‘യു എസ് ടി ഫോർച്ച്യൂണ’ യുമായി  യു എസ് ടി ഗ്ലോബൽ 

തിരുവനന്തപുരം: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബൽ അതിന്റെ ട്രൂ പ്രൈവറ്റ് ക്ലൗഡ് പ്ലാറ്റ്‌ഫോമായ യു എസ് ടി ഫോർച്ച്യൂണ’ ക്ക് തുടക്കം കുറിച്ചു. സെർവർ രഹിത കമ്പ്യൂട്ടിങ് ഉൾപ്പെടെ മുഴുവൻ ക്ലൗഡ് സേവനങ്ങളും കാര്യക്ഷമതയോടെ, അതിവേഗത്തിലും ചെലവ് ചുരുക്കിയും നടപ്പിലാക്കാൻ സ്ഥാപനങ്ങളെ സഹായിക്കുന്ന വിധത്തിലാണ് യു എസ് ടി ഫോർച്ച്യൂണയുടെ പ്രവർത്തനം.

ഇന്ന് ആഗോള തലത്തിൽ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്നത് തങ്ങളുടെ സോഫ്റ്റ് വെയർ അപ്ലിക്കേഷനുകൾക്ക് സുഗമമായി പ്രവർത്തിക്കാനാവുന്ന വിധത്തിൽ അയഞ്ഞ ഘടനയുള്ളതും ചിലവ് കുറഞ്ഞതുമായ സ്വകാര്യ ക്ലൗഡ് മോഡലുകളാണ്. ലോക്ക് – ഇൻ പ്രശ്നമില്ലാത്ത കുറഞ്ഞ പ്രവർത്തനച്ചിലവുള്ള പ്രൈവറ്റ് ക്ലൗഡുകളുടെ അഭാവം ഈ രംഗത്തുണ്ട്. കൂടാതെ ഓപ്പൺ അപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസുകളുടെ ( എ പി ഐ ) അഭാവവും വ്യത്യസ്ത സോഫ്റ്റ് വെയർ പ്രോഗ്രാമുകളെ കണ്ണിചേർക്കുന്നതിന് തടസ്സമാവുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരവുമായാണ് യു എസ് ടി ഫോർച്ച്യൂണ രംഗത്തെത്തുന്നത്. പൂർണമായും ഓപ്പൺ സോഴ്സ് ഘടകങ്ങളെ ഉപയോഗിച്ചുള്ള രൂപകല്പനയും നിർമാണവും നിമിത്തം ക്ലൗഡിലേക്കുള്ള  മാറ്റത്തിന്റെ ഏതു ഘട്ടത്തിലും കമ്പനികൾക്ക് യു എസ് ടി ഫോർച്ച്യൂണയുടെ സേവനങ്ങൾ പ്രയോജനപ്പെടുത്താനാവും. ഇതുവഴി  70 ശതമാനം വരെ ചെലവ് ചുരുക്കാനും സാധിക്കും.

കമ്പനികളുടെ ഡിജിറ്റൽ പരിവർത്തനത്തിൽ സമ്പൂർണ സുരക്ഷിതത്വം ഉറപ്പാക്കാനായി യു എസ് ടി ഫോർച്ച്യൂണയെ കമ്പനിയുടെ സൈബർ സുരക്ഷാ സേവനമായ സൈബർ പ്രൂഫ്, ഡെവ്സെക്ഓപ്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ  പ്ലാറ്റ്‌ഫോമുകളുമായി കണ്ണിചേർത്തിരിക്കുന്നു.

ലോക്- ഇൻ പ്രശ്‍നം പരിഹരിക്കുന്ന ഓപ്പൺ സോഴ്സ് കമ്പോണന്റുകൾ, കാര്യക്ഷമമായ എ പി  ഇന്റർഫേസുകൾ, ബിൽറ്റ്- ഇൻ- ഓട്ടോ സ്കെയ് ലിങ്‌, സ്വാശ്രയത്വം ഉറപ്പാക്കുന്ന ബിൽറ്റ് -ഇൻ മെഷീൻ ലാംഗ്വേജും ആർട്ടിഫിഷ്യൽ ഇന്റലിജൻസും, മെച്ചപ്പെട്ട  ഫോൾട്ട് ടോളറൻസ്, സർവതലസ്പർശിയായ സുരക്ഷാ സംവിധാനങ്ങൾ, ഇൻഫ്രാ സ്ട്രക്ച്ചർ ഓൺബോർഡിങ്, കൺറ്റെയ്നറയ്സ്ഡ് ക്ലൗഡ് തുടങ്ങി ഒട്ടേറെ സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ് യു എസ് ടി ഫോർച്ച്യൂണയുടെ ട്രൂ പ്രൈവറ്റ് ക്ലൗഡ് പ്ലാറ്റ്ഫോം.

തങ്ങളുടെ ഉപയോക്തൃ സ്ഥാപനങ്ങളുടെ ഡിജിറ്റൽവൽക്കരണത്തിന്റെ ഗതിവേഗം വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് യു എസ് ടി ഗ്ലോബൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അരുൺ നാരായണൻ പറഞ്ഞു. യു എസ് ടി ഫോർച്ച്യൂണക്ക് ഇതിൽ വലിയ പങ്ക് വഹിക്കാനാവും എന്നാണ് ഞങ്ങളുടെ  ഉറച്ച വിശ്വാസം.  യു എസ് ടി ഫോർച്ച്യൂണ അവതരിപ്പിക്കാനായതിലും അതുവഴി തങ്ങളുടെ ആഗോള ഉപയോക്താക്കളുടെ  ക്ലൗഡ് നിർവഹണച്ചെ ലവിൽ കാര്യമായ കുറവ് വരുത്താൻ കഴിയുന്നതിലുമുള്ള ആഹ്ലാദം അദ്ദേഹം പ്രകടിപ്പിച്ചു.

ഡിജിറ്റൽവൽക്കരണ പ്രക്രിയയുടെ വേഗത വർധിപ്പിക്കാനും ചെലവ് കുറയ്ക്കാനും കഴിയുംവിധം സുസജ്ജമാണ് യു എസ് ടി ഫോർച്ച്യൂണയെന്ന് യു എസ് ടി ഗ്ലോബൽ ചീഫ് കൊമേർഷ്യൽ ഓഫീസർ മുരളി ഗോപാലൻ അഭിപ്രായപ്പെട്ടു. 2019 ഏപ്രിൽ മാസത്തോടെ ആദ്യ ലാർജ് എന്റർപ്രൈസ് ഉപയോക്താവിനെ പ്രതീക്ഷിക്കുന്നതായും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വനിതകൾ നിര്‍ണായക പങ്ക് വഹിച്ച 14 സിനിമകകളുമായി ബിനാലെ 

വനിതാ ഐ പി എസ് ഓഫീസർമാർ പോലും സുരക്ഷിതരല്ല, മുഴുവൻ സർക്കാർ ഓഫീസുകളിലും സി സി ടി വി സ്ഥാപിക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി