യു എസ് ടി ഗ്ലോബലിന് വീണ്ടും ടോപ് എംപ്ലോയർ അവാർഡ്

തിരുവനന്തപുരം, ഫെബ്രുവരി 5: ലോകത്തെ മുൻനിര ഡിജിറ്റൽ ടെക്‌നോളജി സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബലിന് ടോപ് എംപ്ലോയർ പുരസ്‌കാരം വീണ്ടും  ലഭിച്ചു. യു എസ് എ, യു കെ, മെക്സിക്കോ, സ്പെയിൻ മേഖലകളിലെ മികച്ച തൊഴിൽ ദാതാക്കൾക്കുള്ള പുരസ്കാരമാണ് കമ്പനിക്ക് ലഭിച്ചത്.

വ്യവസായ ലോകത്ത് വലിയ തോതിൽ വിലമതിക്കപ്പെടുന്ന വിഖ്യാതമായ ഈ പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുള്ളത് ടോപ് എംപ്ലോയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ആണ്. ജീവനക്കാർക്ക് മികച്ച തൊഴിൽ അന്തരീക്ഷം ഒരുക്കുക, അവരുടെ വളർച്ചയ്ക്കും വികാസത്തിനുമുള്ള അവസരങ്ങൾ തുടർച്ചയായി സൃഷ്ടിക്കുക, അവരിൽ നേതൃഗുണങ്ങൾ വികസിപ്പിക്കുക തുടങ്ങി ഒട്ടേറെ വ്യാവസായിക മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു അവാർഡ് നിർണയം. ഇന്ത്യ, മലേഷ്യ, ഫിലിപ്പൈൻസ് മേഖലകളിലെ  ഏറ്റവും മികച്ച തൊഴിൽ ദാതാക്കൾക്കുള്ള ടോപ് എംപ്ലോയർ പുരസ്‌കാരം അടുത്തിടെ തങ്ങൾക്ക് ലഭിച്ച കാര്യം എടുത്തുപറഞ്ഞ യു എസ് ടി ഗ്ലോബൽ ചീഫ് പീപ്പിൾ ഓഫീസർ മനു ഗോപിനാഥ്, സമാനമായ അംഗീകാരം അമേരിക്ക, ബ്രിട്ടൻ, മെക്സിക്കോ, സ്പെയിൻ എന്നീ നാല് സുപ്രധാന മേഖലകളിൽ കൂടി നേടാനായതിൽ അതിയായ സന്തോഷം പ്രകടിപ്പിച്ചു.

ഒരു തൊഴിൽദാതാവ് എന്ന നിലയിൽ കൂടുതൽ മികവ് കൈവരിക്കാനുള്ള നിരന്തര പരിശ്രമത്തിലാണ് തങ്ങൾ. കൂട്ടായ പരിശ്രമത്തിലൂടെ തൊഴിൽ രംഗത്തെ ആഗോള വളർച്ചക്കും വികാസത്തിനും വേണ്ടി പണിപ്പെടുന്ന ഊർജ്വസ്വലരായ മുഴുവൻ പങ്കാളികളോടുമുള്ള ആത്മാർഥമായ കൃതജ്ഞത രേഖപ്പെടുത്തുന്നതായി അദ്ദേഹം അറിയിച്ചു.

അഞ്ചു ഭൂഖണ്ഡങ്ങളിലെ നൂറ്റിപ്പതിനഞ്ചോളം രാജ്യങ്ങളിലായി 1300 ലേറെ കമ്പനികൾക്കാണ് ടോപ് എംപ്ലോയർ പുരസ്കാരം ലഭിച്ചിട്ടുള്ളത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ 1000 കോടി രൂപയുടെ നിക്ഷേപ സാധ്യതകളുമായി ഫണ്ടുകള്‍

ലോക തണ്ണീർത്തട ദിനാചരണം: പരിസ്ഥിതി സെമിനാറും പോസ്റ്റർ രചനാ മത്സരവും