യു എസ് ടി ഗ്ലോബൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു

തിരുവനന്തപുരം: സമൂഹത്തിലും തൊഴിലിടങ്ങളിലും വനിതകൾ നൽകുന്ന സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് യു എസ് ടി ഗ്ലോബലിന്റെ തിരുവനന്തപുരം കേന്ദ്രത്തിൽ  അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, വീവേഴ്‌സ് വില്ലജ് സ്ഥാപകയും ഭൂമിക ഡോൾസ്‌ ക്യൂറേറ്ററുമായ ശോഭാ വിശ്വനാഥ്, ഡോക്ടറും, വി ജെ , മോഡലിങ്, ബ്രൈഡൽ മേക്ക് അപ്പ് ആർട്ടിസ്റ്റ് എന്ന നിലകളിൽ പ്രശസ്തയുമായ ഡോ ശ്രുതി വിജയൻ എന്നിവരാണ് യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം കേന്ദ്രത്തിന്റെ വനിതാ ദിനത്തിന് മുഖ്യ അതിഥിതികളായി എത്തിയത്.

ബാലൻസ് ഫോർ ബെറ്റർ’ എന്ന വിഷയത്തിലൂന്നിയുള്ള ആഘോഷ പരിപാടികളുടെ ഭാഗമായി സംഗീതം, നൃത്തം, വിവിധ മത്സരങ്ങൾ എന്നിവ ഒരുക്കിയിരുന്നു. മുഖ്യാതിഥികൾ തങ്ങളുടെ അനുഭവങ്ങളും സന്ദേശങ്ങളും യു എസ് ടി ഗ്ലോബൽ ജീവനക്കാരുമായി പങ്ക് വച്ചു. യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം കേന്ദ്രം മേധാവി ശില്പാ മേനോൻ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അരുൺ നാരായണൻ എന്നിവരും ജീവനക്കാരുമായി സംവദിച്ചു.

നേതൃപാടവം, വ്യക്തിത്വം, സാമൂഹ്യ പ്രതിബദ്ധത, ഡിജിറ്റൽ എന്നീ മേഖലകളിൽ 12 പ്രമുഖ അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. 35 നാമനിർദേശങ്ങങ്ങളിൽ നിന്നാണ് 12 പേരെ പുരസ്‌ക്കാരങ്ങൾക്കായി തിരഞ്ഞെടുത്തത്. ജീവനക്കാർക്കായി ഒരു മദേഴ്‌സ് റൂം വനിതാ ദിനത്തോടനുബന്ധിച്ച് തുറക്കുകയുണ്ടായി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

റഫാൽ: രേഖകൾ മോഷണം പോയെന്ന് സർക്കാർ കോടതിയിൽ

പരിസര കാഴ്ചകൾ വരകളിൽ വിരിയുമ്പോൾ