംസ്.

യു എസ് ടി ഗ്ലോബലിന്റെ ഭാഗമായി  സെവിടെക്ക് മാറുന്നതോടെ  ഇരു കമ്പനികളുടെയും സാങ്കേതിക മികവും വിപണി വൈദഗ്ധ്യവും മുതൽകൂട്ടാക്കി , ആഗോള സെമി കണ്ടക്റ്റർ ഉല്പാദകർക്ക് ആധുനിക എൻഡ് -റ്റു -എൻഡ് സേവനങ്ങൾ നൽകാനുള്ള അവസരമാണ് കൈവരുന്നത്.

ഈ ഏറ്റെടുക്കലോടെ  ഇന്ത്യയിലെ  യു എസ് ടി ഗ്ലോബലിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കരുത്തുറ്റതും വിപുലവുമായി മാറിയിട്ടുണ്ട്.  വി എൽ എസ് ഐ സൊലൂഷൻസ് മേഖലയിലെ ലോകത്തെ മുൻനിര സേവന ദാതാക്കളും പ്രീ സിലിക്കോൺ എൻജിനീയറിങ്ങ് രംഗത്തെ  മാർക്കറ്റ് ലീഡറുമായി ഇതോടെ  യു എസ് ടി ഗ്ലോബൽ മാറിയിരിക്കുന്നു.

ഒറിജിനൽ ഡിവൈസ് മാനുഫാക്‌ചറർ (ഒ  ഡി എം ); ഒറിജിനൽ എക്വിപ്മെന്റ് മാനുഫാക്‌ചറർ (ഒ ഇ എം ); ഇന്റഗ്രേറ്റഡ് ഹാർഡ് വെയർ വെന്റർ (ഐ എച്ച് വി ); എ എസ് ഐ സി ഡിസൈൻ ( ഡിജിറ്റൽ & ഫുൾ കസ്റ്റം); വെരിഫിക്കേഷൻ & ഇമ്പ്ലിമെന്റേഷൻ , എഫ് പി ജി എ ; എംബെഡഡ് സോഫ്റ്റ് വെയർ ഡെവലപ്മെന്റ് തുടങ്ങി സിലിക്കോൺ ലൈഫ് സൈക്കിൾ കാലഘട്ടം മുഴുവനായി എൻഡ്-റ്റു -എൻഡ് എൻജിനീയറിങ്ങും സാങ്കേതിക സേവനങ്ങളും നൽകുന്നതാണ് യു എസ് ടി ഗ്ലോബലിന്റെ സെമി കണ്ടക്റ്റർ വ്യാപാര മേഖല. ഈ രംഗത്ത്  അതീവ വൈദഗ്ധ്യമുള്ള  സെവിടെക്  ട്ടീം കൂടി കമ്പനിയുടെ ഭാഗമാകുന്നതോടെ ആഗോള തലത്തിൽ സെമി കണ്ടക്റ്റർ ഉല്പാദകരിൽ നിന്നുള്ള വർധിച്ചുവരുന്ന ആവശ്യങ്ങൾ നേരിടാൻ കമ്പനി കൂടുതൽ സജ്ജമാവുകയാണ്.

” ഏതാനും വർഷങ്ങളായി,  കമ്പനിയുടെ  സെമി കണ്ടക്റ്റർ വ്യാപാരം  ആഗോള തലത്തിൽ അഭൂതപൂർവമായ വളർച്ച കൈവരിക്കുന്നുണ്ട്. ലോകമെങ്ങുമുള്ള ഉപയോക്താക്കൾക്ക് ആർ ടി എൽ മുതൽ ജി ഡി എസ് ഐ ഐ വരെയുള്ള സേവനങ്ങൾ നൽകുന്ന ടെക്നിക്കൽ സെന്റേഴ്സ് ഓഫ് എക്സെലൻസിനെ ശക്തിപ്പെടുത്താനുള്ള പദ്ധതിയുടെ അവിഭാജ്യ ഭാഗമായി ഈ ഏറ്റെടുക്കലിനെ കാണാം.  കുറഞ്ഞ ഊർജത്തിൽ പ്രവർത്തിക്കുന്നതും  ഉന്നത നിലവാരവുമുള്ളതുമായ  ചിപ്പ് സെറ്റുകൾ ആവശ്യമുള്ള  ഓട്ടോമോട്ടീവ് , കമ്മ്യൂണിക്കേഷൻ , സ്റ്റോറേജ് ഉൾപ്പെടെയുള്ള വ്യാവസായിക  മേഖലകളിൽ ഇതിന്റെ  ഗുണഫലങ്ങൾ ലഭ്യമാകും. വി എൽ എസ് ഐ ശേഷിയെ ഇത്  ബലപ്പെടുത്തുന്നുണ്ട്. സിലിക്കോൺ ലോകത്തെ വളർച്ചാ സാധ്യതകളിൽ  ശ്രദ്ധയൂന്നുന്ന ഒരു വ്യാവസായിക  ശക്തികേന്ദ്രം എന്ന നിലയിൽ കൂടി  യു എസ് ടി ഗ്ലോബൽ ശ്രദ്ധേയമാവുകയാണ്. ” ഏറ്റെടുക്കലിനെപ്പറ്റി യു എസ് ടി ഗ്ലോബൽ ഏഷ്യ പസഫിക് മേഖല മേധാവിയും സെമികണ്ടക്ടർ വിഭാഗം ആഗോള തലവനുമായ ഗിൽറോയ് മാത്യു അഭിപ്രായപ്പെട്ടു.

യു എസ് ടി ഗ്ലോബലിന്റെ ആഗോള  തലത്തിലുള്ള  സാന്നിധ്യവും സെവിടെക്കിന്റെ കരുത്തുറ്റ  എ എസ് ഐ സി എൻജിനീയറിങ് മികവും ഒന്നിക്കുന്നത് മൂലം  ലോകമെങ്ങുമുള്ള ഉപയോക്താക്കൾക്ക് നൂതനമായ സൊലൂഷനുകൾ ലഭ്യമാകുമെന്ന് സെവിടെക് സിസ്റ്റംസ് സി ഇ ഒ യും സഹ സ്ഥാപകനുമായ പ്രഭു ഭൈരി പറഞ്ഞു. ” ഞങ്ങളുടെ സർവീസ് പോർട്ട് ഫോളിയോ  ഇതുവഴി മെച്ചപ്പെടും.  എൻഡ് – റ്റു – എൻഡ് ചിപ്പ് ഡിസൈൻ സൊലൂഷനുകൾ കാര്യക്ഷമമാക്കാനും ഇതുമൂലം സാധിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വതന്ത്രമായ വളർച്ച  ഉറപ്പാക്കാനും  ഇരു കമ്പനികളുടെയും നേട്ടങ്ങൾ ഇരു കൂട്ടർക്കും പ്രയോജനം ചെയ്യാനും ആവും വിധത്തിൽ സെവിടെക്കിന്റെ സ്വതന്ത്രമായ അസ്തിത്വം അംഗീകരിച്ചുകൊണ്ടാകും മുന്നോട്ടു പോക്ക്. അതിനായി  പ്രീ സിലിക്കോൺ എൻജിനീയറിങ് ബിസിനസ്സ് രംഗത്തെ സെർവി ടെകിന്റെ പ്രാഗൽഭ്യം പ്രത്യേകം അംഗീകരിച്ചുകൊണ്ടുള്ള  പ്രവർത്തനങ്ങൾ തുടരും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വിദ്യാലയങ്ങളിൽ ശുചിത്വ ഓഡിറ്റിങ്‌; സമ്പൂർണ ശുചിത്വം ലക്ഷ്യം

നിഷിന്‍റെ വളര്‍ച്ചയ്ക്ക്  സര്‍ക്കാര്‍ പിന്തുണ നല്‍കും