UST Global,Infinity Labs,
in

യുഎസ്ടി റീറ്റെയില്‍ കേന്ദ്രീകൃത ഇന്‍ഫിനിറ്റി ലാബ്‌സ് ആരംഭിച്ചു

തിരുവനന്തപുരം: യുഎസ് ടി ഗ്ലോബല്‍ (UST Global) അര്‍ക്കാന്‍സസിലെ ബെന്റോണ്‍വില്ലെയില്‍ തങ്ങളുടെ ഇന്നൊവേഷന്‍ കേന്ദ്രമായ ഇന്‍ഫിനിറ്റി ലാബ്‌സ് (Infinity Labs) ആരംഭിച്ചു. യുഎസ്ടിയുടെ വിവിധ രാജ്യങ്ങളില്‍വ്യാപൃതമായിരിക്കുന്ന നവീകരണകേന്ദ്ര കേന്ദ്രങ്ങളാണ് ഇന്‍ഫിനിറ്റി ലാബുകള്‍.

കമ്പനിയുടെ റീറ്റെയില്‍, സി പി ജി, ലോജിസ്റ്റിക് ഉപഭോക്താക്കളുടെ സാങ്കേതിക, വാണിജ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലാണ്‌ ബെന്റോണ്‍ വില്ലയിലെ ലാബ്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതു കൂടാതെ തിരുവനന്തപുരം, കാലിഫോര്‍ണിയയിലെ ആലിസോവിയേഹോ എന്നിവിടങ്ങളിലും യുഎസ് ടി ഗ്ലോബല്‍ ഇന്‍ഫിനിറ്റിലാബുകള്‍ പ്രവര്‍ത്തിക്കുന്നു.

സേവന മനോഭാവത്തോടെയുള്ള യുഎസ് ടി ഗ്ലോബലിന്റെ നവീകരണങ്ങളില്‍ പ്രധാന ഘടകമാണ് ഇന്‍ഫിനിറ്റിലാബ്‌സ്. സാങ്കേതിക സംവിധാനങ്ങള്‍, മനുഷ്യ നിര്‍മ്മിതരൂപരേഖകള്‍ , ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്എന്നിവയുടെ കൂടിച്ചേരലിലൂടെയാണ് ഇത്തരം ലാബുകള്‍ പ്രവര്‍ത്തിക്കുന്നത്.

കൂടാതെ യുഎസ് ടി ഗ്ലോബല്‍ ജീവനക്കാര്‍ക്ക് മുന്‍നിര സാങ്കേതിക സേവനങ്ങള്‍ പരിചയപ്പെടുവാനും ലോകത്തിലെ വിവിധ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സ്ഥാപനങ്ങളെക്കുറിച്ചും പ്രതിസന്ധി നേരിടുന്ന സംരംഭങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ അവര്‍ക്ക്‌ ലഭ്യമാക്കുവാനും ഇന്‍ഫിനിറ്റിലാബ്‌സ് അവസരമൊരുക്കുന്നു.

ഹാക്കത്തോണുകള്‍, ഇന്നോവേഷന്‍ ജിമ്മുകള്‍, പ്രശ്‌നങ്ങള്‍ തിരിച്ചറിയാനുള്ള പദ്ധതി, ദ്രുതഗതിയില്‍ പരിഹാരം കണ്ടെത്തുവാന്‍ മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട ഘടകങ്ങള്‍, മാതൃകകള്‍എന്നിങ്ങനെയുള്ള സംവിധാനങ്ങള്‍ യുഎസ് ടി ഗ്ലോബല്‍ സജ്ജീകരിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ‘ഇന്നോവേഷന്‍ പോഡ് ‘ മാതൃകയില്‍ സാങ്കേതികസേവനങ്ങള്‍ നല്‍കുകയാണ് ഇന്‍ഫിനിറ്റി ലാബുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

Sophia, robot, Saudi, citizenship

പൗരത്വം ലഭിച്ച ആദ്യ റോബോട്ട് സോഫിയ; പൗരത്വം നൽകിയത് സൗദി

Punathil, Kunjabdulla,died, Malayalam author ,

പ്രമുഖ സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു