• Home
  • News
  • Lifestyle

Logo

giphy (1)
Navigation
  • Home
  • News
  • Entertainment
  • Lifestyle
  • Business
  • Opinion
  • Sports
  • Polls 2016
  • Kerala News in English
  • About

യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജുമായി ധാരണയായി

on April 11, 2018 |
Business Science & Tech
UST Global,College of Engineering Trivandrum ,CET, sign, MoU ,collaboration,Robotics, Artificial Intelligence, Data Analytics, Block Chain, Deep Learning, IoT , Financial Engineering , students, 

തിരുവനന്തപുരം: യു എസ് ടി ഗ്ലോബൽ ( UST Global ) തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങുമായി ധാരണാപത്രത്തിൽ ഒപ്പു വച്ചു. യു എസ് ടി ഗ്ലോബലിന്റെ ഇന്നോവേഷൻ സെന്ററായ ഇൻഫിനിറ്റി ലാബ്‌സും തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് (സിഇടി) വിദ്യാർത്ഥികളും മുൻനിര സേവനങ്ങളായ റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ സഹകരിച്ചു പ്രവർത്തിക്കുന്നതിന് ഉതകുന്നതാണ് കരാർ.

പഠനവും വ്യവസായ മേഖലയും ഒന്നിക്കുന്നതിലൂടെ ഉപഭോക്താക്കളുടെ വാണിജ്യപരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നാണ് യു എസ് ടി ഗ്ലോബൽ പ്രതീക്ഷിക്കുന്നത്. യു എസ് ടി ഗ്ലോബലിന്റെ ഇന്നൊവേഷൻ മേഖലയിൽ പ്രവർത്തിക്കുന്നതിലൂടെ ആധുനിക സാങ്കേതികതകളെക്കുറിച്ച് കൂടുതൽ അറിയുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുവാൻ ലക്ഷ്യമിടുന്നതാണ് കരാർ.

3 മുതൽ 6 മാസം വരെ ദൈർഘ്യമുള്ള ഈ പരിശീലന കാലഘട്ടത്തിൽ (ഇന്റേൺഷിപ്പ്) വിദ്യാർത്ഥികൾ യു എസ് ടി ഗ്ലോബലിന്റെ തിരുവനന്തപുരം ക്യാമ്പസ്സിലായിരിക്കും പ്രവർത്തിക്കുക.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ്, റോബോട്ടിക്സ് പ്രോസസ്സ് ഓട്ടോമേഷൻ, യു ഐ / യു എക്സ്, സോഷ്യൽ, മൊബൈൽ, ഓഗ്‌മെന്റഡ് റിയാലിറ്റി, ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്, ബ്ലോക്ക് ചെയിൻ, സൈബർ സുരക്ഷ, ഡിസൈൻ തിങ്കിങ് ആൻഡ് എന്റർപ്രൈസ് കമ്പ്യൂട്ടിങ് എന്നീ മേഖലകളിൽ ഡിജിറ്റൽ ഇന്നൊവേഷൻ മികവുകൾ സൃഷ്ടിക്കുകയാണ് യു എസ് ടി ഗ്ലോബൽ ഇൻഫിനിറ്റി ലാബ്സ്.

യു എസ് ടി ഗ്ലോബൽ മുന്നോട്ട് വയ്ക്കുന്ന നൂതന സേവനങ്ങളിലെ മുഖ്യ ഘടകമാണ് ഇൻഫിനിറ്റി ലാബ്സ്. സാങ്കേതിക സംവിധാനങ്ങൾ, മനുഷ്യ കേന്ദ്രീകൃത മാതൃകകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പങ്കാളികൾ, മുൻനിര ആർ & ഡി സേവനങ്ങൾ എന്നിവയുടെ സംഗമമാണ് ഇതിലൂടെ സാധ്യമാകുന്നത്.

യു എസ് ടി ഗ്ലോബൽ ജീവനക്കാർക്ക് മുൻനിര സാങ്കേതിക വിദ്യകൾക്ക് പുറമെ, ലോക നിലവാരമുള്ള ആർ & ഡി സ്ഥാപനങ്ങളിലേക്കും നവയുഗ സ്റ്റാർട്ടപ്പുകളിലേക്കുമുള്ള ലഭ്യതയ്ക്കും ഇൻഫിനിറ്റി ലാബ്സ് അവസരമൊരുക്കുന്നു.

യു എസ് ടി ഗ്ലോബലുമായുള്ള തങ്ങളുടെ സഹകരണം പഠനവും വ്യവസായവും തമ്മിലുള്ള ബന്ധം ദൃഢീകരിക്കുന്നതിന് സഹായകമാകുമെന്നും വിദ്യാർത്ഥികൾക്ക് നൂതനമായ ലാബുകളിൽ പ്രവർത്തിക്കുന്നതിന് അവസരം ലഭിക്കുന്നതിന് പുറമെ ആധുനിക സാങ്കേതികതകളെക്കുറിച്ച് അറിയാൻ സാധിക്കുന്നത്തിലൂടെ തങ്ങളുടെ കരിയർ കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്നും സി ഇ ടി പ്രിൻസിപ്പൽ ഡോ.ജെ ഡേവിഡ് അഭിപ്രായപ്പെട്ടു.

യു എസ് ടി ഗ്ലോബലിന്റെ ഇൻഫിനിറ്റി ലാബ്‌സുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ വിദ്യാർത്ഥികൾ താത്പര്യം പ്രകടിപ്പിക്കുന്നതിലും ഡാറ്റ അനലിറ്റിക്സ്, ബ്ലോക്ക് ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്,ഐ ഒ ടി, ഫിനാൻഷ്യൽ എഞ്ചിനീയറിംഗ് എന്നീ മേഖലകളുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ തിരഞ്ഞെടുത്തതിലും തങ്ങൾ സന്തുഷ്ടരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യ പടിയായി ഇൻഫിനിറ്റി ലാബ്സ്, യു എസ് ടി, സി ഇ ടി- സെന്റർ ഫോർ ഇന്റർഡിസിപ്ലിനറി റിസർച്ച് എന്നിവർ ചേർന്ന യു എസ് ടി ക്കു വേണ്ടി നോവൽ സോഷ്യൽ റോബോട്ട് വികസിപ്പിക്കുവാനൊരുങ്ങുകയാണ്.

ഈ സഹകരണ പദ്ധതിക്ക് നൂതന സാങ്കേതികതകളായ റോബോട്ടിക് ഓട്ടോമേഷൻ, ഐ ഒ ടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലെ മികവുറ്റവരുടെ സഹായം അനിവാര്യമാണെന്നും ഭാവിയിലെ മുൻനിര സാങ്കേതികതകളെക്കുറിച്ച് വിദ്യാർത്ഥികളിലും അധ്യാപകരിലും കൃത്യമായ വിവരങ്ങൾ നൽകാൻ ഇതിനാൽ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സി ഇ ടി പ്രിൻസിപ്പൽ വ്യക്തമാക്കി.

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങുമായി സഹകരിക്കുന്നതിൽ തങ്ങൾ അത്യധികം ആഹ്ളാദിക്കുന്നുവെന്ന്, യു എസ് ടി ഗ്ലോബൽ ഇൻഫിനിറ്റി ലാബ്സ് മേധാവിയും ഡിജിറ്റൽ ഇന്നൊവേഷൻസ് സീനിയർ ഡയറക്ടറുമായ സജിത്ത് സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു.

ആഗോള തലത്തിൽ തങ്ങളുടെ ഫോർച്യൂൺ 500 / ഗ്ലോബൽ 1000 ഉപഭോക്താക്കളുടെ വാണിജ്യപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നൂതന ആശയങ്ങളും നിർദ്ദേശങ്ങളുമായി തങ്ങളെ സഹായിക്കുവാൻ വിദ്യാർത്ഥികൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും, അവരുടെ കരിയർ പണിതുയർത്തുന്നതിനു കൃത്യമായ അടിത്തറ പാകുവാൻ ഇതോടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഞ്ചിനീയറിംഗ് വിഭാഗത്തിൽ കേന്ദ്ര മാനവശേഷി വിഭവ മന്ത്രാലയത്തിന്റെ എം എൻ ഐ ആർ എഫ് 2018-ൽ എഴുപത്തഞ്ചാം സ്ഥാനം നേടിയ സി ഇ ടി, എ പി ജെ അബ്ദുൽ കലാം സർവ്വകലാശാലയുടെ കീഴിൽ 8 ബിരുദ പ്രോഗ്രാമുകളും 27 ബിരുദാനന്തര ബിരുദ ഡോക്ടറൽ പ്രോഗ്രാമുകളും പ്രദാനം ചെയ്യുന്നു. നാലായിരത്തോളം വിദ്യാർത്ഥികളാണ് കോളേജിലുള്ളത്.

Related

Share this story:
  • tweet

Tags: Artificial IntelligenceBlock ChainCETcollaborationCollege of Engineering Trivandrumdata analyticsDeep LearningFinancial EngineeringIOTMouroboticssignstudentsUST Global

  • NEWS UPDATES
  • വൗസ്റ്റേ ആപ്പിലൂടെ ഇനി കേരളത്തിലെവിടെയും ഹോട്ടല്‍ റൂം ബുക്കിംഗ് അതിലളിതം

    April 19, 2018 - 0 Comment
  • ബഹുസ്വരത തകർക്കലിനെതിരെ മതേതര സമൂഹം മുന്നോട്ട് വരണം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

    April 19, 2018 - 0 Comment
  • മന്ത്രിസഭാ വാർഷികം: മുഖ്യമന്ത്രി മറ്റ് വകുപ്പുകൾക്ക് മാർക്കിടുന്നു

    April 19, 2018 - 0 Comment
  • ജസ്റ്റിസ് ലോയയുടെ മരണത്തിൽ പ്രത്യേക അന്വേഷണം ആവശ്യമില്ല: സുപ്രീം കോടതി

    April 19, 2018 - 0 Comment
  • വാട്‌സാപ്പ് ഹര്‍ത്താല്‍, കസ്റ്റഡി മരണം: പ്രതികരണവുമായി ഡിജിപിയും സുരേഷ് ഗോപിയും

    April 19, 2018 - 0 Comment
  • തീ​ര​ദേ​ശ നി​ര്‍​മാ​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി കേ​ന്ദ്രത്തിന്റെ കരട് വിജ്ഞാപനം

    April 19, 2018 - 0 Comment
  • വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ പുതിയ ആരോപണങ്ങൾ

    April 19, 2018 - 0 Comment
  • കോഴിക്കോട് നിരോധനാജ്ഞ; കത്വ സംഭവം വര്‍ഗീയമായി കാണരുതെന്ന് കാന്തപുരം

    April 18, 2018 - 0 Comment
  • ലൈറ്റ് എന്ന പുത്തൻ ഇന്റർനെറ്റ് ബ്രൗസറുമായി ആമസോൺ

    April 18, 2018 - 0 Comment
  • സൗദിയിലെ ആദ്യ സിനിമാ പ്രദര്‍ശനം ഇന്ന്; ആദ്യ ചിത്രം ബ്ലാക്ക് പാന്തര്‍

    April 18, 2018 - 0 Comment
  • ഹർത്താലിലൂടെ വർഗീയ ധ്രുവീകരണം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

    April 18, 2018 - 0 Comment
  • കത്വ: വിമർശനവുമായി രാഷ്‌ട്രപതി; കുട്ടിയുടെ പേര് പരാമര്‍ശിച്ച മാധ്യമങ്ങള്‍ക്ക് പിഴ

    April 18, 2018 - 0 Comment
  • വയനാട്ടില്‍ 1000-ലധികം വൻ ഈട്ടിവൃക്ഷങ്ങൾ മുറിക്കുന്നു; ആശങ്കയോടെ പരിസ്ഥിതി പ്രവർത്തകർ

    April 18, 2018 - 0 Comment
  • വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം; ആർടിഎഫ് പ്രതിക്കൂട്ടിൽ

    April 18, 2018 - 0 Comment
  • സര്‍വീസ്‌ ചട്ടലംഘനം: സസ്‌പെന്‍ഷനിലുള്ള ജേക്കബ് തോമസിന് വീണ്ടും സസ്പെന്‍ഷന്‍

    April 18, 2018 - 0 Comment
  • അറുപത് വയസു കഴിഞ്ഞവർ സർവീസിൽ തുടരേണ്ടെന്ന് സിബിഎസ്ഇ

    April 17, 2018 - 0 Comment
  • സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍: ഉറവിടം കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം

    April 17, 2018 - 0 Comment
  • ശ്രീജിത്തിന്റെ മരണം: വിമർശനവുമായി ചെന്നിത്തല; യൂത്ത് കോൺഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

    April 17, 2018 - 0 Comment
  • സ്ത്രീകൾക്കെതിരെയുള്ള അനീതികൾ; ശക്തമായ പ്രതികരണവുമായി ഭൂമി പെഡ്നേക്കർ

    April 17, 2018 - 0 Comment
  • എടിഎമ്മുകള്‍ കാലിയായി; ചില സംസ്ഥാനങ്ങളിൽ നോട്ട് ക്ഷാമം രൂക്ഷം

    April 17, 2018 - 0 Comment
  • ശ്രീജിത്തിന്റെ മരണം: പോലീസിനെതിരെ മുൻ പോലീസ് മേധാവി

    April 17, 2018 - 0 Comment
  • വനിതാ ഡോക്ടറുടെ മരണം; ആര്‍സിസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്

    April 17, 2018 - 0 Comment
  • വെളുക്കാൻ തേച്ചത് പാണ്ടാകരുതേ; വൈറ്റനിംഗ് ക്രീമുകളെ പറ്റി ഞെട്ടിക്കുന്ന പഠനഫലം

    April 17, 2018 - 0 Comment
  • മൂന്നു പുതിയ സൈബര്‍ പോലീസ് സ്റ്റേഷനുകൾ കൂടി തുടങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചു

    April 16, 2018 - 0 Comment
  • നടൻ ദിലീപിന്റെ വിദേശയാത്രാ വിലക്ക് നീക്കി

    April 16, 2018 - 0 Comment
IFFK2017slides

നല്ല വാർത്ത

  • hornbill,  baiju k vasudevan , Malabar Grey Hornbill ,saved,  nature lover, hornbills family, inspiring story, Athirapally , forest, forest department, kerala, vehicle, road , accident, 
    മനുഷ്യരാൽ ദുരന്തമേറ്റു വാങ്ങിയ വേഴാമ്പലിന്റെ ഇണയ്ക്കും കുഞ്ഞുങ്ങൾക്കും നന്മ നിറഞ്ഞവരുടെ സഹായഹസ്തം
  • father,daughter, doll , Samantha Holmes ,Pat Holmes 18 Years ,  turtle , bag, kept,  dad, gym bag,stuffed animal,office,
    പവിത്രമായ പിതൃ-പുത്രീ ബന്ധത്തിന് സാക്ഷിയായി ഇതാ ഒരു പാവ
  • Kerala Police , search, railway track, baby, phone, mother, 2 year old baby, phone call, police, complaints, railway, information,
    റെയിൽവേ ട്രാക്കിൽ പിഞ്ചു കുഞ്ഞ്‌; രക്ഷകരായി കേരളാ പോലീസ്
  • students , caste, religion, avoid, students, kerala, school, education minister, Prof. C. Raveendranath
    കേരളത്തിൽ നിശബ്‌ദ വിപ്ലവം; ജാതിയും മതവുമില്ലാതെ ഒന്നേകാല്‍ ലക്ഷത്തോളം കുട്ടികൾ

വിപണി ഇപ്പോൾ

Blive Special

  • name-3
    പേര് പരിക്കേൽപ്പിക്കുമ്പോൾ
Gamerick

SEARCH

ക്രിക്കറ്റ് സ്കോർ

Find us on Facebook

BLive News

BliveNews on Twitter

Follow @blivenews

Tweets by blivenews

  • Home
  • News
  • Lifestyle
© 2016 Blive News. All Rights Reserved.