in

യു എസ് ടി ഗ്ലോബൽ കൊച്ചി കേന്ദ്രത്തിന്റെ ‘ഗോൾ 2019’ ഫുട്‍ബോൾ മേളയ്ക്ക് തുടക്കമായി   

കൊച്ചി: യു എസ് ടി ഗ്ലോബൽ ൽ കൊച്ചി കേന്ദ്രത്തിന്റെ  ആഭിമുഖ്യത്തിൽ വർഷം തോറും നടന്നുവരുന്ന അന്തർ-കമ്പനി ഫുട്‍ബോൾ ടൂർണമെന്റിന്റെ ആറാമത് എഡിഷന് (ഗോൾ 2019) രാജഗിരി സ്‌കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി ഗ്രൗണ്ടിൽ തുടക്കം കുറിച്ചു.

ജില്ലാ കളക്ടർ കെ മുഹമ്മദ് വൈ സഫിറുള്ള; ചലച്ചിത്ര സംവിധായകൻ ബേസിൽ ജോസഫ്; യു എസ് ടി ഗ്ലോബൽ കൊച്ചി ഡെവലപ്മെന്റ് സെന്റർ ഓപ്പറേഷൻസ് ഗ്ലോബൽ ഹെഡ് സുനിൽ ബാലകൃഷ്‍ണൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 33 കമ്പനികളാണ് ഗോൾ 2019 ൽ മാറ്റുരയ്ക്കുന്നത്.

കൊച്ചിയിലെ  ഐ ടി രംഗത്തെ കിടയറ്റ ടീമുകൾ അണിനിരക്കുന്ന ആവേശകരമായ മേളയിൽ ഇത്തവണ പുരുഷവിഭാഗത്തിൽ 64 മത്സരങ്ങൾ നടക്കും. വനിതകളുടെ പെനാൽറ്റി ഷൂട്ട്-ഔട്ട് മത്സരങ്ങളാണ് മറ്റൊരു ആകർഷണീയ ഇനം. 26 ടീമുകളാണ് വനിതാവിഭാഗത്തിൽ മാറ്റുരയ്ക്കാനെത്തുന്നത്. രാജഗിരി സ്‌കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി ഗ്രൗണ്ടിൽ  മാർച്ച് ആദ്യവാരം മുതൽ എല്ലാ വാരാന്ത്യങ്ങളിലും മത്സരങ്ങൾ അരങ്ങേറും. 2019 ഏപ്രിൽ ഏഴാം തിയ്യതിയാണ് ഫൈനൽ മത്സരം. ഉദ്ഘാടനത്തിനു ശേഷം ഏൺസ്റ് ആൻഡ് യങ്, മിറ്റ്‌സോഗോ  എന്നീ കമ്പനികളുടെ ടീമുകൾ തമ്മിലുള്ള ആദ്യ മത്സരവും നടന്നു.

2012 ലാണ് യു എസ് ടി ഗ്ലോബലിന്റെ ‘ഗോൾ’ കൊച്ചി എഡിഷന്  തുടക്കം കുറിക്കുന്നത്. മികച്ച രീതിയിലുള്ള  പങ്കാളിത്തവും വർഷംതോറുമുള്ള കാണികളുടെ എണ്ണത്തിലെ വർദ്ധനവും മേളയെ ആകർഷണീയമാക്കുന്നു. ഇരുപത്തയ്യായിരത്തിലേറെ ആളുകൾ ഒത്തുചേരുന്ന, ഇൻഫോപാർക്കിലെ ഏറ്റവും വലിയ കായിക മേളയായി ഗോൾ മാറിയിട്ടുണ്ട്. കൊച്ചിയിലെ ഐ ടി മേഖല ഒന്നടങ്കം പരിപാടിയിൽ പങ്കാളിത്തം വഹിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.

കൊച്ചി ഇൻഫോപാർക്കിലെ ചെറുതും വലുതുമായ  ഇരുന്നൂറോളം കമ്പനികളിലെ ആയിരക്കണക്കിന് ജീവനക്കാർ ആവേശപൂർവം കാത്തിരിക്കുന്ന വാർഷിക കായിക മാമാങ്കമായി ഗോൾ മാറിക്കഴിഞ്ഞു.  യു എസ് ടി ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ  നടക്കുന്ന ടൂർണമെന്റിന്റെ സഹ-പ്രായോജകർ എച്ച് ഡി എഫ് സി ബാങ്കും മെഡിവിഷനുമാണ്. കൊച്ചി ഇൻഫോപാർക്കിലെ ഫോർ പോയിന്റ്സ് ബൈ ഷെറാട്ടൺ ആതിഥേയ പങ്കാളിയാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ഏപ്രില്‍ 1 മുതല്‍ 

ശബരിമല തീര്‍ത്ഥാടകര്‍ക്കായി 100 കോടി ചെലവില്‍ 36 ഇടത്താവളങ്ങള്‍ നിര്‍മ്മിക്കും: മന്ത്രി