യു എസ് ടി ഗ്ലോബൽ സൈബർ സുരക്ഷാ അവബോധ പരിപാടി സംഘടിപ്പിച്ചു 

കൊച്ചി: ആഗോളതലത്തിൽ മുൻ നിര കമ്പനികൾക്ക് ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം സേവനം ചെയ്യുന്ന യു എസ് ടി ഗ്ലോബൽ ഇന്ന് കൊച്ചി ഇൻഫോപാർക്കിൽ സൈബർ സുരക്ഷ അവബോധ പരിപാടി സംഘടിപ്പിച്ചു. സഞ്ജയ് കുമാർ ഗുരുദിൻ ഐ പി എസ്, കെ എ പി കണ്ണൂർ, മുഖ്യ പ്രഭാഷകനായിരുന്ന പരിപാടിയിൽ ഇൻഫോപാർക്ക്  കമ്പനികളിൽ നിന്നുള്ളവരും സമീപത്തെ സ്കൂൾ പ്രതിനിധികളുമായിരുന്നു പങ്കെടുത്തത്.

ഇന്റർനെറ്റും സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകളുമായി ബന്ധപ്പെട്ട  അപകട സാധ്യതകൾ, സൈബർ ലോകത്തിന്റെ അപായങ്ങളിലേക്ക് കുട്ടികൾ എത്തിപ്പെടുന്ന വഴികളും കാരണങ്ങളും, ഓൺലൈൻ ഭീഷണികൾ നേരിടുന്ന കുട്ടികൾ നൽകുന്ന മുന്നറിയിപ്പുകൾ, ഇത്തരം ഭീഷണികളെ മറികടക്കുവാനുള്ള വഴികൾ, ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ കുട്ടികൾ എങ്ങനെ സുരക്ഷിതരാകാം എന്നതിനായി രക്ഷിതാക്കൾക്കുള്ള നിർദേശങ്ങൾ എന്നിവ ഉൾപ്പെട്ടതായിരുന്നു ശ്രീ സഞ്ജയ് കുമാർ ഗുരുദിൻ നടത്തിയ പ്രഭാഷണം.

കുട്ടികളെ സുരക്ഷിതമായി ഇന്റർനെറ്റ് ഉപയോഗിക്കുവാൻ പരിശീലിപ്പിക്കുന്നതിന് വിദഗ്ദ്ധരാകേണ്ട ആവശ്യമില്ലെന്ന് സഞ്ജയ് കുമാർ ഗുരുദിൻ, ഐ പി എസ്, കെ എ പി കണ്ണൂർ പരിപാടിയിൽ സംസാരിക്കവെ അഭിപ്രായപ്പെട്ടു.

സാമൂഹിക വിഷയങ്ങളിൽ ശ്രദ്ധ പതിപ്പിക്കുന്നതിൽ യു എസ് ടി ഗ്ലോബൽ എന്നും  മുന്നിൽ തന്നെയാണെന്ന് യു എസ് ടി ഗ്ലോബൽ അക്കൗണ്ട് മാനേജർ മനോജ് ആലപ്പാട്ട് വ്യക്തമാക്കി. ഇന്നത്തെ ഡിജിറ്റൽ, സൈബർ യുഗത്തിൽ നമ്മുടെ കുട്ടികളെ സൈബർ കുറ്റകൃത്യങ്ങൾ പെട്ടെന്ന് സ്വാധീനിക്കുന്ന സാഹചര്യമാണെന്നും കുട്ടികൾക്കും രക്ഷിതാക്കൾക്കും കൃത്യമായ നിർദേശങ്ങൾ നൽകി അവരെ സൈബർ ലോകത്തിന്റെ ചതിക്കുഴികളിൽ നിന്നും സംരക്ഷിക്കുന്നതിന്റെ ആദ്യ ചുവടുവയ്പാണ് ഇത്തരത്തിലുള്ള ക്യാമ്പയിനെന്നും അദ്ദേഹം വിശദീകരിച്ചു.

സൈബർ  അപകടങ്ങളിൽ നിന്നും  കുട്ടികളെ സുരക്ഷിതരാക്കാൻ സാധിക്കുന്ന ഇത്തരമൊരു വിജ്ഞാനപ്രദമായ സെഷനും സമ്പർക്ക പരിപാടിയും നൽകിയതിന് ശ്രീ സഞ്ജയ് കുമാർ ഗുരുദിനിനോട് നന്ദി രേഖപ്പെടുത്തിയ അദ്ദേഹം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഈ സെഷൻ ഗുണകരമായതായി പൂർണ വിശ്വാസമുണ്ടെന്നും കൂട്ടിച്ചേർത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മരണം, അഥവാ സൂപ്പര്‍ സ്പെഷ്യാലിറ്റി ഡെത്ത്

മാതൃ മരണ നിരക്ക് കുറക്കുന്നതില്‍ അംഗന്‍വാടി, ആശാവര്‍ക്കര്‍മാര്‍ വഹിക്കുന്ന പങ്ക്  വലുത്: മന്ത്രി