UST Global
in ,

ആത്മഹത്യകള്‍ തടയാൻ യുഎസ്ടി ഗ്ലോബൽ സാങ്കേതികത്വം

തിരുവനന്തപുരം: വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ കൊണ്ടും മാനസിക പ്രയാസങ്ങള്‍ കൊണ്ടും പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരും ആത്മഹത്യാ പ്രവണത കാണിക്കുന്നവരുമായ ആളുകളെ അതില്‍ നിന്നും പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പെനാങ് ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ ബിഫ്രണ്ടേഴ്‌സിനു (Befrienders) വേണ്ടി പ്രമുഖ സാങ്കേതിക സേവന കമ്പനിയായ യുഎസ് ടി ഗ്ലോബലിന്റെ (UST Global) മലേഷ്യന്‍ സബ്‌സിഡിയറി കമ്പനിയായ യുഎസ് ടി ഗ്ലോബല്‍ മലേഷ്യ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂന്നിയുള്ള സഹകരണം ലഭ്യമാക്കുന്നു.

യുഎസ് ടി ഗ്ലോബല്‍ മലേഷ്യ നല്‍കുന്ന ഡിജിറ്റല്‍ സാങ്കേതിക സഹായത്തോടെ ആത്മഹത്യാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയും. മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരെ സംബന്ധിച്ചുള്ള സമഗ്രമായ വിവര ശേഖരണം നടത്തി അത് ഫലപ്രദമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ ആവശ്യമായ ഒരു ഡിജിറ്റല്‍ ഇന്റെലിജന്‍സ് പ്ലാറ്റ്‌ഫോം രൂപീകരിക്കുകയും ബിഫ്രെണ്ടേഴ്‌സുമായി ചേര്‍ന്ന് മലേഷ്യയിലുടനീളം ആത്മഹത്യാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനുമാണ്‌ യുഎസ് ടി ഗ്ലോബല്‍ ലക്ഷ്യമിടുന്നത്.

വിഷാദവും ആത്മഹത്യാ പ്രവണതയും നിസ്സാരമായി കാണാനാവാത്ത ആരോഗ്യ പ്രശ്‌നങ്ങളാണ്. ആഗോളതലത്തില്‍ യുവാക്കള്‍ക്കിടയിലെ പ്രധാന മരണകാരണമായി ആത്മഹത്യ മാറിയിട്ടുണ്ട്. ഒരു സുരക്ഷിത സമൂഹത്തെ രൂപപ്പെടുത്തേണ്ടത്‌ സുപ്രധാന കാര്യമായി യുഎസ് ടി ഗ്ലോബല്‍ കരുതുന്നു. ആത്മഹത്യാ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ബിഫ്രെണ്ടേഴ്‌സിനുള്ള പ്രതിബദ്ധതയാണ് സഹകരണത്തിനുള്ള ഞങ്ങളുടെ പ്രേരണ. മെച്ചപ്പെട്ട വിവര ശേഖരണത്തിനും ഫലപ്രദമായും കാര്യക്ഷമമായും അത്‌ കൈകാര്യം ചെയ്യുന്നതിനും അത്‌ വഴി ആത്മഹത്യാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനും ഈ പ്ലാറ്റ്‌ഫോം സഹായകമാവും.

ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഡിജിറ്റല്‍ റെക്കോര്‍ഡുകള്‍ എളുപ്പത്തില്‍ ഉപയോഗപ്പെടുത്താനാവും. പ്രശ്‌നങ്ങള്‍ പറയാന്‍ വിളിക്കുന്നവരുടെ വൈകാരികാവശ്യങ്ങള്‍ സൂക്ഷ്മതയോടെ തിരിച്ചറിഞ്ഞ് അനുതാപപൂര്‍വം പെരുമാറാനും ആത്മഹത്യാ പ്രവണതകളില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാനുമാവും. ആത്മഹത്യയുടെ പിടിയില്‍ നിന്ന് മനുഷ്യരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ബിഫ്രെണ്ടേഴ്‌സുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനെ പ്രതീക്ഷാപൂര്‍വമാണ് ഞങ്ങള്‍ നോക്കിക്കാണുന്നത്, യുഎസ് ടി ഗ്ലോബല്‍ മലേഷ്യ മേധാവിഅമര്‍ഛാജേര്‍ അഭിപ്രായപ്പെട്ടു.

ബിഫ്രെണ്ടേഴ്‌സിനെ സമീപിക്കുന്നവരുടെ സ്വകാര്യതയെ മാനിച്ച്‌ വ്യക്തിഗതമായ വിവരങ്ങളും അവരുമായുള്ള സംഭാഷണങ്ങളുടെ രേഖകളും അതീവരഹസ്യമായി സൂക്ഷിക്കും. അമിതമായ രീതിയില്‍ ആത്മഹത്യാ പ്രവണത കാണിക്കുന്നവരും അതിനുള്ള ശ്രമത്തില്‍ ശാരീരിക മുറിവുകള്‍ ഏല്‍പ്പിക്കുന്നവരുമായ ആളുകളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറി, പ്രശ്‌ന പരിഹാരത്തിന് വൈദ്യസഹായം തേടും.

മികച്ച രീതിയില്‍ പരിശീലനം നേടിയ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ കടുത്ത മാനസികസംഘര്‍ഷങ്ങളില്‍ ഉഴലുന്ന വ്യക്തികള്‍ക്ക്‌ വൈകാരിക പിന്തുണ ഉറപ്പാക്കുകയാണ് ബിഫ്രെണ്ടേഴ്‌സിന്റെ ലക്ഷ്യം. തങ്ങളെ സമീപിക്കുന്നവരുടെ വ്യക്തിപരമായ വിവരങ്ങളും സംഭാഷണങ്ങളും അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിഫ്രെണ്ടേഴ്‌സ്. പെനാങിന്റെ ചെയര്‍മാനും ബിഫ്രെണ്ടേഴ്‌സ് മലേഷ്യയുടെ വൈസ് പ്രസിഡന്റുമായ ഡോക്ടര്‍ ഫ്‌ലോറന്‍സ് സിന്ന ഇത്തരം ഒരു സഹകരണത്തിന് യുഎസ് ടി ഗ്ലോബല്‍മലേഷ്യക്ക് നന്ദി പറഞ്ഞു. സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്തി, ആത്മഹത്യാ പ്രവണതകള്‍ക്ക് ഫലപ്രദമായി തടയിടാന്‍ ഉതകുംവിധം പ്രശ്‌നാധിഷ്ഠിതവും പ്രയോഗികതയില്‍ ഊന്നിയുള്ളതുമായ ഒരു സംവിധാനം രൂപപ്പെടുത്താന്‍ യുഎസ് ടി ഗ്ലോബലുമായുള്ള സഹകരണത്തോടെ ഞങ്ങള്‍ക്ക് സാധ്യമായിരിക്കുന്നു.

അവരുടെ ഉദാരമായ പിന്തുണ വഴി വിപുലമായ വിവരശേഖരണം നടത്തി ആത്മഹത്യാമുനമ്പില്‍ നില്‍ക്കുന്നവരെ കണ്ടെത്താനും പ്രശ്‌ന പരിഹാരത്തിനും ആത്മഹത്യാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ളസംവിധാനങ്ങള്‍ ദേശീയതലത്തില്‍ തന്നെ രൂപപ്പെടുത്താനും കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

വരും കാലങ്ങളില്‍ ആത്മഹത്യാ പ്രവണതയുള്ളവരെ നേരത്തേ തിരിച്ചറിഞ്ഞ് ഫലപ്രദമായ ഇടപെടലിലൂടെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ്‌ ലക്ഷ്യം. വിയറബിള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ശാരീരിക നിലകളില്‍ വരുന്ന മാറ്റത്തെ തിരിച്ചറിയാൻ കഴിയും.

ബന്ധപ്പെടുന്ന വ്യക്തി വിളിക്കുന്ന സമയവും അതിന്റെ ദൈര്‍ഘ്യവും അയയ്ക്കുന്ന മെസ്സേജുകളും രേഖപ്പെടുത്തി പ്രവചനാത്മക മോഡലുകള്‍ രൂപീകരിക്കാനും ആവശ്യാനുസൃതമായ സഹായ മാതൃകകള്‍ ചിട്ടപ്പെടുത്താനും സാധിക്കുന്നതാണ്. സെന്റിമെന്റ് അനാലിസിസ് അല്‍ഗോരിതം ടെക്നിക്കുകളുടെ സഹായത്തോടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള സാധ്യതകളും ഉരുത്തിരിയുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kuruvadweep,re open

കുറുവാ ദ്വീപിൽ സഞ്ചാരികൾക്ക് നവംബറില്‍ പ്രവേശിക്കാം

World Cup, Argentin,a draw,Peru, Messi

ഫുട്ബോൾ ലോകകപ്പ്: അർജന്റീനയുടെ യുടെ ഭാവി തുലാസിൽ