UST Global , Microsoft, partnership ,  decodes , future of technology,digital journey ,art and technology , transform ,innovative ideas, customers,Future Decoded,Thiruvananthapuram campus ,Microsoft Leadership, Digital Experts, Developers , IT Pros ,Innovation and Leadership in Digital Transformation award
in ,

ഡിജിറ്റൽ പരിവർത്തന പ്രയാണത്തിന് യു എസ് ടി ഗ്ലോബലും മൈക്രോസോഫ്റ്റും കൈകോർത്തു

തിരുവനന്തപുരം: യു എസ് ടി ഗ്ലോബൽ ( UST Global ) മൈക്രോസോഫ്റ്റുമായി സഹകരിച്ച് നൂതന ആശയങ്ങൾ കണ്ടെത്തുന്നതിനും അവയെ ഉപഭോക്താക്കൾക്കായി മികച്ച സേവനങ്ങളായി ആവിഷ്കരിക്കുന്നതിനും നരവംശശാസ്ത്രം, കല, സാങ്കേതിക വിദ്യ എന്നിവയെ ഒന്നിപ്പിക്കുന്ന ഡിജിറ്റൽ പരിവർത്തന പ്രയാണത്തിന് തുടക്കം കുറിച്ചു.

സാങ്കേതിക സൊല്യൂഷനുകൾ കണ്ടെത്തുവാനുള്ള ടെക്നോളജിസ്റ്റുകളുടെ കഴിവ് വികസിപ്പിക്കുന്നതിനായി മൈക്രോസോഫ്റ്റ് സഹകരണത്തോടെ മെയ് 15, 16 തീയതികളിൽ യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം ക്യാമ്പസിൽ സംഘടിപ്പിച്ച ‘ഫ്യുച്ചർ ഡീകോഡെഡ്’ എന്ന പരിപാടിയിൽ യു എസ് ടി ഗ്ലോബലും മൈക്രോസോഫ്റ്റ് നേതൃത്വവും ഡിജിറ്റൽ വിദഗ്ദ്ധരും ഡെവലപ്പർമാരും ഐ ടി പ്രൊഫഷണലുകളും പങ്കെടുത്തു.

പരിപാടിയിൽ മൈക്രോസോഫ്റ്റ് ‘ഇന്നോവേഷൻ ആൻഡ് ലീഡർഷിപ് ഇൻ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ’ അവാർഡ് നൽകി യു എസ് ടി ഗ്ലോബലിനെ ആദരിച്ചു.

വിവിധ കീനോട്ടുകൾ, ഡെമോകൾ, പാനൽ ചർച്ചകൾ, ലാബ് പരിശീലനങ്ങൾ എന്നിവയുൾപ്പെടെ ദ്വിദിന പരിപാടിയിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ബൃഹത്തായ സാധ്യതകൾ, ബിസിനസ് മാറ്റങ്ങൾ സാധ്യമാക്കുവാനുതകുന്ന മെഷീൻ ലേർണിംഗ് എങ്ങനെ ഉപയോഗപ്പെടുത്താം, ഡാറ്റ ഉപയോഗപ്പെടുത്തിയുള്ള നൂതന ബിസിനസ് മോഡലുകൾ, സാങ്കേതിക വിദ്യയും പ്രതിഭയും, ആധുനിക ആപ്ലിക്കേഷനുകളും ടെക്‌നിക്കുകളുമുപയോഗിച്ച് ബിസിനസ് രൂപാന്തരപ്പെടുത്തി സൈബർ സുരക്ഷാ സംഘടന രൂപീകരിക്കൽ എന്നിങ്ങനെയുള്ള വിഷയങ്ങളിലെ വലിയ സാദ്ധ്യതകൾ അനുഭവിച്ചറിയുവാൻ യു എസ് ടി ഗ്ലോബൽ ജീവനക്കാർക്ക് സാധിച്ചു.

ഡിജിറ്റൽ പരിവർത്തന പ്രയാണത്തിൽ ജീവനക്കാരുടെ കഴിവ് വർധിപ്പിക്കുന്നതിനു മാത്രമല്ല ആഗോളതലത്തിലുള്ള ഉപഭോക്താക്കൾക്കായി മുൻനിര സേവനങ്ങൾ സൃഷ്ടിക്കുന്നതിനുമായാണ് മൈക്രോസോഫ്റ്റുമായി കമ്പനി പങ്കാളത്തത്തിലേർപ്പെട്ടിരിക്കുന്നതെന്ന് യു എസ് ടി ഗ്ലോബൽ ചീഫ് ഇൻഫർമേഷൻ ഓഫീസറും സീനിയർ വൈസ് പ്രസിഡന്റുമായ സുനിൽ കാഞ്ചി അഭിപ്രായപ്പെട്ടു.

യു എസ് ടി ഗ്ലോബലിൽ നടന്ന ഫ്യുച്ചർ ഡീകോഡെഡിലൂടെ മൈക്രോസോഫ്റ്റും തങ്ങളുടെ ജീവനക്കാരുടെ മികവും തമ്മിലുള്ള കൂടിച്ചേരലാണ് സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു എസ് ടി ഗ്ലോബലുമായി പങ്കാളിത്തത്തിലേർപ്പെടുന്നതിൽ തങ്ങൾ ആവേശഭരിതരാണെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായ ശശി ശ്രീധരൻ അഭിപ്രായപ്പെട്ടു. ഇരു സ്ഥാപനങ്ങളും സമാന രീതിയിലാണ് ചിന്തിക്കുന്നതെന്നും എല്ലാ വിഭാഗങ്ങളെയും ശക്തിപ്പെടുത്തുന്നതിനും പ്രവർത്തന മികവ് വർദ്ധിക്കുന്നതിനുമാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ്, ക്വാണ്ടം കംപ്യൂട്ടിങ് എന്നിവയുടെ ഈ യുഗത്തിൽ ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന് പുറമെ, സുരക്ഷ, വിശ്വാസം, എന്നിവ കാത്തുസൂക്ഷിക്കേണ്ടത് നിർബന്ധമാണെന്നും ശശി ശ്രീധരൻ വ്യക്തമാക്കി.

ക്‌ളൗഡ്‌ 360 നിലവിൽ വരുന്നതിന് മുൻപ് തന്നെ മൈക്രോസോഫ്റ്റ് 365, അസ്‌യൂർ എന്നിവയെ തങ്ങളുടെ ഡിജിറ്റൽ പരിവർത്തന പ്രയാണത്തിനും ക്‌ളൗഡ്‌ ഉപയോഗപ്പെടുത്തലിനുമുള്ള മുഖ്യ ഘടകങ്ങളായി യു എസ് ടി ഗ്ലോബൽ സ്വീകരിച്ചിരുന്നു. ഇതിലൂടെ തൊഴിൽശക്തിയും സുരക്ഷയും വർദ്ധിച്ചതിലൂടെ യു എസ് ടി ഗ്ലോബൽ ജീവനക്കാർക്ക് എവിടെ നിന്നും ഏത് ഉപകരണം വഴിയും ജോലി ചെയ്യാൻ കഴിയുന്നു.

കൂടാതെ അസ്യൂർ സാങ്കേതികത സേവനമായി പ്രയോജനപ്പെടുത്തി യു എസ് ടി ഗ്ലോബൽ നവീകരണത്തിലേക്കുള്ള വേഗത വർദ്ധിപ്പിച്ചു. ഇതന്മൂലം ചിലവ് കാര്യക്ഷമമാകുകയും ഉത്പാദനം വർധിക്കുകയും ചെയ്യുന്നു.

സ്വന്തം ഓഫീസുകളിലും ഉപഭോക്താക്കളുടെ ലൊക്കേഷനുകളിലുമായി 25 രാജ്യങ്ങളിൽ പ്രവർത്തനം നടത്തുന്ന യു എസ് ടി ഗ്ലോബലിന് ബന്ധിപ്പിക്കപ്പെട്ട തൊഴിൽശക്തി അത്യാവശ്യമാണ്. ഇതിനായി യു എസ് ടി ഗ്ലോബൽ സ്മാർട്ട് ബോട്സ് വികസിപ്പിക്കുന്നതിനായി മൈക്രോസോഫ്റ്റ് അസ്യൂർ ബോട്ട് ഫ്രെയിംവർക്കുമായി പ്രവർത്തിച്ചു.

മൈക്രോസോഫ്‌റ്റിനൊപ്പം എ പി ഐ ഇക്കോണമി, ബോട്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എന്നിങ്ങനെ ഉപഭോക്താക്കൾക്കിടയിൽ മൂല്യം ഉറപ്പുള്ള മേഖലകളിൽ യു എസ് ടി ഗ്ലോബൽ മുൻപ് തന്നെ നിക്ഷേപം നടത്തിയിരുന്നു. ഓഗ്മെന്റഡ് റിയാലിറ്റി, റീറ്റെയ്ൽ പോഡ്‌സ് തുടങ്ങിയ മുൻനിര മേഖലകളിലും നിക്ഷേപം തുടരുകയാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kerala tourism, facebook, raking, award, 2017, likes, tourists, 

കേരള ടൂറിസം ഫേസ്‌ബുക്ക് പേജിന് 2017-ലെ ഏറ്റവും മികച്ച പേജ് റാങ്കിങ്

World Hypertension Day ,2018,May, 17, blood pressure , World Hypertension League, patients, precautions, food, treatment, awareness, 

ഇന്ന് ലോക രക്തസമ്മർദ്ദ ദിനം: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം