in ,

ഇ ടി എൽ ഓട്ടോമേഷൻ കമ്പനിയായ ക്വെറി സർജുമായി യു എസ് ടി ഗ്ലോബൽ ധാരണയായി

UST Global ,ETL Test Automation firm ,QuerySurge, partners, New York ,data testing , validation, software firm, partnership , A.S. Watson, UST Global ,partnership,Development Partner , International health and beauty retailer ,Digital Solutions, AI, Machine Learning,Automation,customer, IT,

കൊച്ചി: യു എസ് ടി ഗ്ലോബൽ ( UST Global ) ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൻനിര ഡാറ്റ ടെസ്റ്റിംഗ്, സോഫ്റ്റ്‌വെയർ നിർണ്ണയ സ്ഥാപനമായ ക്വെറി സർജുമായി സഹകരണ കരാറിൽ ഒപ്പുവച്ചു.

ഇത്തരമൊരു സഹകരണത്തിലൂടെ ആഗോളതലത്തിലുള്ള തങ്ങളുടെ ഗ്ലോബൽ 1000 ഉപഭോക്താക്കൾക്ക് എന്റർപ്രൈസ് ഡാറ്റ വെയർഹൗസുകളുടെയും വലിയ തോതിലുള്ള മൈഗ്രേഷൻ പദ്ധതികളുടെയും സമ്പൂർണ്ണ ഓട്ടോമേറ്റഡ് ടെസ്റ്റ് സൊല്യൂഷനുകൾ നൽകുന്നുണ്ട്.

ഡിജിറ്റൽ സാങ്കേതിക സേവനങ്ങളുടെയും ഉത്പന്നങ്ങളുടെയും നിലവാരം ദ്രുതഗതിയിൽ മാറ്റു കൂട്ടാൻ സാധിക്കുന്ന സാഹചര്യങ്ങളൊരുക്കാനാണ് യു എസ് ടി ഗ്ലോബലിന്റെ പുരസ്കാരാർഹമായ ഐ പി ക്വാളിറ്റി എഞ്ചിനീയറിംഗ് സെർവീസുകൾ രൂപീകരിച്ചിരിക്കുന്നത്.

ക്യൂ എ ഓപ്പറേഷനുകളിൽ മഹത്തായ വിജയം കൈവരിച്ചിട്ടുള്ള യു എസ് ടി ഗ്ലോബൽ മികവ്, വേഗത, ലാഭം എന്നിവ കാത്തു സൂക്ഷിച്ചുകൊണ്ടുള്ള സേവനം തുടർച്ചയായി നൽകി വരുന്നു.

ബി ഐ, ഡി ഡബ്ള്യു, ബിഗ് ഡാറ്റ, അനലിറ്റിക്സ് ടെക്നോളജി എന്നിവ ഉപയോഗപ്പെടുത്തി വികസിപ്പിക്കുന്ന ടെസ്റ്റിംഗ് സൊല്യൂഷനുകളിൽ യു എസ് ടി ഗ്ലോബലിന് വിസ്തൃതമായ അനുഭവമാണുള്ളത്.

കസ്റ്റം ടൂൾസ്, ഫ്രെയിംവർക്സ് എന്നിങ്ങനെ കമ്പനിയുടെ ഡാറ്റ വെയർഹൗസ്, ബിഗ് ഡാറ്റ ടെസ്റ്റിംഗ് അസെറ്റുകൾ വിപണിയിലേക്കുള്ള ദൂരം കുറയ്ക്കുന്നതിനും 100% ഡാറ്റ നിർണ്ണയം നടത്തുവാനും സഹായകമാകുന്നു.

ഡാറ്റ ടെസ്റ്റിംഗ് സൊല്യൂഷൻ മേഖലയിൽ വിപണിയിൽ മുന്നിട്ട് നിൽക്കുന്ന ക്വെറി സർജ് ഡാറ്റ വെയർഹൗസ്, ബിഗ് ഡാറ്റ, ബി ഐ റിപ്പോർട്സ് എന്നിവയുടെ ടെസ്റ്റിംഗ് ഓട്ടോമേറ്റ് ചെയ്യുന്നതിന് മികച്ച പിന്തുണ നൽകുന്നുണ്ട്.

ബിഗ് ഡാറ്റ, ഡാറ്റ വെയർഹൗസ്, ട്രഡീഷണൽ ഡാറ്റ ബേസസ്, എൻ ഒ എസ് ക്യൂ എൽ, എക്സൽ, വെബ് സർവീസുകൾ, ജെ എസ് ഒ എൻ, എക്സ് എം എൽ എന്നിങ്ങനെയുള്ള വിവിധ സാങ്കേതികതകൾക്കും മികച്ച അന്തരീക്ഷമാണ് ഇവ നൽകുന്നത്.

ബിൽഡ്, കോൺഫിഗറേഷൻ മാനേജ്‌മെന്റ്റ്, ഇ ടി എൽ & ടെസ്റ്റ് മാനേജ്‌മന്റ് സൊല്യൂഷനുകൾ വഴി തടസ്സങ്ങളില്ലാതെയുള്ള ഏകീകരണത്തിലൂടെ മികവാർന്ന നയങ്ങളുമായി ക്വെറി സർജ് ഒത്തുചേരുന്നു.

പ്രാരംഭകരെയും പരിചയസമ്പന്നരായ മികവാർന്ന എഞ്ചിനീയർമാരെയും ക്വെറി വിസാർഡ്‌സിലൂടെ ഡാറ്റ നിർണ്ണയം ദ്രുതഗതിയിലാക്കുന്നതിന് പുറമെ സങ്കീർണമായ പരിവർത്തനങ്ങളെ സുതാര്യമായി കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്നു.

യു എസ് ടി ഗ്ലോബലുമായി മൂല്യ പങ്കാളിത്തത്തിലേർപ്പെടുന്നതിൽ ക്വെറി സർജ് ടീം ആവേശഭരിതരാണെന്ന് എറിക് സ്മിത്ത്, ഡയറക്ടർ ഓഫ് പാർട്ണർ അലയൻസസ്, ക്വെറി സർജ്,, അഭിപ്രായപ്പെട്ടു.

ഡാറ്റ ടെസ്റ്റിംഗ് മേഖലയിലേക്ക് യു എസ് ടി ഗ്ലോബൽ വൈദഗ്ധ്യവും അനുഭവസമ്പത്തും കൊണ്ട് വരുന്നത് ക്വെറി സർജിന്റെ കാര്യപ്രാപ്തിയെ പരിപൂർണ്ണതയിലെത്തിക്കുമെന്നും അത് ഉപഭോക്താക്കൾക്ക് സമഗ്രമായ സേവനങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓട്ടോമേറ്റഡ് ഇ ടി എൽ നിർണയത്തിനുള്ള ക്വെറി സർജന്റെ സാങ്കേതികത തങ്ങളുടെ ഉപഭോക്താക്കൾക്ക് ഡാറ്റ കവറേജിന്റെ വേഗത കൂട്ടാൻ സഹായകമാകുമെന്ന് യു എസ് ടി ഗ്ലോബൽ ഡെവലപ്പ്മെന്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയായ സുനിൽ ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.

അവരുടെ സേവനങ്ങളും സാങ്കേതികതകളും തങ്ങളുടെ മികവുറ്റ എഞ്ചിനീയറിംഗ് പരിശീലനങ്ങൾക്ക് മുതൽക്കൂട്ടാണെന്നും ക്വെറി സർജുമായി പങ്കാളിത്തത്തിലേർപ്പെടുന്നതിൽ തങ്ങൾ ആവേശത്തിലാണെന്നും വ്യക്തമാക്കിയ അദ്ദേഹം ആഗോളതലത്തിലുള്ള തങ്ങളുടെ ഗ്ലോബൽ 1000 ഉപഭോക്താക്കൾക്ക് ഈ സംയുക്തതയിലൂടെയുള്ള മികവ് ഗുണകരമായിരിക്കുമെന്നും കൂട്ടിച്ചേർത്തു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Thoothukudi, protest ,eight, dead,  injured ,police firing, Sterlite Copper unit, 

തൂത്തുക്കുടിയില്‍ പ്രക്ഷോഭം; പോലീസ് വെടിവയ്പ്പിൽ എട്ട് മരണം

Jet Li , health condition, actor’s manager, revealed, speculation , social media, reports, photo, films, Mulan, Disney, South China Morning Post ,USA Today, Steven Chasman,China, social-media platforms , completely fine,

സൂപ്പര്‍ ആക്ഷന്‍ ഹീറോ ജെറ്റ് ലീ അസുഖബാധിതനോ? സത്യാവസ്ഥയുമായി മാനേജർ