യു എസ് ടിയുടെ വാർഷിക ഡെവലപ്പർ കോൺഫറൻസ് ‘ ഡി 3 ‘  ഡിസംബർ 6 മുതൽ 

തിരുവനന്തപുരം: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബലിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസിന് ഡിസംബർ 6 ന് തുടക്കമാകും.ഡിജിറ്റൽ സാങ്കേതിക  രംഗത്തെ കമ്പനിയിലെ പ്രഗത്ഭ വ്യക്തിത്വങ്ങളെല്ലാം ഒത്തുചേരുന്ന വാർഷിക സംഗമവേദിയാണ് ഡ്രീം ഡെവലപ് & ഡിസ്‌റപ്റ്റ് അഥവാ ഡി 3. പരസ്പരമുള്ള ഒത്തുചേരലിനൊപ്പം ഡിജിറ്റൽ സാങ്കേതിക രംഗത്തെ വൈദഗ്ധ്യങ്ങളും പുതിയ  പ്രവണതകളും അവതരിപ്പിക്കാനും അവയുടെ പഠനത്തിനും അതുവഴിയുള്ള വികസന സാധ്യതകൾക്കുമാണ് ഡി 3 വഴിയൊരുക്കുന്നത്. ഇത്തവണത്തെ തീം ‘ ഇന്റർഫേസസ് ‘ ആണ്.

രണ്ടു ദിവസത്തെ കോൺഫറൻസിൽ ഉന്നത വ്യക്തിത്വങ്ങൾ സംബന്ധിക്കും. യു എസ് ടി ഗ്ലോബൽ സി ഇ ഒ സാജൻ പിള്ള മുഖ്യ പ്രഭാഷണം നടത്തും. പ്രമുഖ ഡിജിറ്റൽ സ്ട്രാറ്റജിസ്റ്റുകളായ ഗെർഡ് ലിയോൻഹാർഡ്, ആംബർ കെയ്സ്, അലോൻ പെലെദ് എന്നിവരുടെ പ്രഭാഷണങ്ങളുമുണ്ട്. സൈറീ ചാഹലും സുനന്ദിനി ബസുവും പാനൽ ചർച്ചകൾ മുന്നോട്ടു നയിക്കും. കമ്പനിയിലെ സാങ്കേതിക നേതൃനിരയിലെ പ്രമുഖരായ രാജു ചിദംബരം (ചീഫ് ട്രാൻസ്ഫൊർമേഷൻ ഓഫീസർ); മാറ്റ് കുരുവിള (ചീഫ് ഇന്നൊവേഷൻ ആർക്കിടെക്റ്റ്);  നിരഞ്ജൻ റാം ( ഡിജിറ്റൽ സൊല്യൂഷൻസ് ആൻഡ് ഡാറ്റ സർവീസസ് ഹെഡ് ); അനോജ് പിള്ള ( ചീഫ് ആർകിടെക്റ്റ്) എന്നിവർ വിവിധ സെഷനുകൾ നിയന്ത്രിക്കും.

വാർഷിക ഡെവലപ്പർ കോൺഫറൻസ് ആയ ഡി 3  ഡിസംബറിൽ അരങ്ങേറുന്നതിന് മുന്നോടിയായി ഹാക്കത്തോൺ, വൈറ്റ് പേപ്പർ കണ്ടെസ്റ്റ്, പ്രോഡക്റ്റ് ഷോകേയ്സസ്, പ്രോഗ്രാമിങ്ങ് ചലഞ്ചസ് തുടങ്ങി വിവിധ പരിപാടികൾ പോയ മാസങ്ങളിൽ  സംഘടിപ്പിച്ചിരുന്നു. സാങ്കേതിക രംഗത്തെ പുത്തൻ പ്രവണതകളെയും പ്രക്രിയകളെയും പരിചയപ്പെടുത്തുന്ന ‘ മാസ്റ്റർക്ളാസസ്  ‘ എന്ന നൂതനമായ പരിപാടിയാണ് ഈ വർഷത്തെ ഡി 3 യെ ശ്രദ്ധേയമാക്കുന്നത്.

” ഞങ്ങളുടെ ഡിജിറ്റൽ ഡി എൻ എ യെ സംയോജിപ്പിക്കുന്ന സുപ്രധാന ഘടകമായി ഡി 3 മാറിക്കഴിഞ്ഞു. ഡിജിറ്റൽ സാങ്കേതിക രംഗത്തെ പുതു ചലനങ്ങളും പുതിയകാല  പ്രവണതകളും അവതരിപ്പിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് ഡി 3 കാഴ്ചവയ്ക്കുന്നത്. മനുഷ്യനും മെഷീനിനും ഇടയിലുള്ള സമ്പർക്കങ്ങൾ കൂടുതൽ ശക്തി പ്രാപിക്കുകയും  നിത്യജീവിതവുമായി അവ ദ്രുതഗതിയിൽ കണ്ണിചേർക്കപ്പെടുകയും രണ്ടിനുമിടയിലെ അതിർവരമ്പുകൾ നേർത്തുവരികയും ചെയ്യുന്ന ഈ കാലഘട്ടത്തിനു തികച്ചും അനുയോജ്യമായ വിഷയമാണ് ‘ ഇന്റർഫേസസ് ‘. ഡി 3 യുടെ  മൂന്നാം പതിപ്പിനെയും ഉൾക്കാഴ്ചകൾ പകർന്നുതരുന്ന വിവിധ സെഷനുകളെയും അങ്ങേയറ്റം പ്രതീക്ഷയോടെയാണ് ഞങ്ങൾ കാത്തിരിക്കുന്നത്.” യു എസ് ടി ഗ്ലോബൽ ചീഫ് പീപ്പിൾ ഓഫീസർ മനു ഗോപിനാഥ് പറഞ്ഞു.

 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സമ്പൂർണ ഗ്രീൻ പ്രോട്ടോക്കോൾ; നൂറോളം ഹരിത വൊളന്റിയർമാർ

വിദ്യാഭ്യാസ രംഗത്ത് സ്വാശ്രയപൂർണമായ  ആവാസവ്യവസ്ഥ സൃഷ്ടിക്കണം: മന്ത്രി സി. രവീന്ദ്രനാഥ്