യു എസ് ടി ഗ്ലോബൽ കൊച്ചിയിൽ യമ്മി എയ്ഡ് ഭക്ഷ്യമേള സംഘടിപ്പിച്ചു 

തിരുവനന്തപുരം: യു.എസ്.ടി ഗ്ലോബലിലെ സ്ത്രീ ജീവനക്കാരുടെ  ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന വനിതാ സന്നദ്ധ സംഘടനയായ നെറ്റ്‌വർക്ക് ഓഫ് വി മൺ അസോസിയേറ്റ്‌സ്  വാർഷിക ഭക്ഷ്യമേളയും ഫണ്ട് റെയ്സിംഗ് പദ്ധതിയുമായ യമ്മി എയ്ഡ്  സംഘടിപ്പിച്ചു. സമൂഹത്തിന്റെ അടിത്തട്ടിലുള്ള സ്ത്രീകൾക്കും കുട്ടികൾക്കുമായി ഫണ്ട് സ്വരൂപിക്കുവാൻ  മുഴുവൻ ജീവനക്കാരെയും പങ്കാളികളാക്കിയാണ് യമ്മി എയ്ഡ് വർഷം തോറും നടത്തിവരുന്നത്. കൊച്ചിയിലെ വിവിധ  ഓഫീസുകളിൽ നിന്നായി രണ്ടായിരത്തിലധികം ജീവനക്കാർ പങ്കെടുത്തു.   1,15,000/- രൂപയോളം  സ്വരൂപിച്ചു. വിവിധ കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത പദ്ധതികളിലായി, സാമൂഹ്യമായ പിന്നാക്കാവസ്ഥ നേരിടുന്ന സ്ത്രീകളുടെ ഉന്നമനത്തിനും കുട്ടികളുടെ  വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി  ഈ ഫണ്ട്  വിനിയോഗിക്കും.

 പാചക മത്സരത്തിലും ഭക്ഷ്യമേളയിലും 18  ടീമുകളാണ് പങ്കെടുത്തത്. വീട്ടിൽ നിന്നും പാകം ചെയ്ത് കൊണ്ട് വന്ന രുചികരമായ വിഭവങ്ങൾ ഇൻഫോപാർക്കിലെ  യു എസ് ടി ഗ്ലോബൽ കാമ്പസിൽ വെച്ച് വിൽപ്പന നടത്തുകയായിരുന്നു. ബെസ്റ്റ് സ്റ്റാൾ , ബെസ്റ്റ് സിഗ്നേച്ചർ ഡിഷ്, ബെസ്റ്റ് ചാരിറ്റി പാർട്ണർ വിഭാഗങ്ങളിൽ നടന്ന മത്സരങ്ങളിൽ 18 ടീമുകളും പങ്കെടുത്തു. മാസ്റ്റർ ഷെഫ് ടൈറ്റിലിനായി 12 പേർ മത്സരിച്ചു.

 മാരിയറ്റ് ഹോട്ടലിലെ  എക്സിക്യൂട്ടീവ് ഷെഫ് വിവേക് പിള്ളയായിരുന്നു മത്സരത്തിന്റെ വിധികർത്താവ്. സോണിയ തോമസ്(മാസ്റ്റർ ഷെഫ്); രുചിക്കൂട്ട് 2.0 (ബെസ്റ്റ് സ്റ്റാൾ); ‘ തൊടി ‘ യുടെ മെക്സിക്കാനോ, വർണപ്പുട്ട് (ബെസ്റ്റ് സിഗ്നേച്ചർ ഡിഷ്); ഫുഡീസ് പാരഡൈസ് (ബെസ്റ്റ് ചാരിറ്റി പാർട്ണർ) എന്നിവർ ജേതാക്കളായി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Facebook, loses ,popularity, rival apps, America, teenagers,new favorites , dominant ,social media site ,U.S, teens, visited ,people,Pew Research Center

ഫേസ് ബുക്ക് ആർക്കും വ്യക്തിഗത വിവരങ്ങൾ വിൽക്കുന്നില്ലെന്ന് സുക്കർബർഗ് 

ടാങ്കറുകള്‍ക്ക് ജലം: വീഴ്ചയില്ലെന്ന് വാട്ടര്‍ അതോറിറ്റി