യുഎസ്ടി എംഐടി ട്രസ്റ്റ്::ഡാറ്റാകണ്‍സോര്‍ഷ്യവുമായി കൈകോർത്തു

തിരുവനന്തപുരം: പ്രമുഖ കമ്പനിയായ യുഎസ് ടി ഗ്ലോബല്‍ ( UST Global) എംഐ ടി ട്രസ്റ്റ്::ഡാറ്റാകണ്‍സോര്‍ഷ്യവുമായി (MIT Trust::Data Consortium) സഹകരണം പ്രഖ്യാപിച്ചു. ഭാവിയിലെ വിവരശേഖരണ പ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങള്‍ക്ക്‌ വേണ്ടിയുള്ള ഗവേഷണമാണ് ഇതിനാല്‍ ലക്ഷ്യം വയ്ക്കുന്നത്.

സോഫ്റ്റ് വെയര്‍, ടൂള്‍സ് ആന്‍ഡ് ഡോക്യൂമെന്റേഷന്‍ എന്നിവയുടെ വികാസം സാധ്യമാക്കുന്നത്‌ വഴി സ്ഥാപനങ്ങള്‍ക്ക്‌ സൈബര്‍ സെക്യൂരിറ്റിയില്‍ സമഗ്രമായ സമീപനം സ്വീകാര്യമാക്കുക എന്നതിലാണ് എംഐ ടി ട്രസ്റ്റ്::ഡാറ്റാകണ്‍സോര്‍ഷ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഡിജിറ്റല്‍ഐഡന്റിറ്റി, സമ്പൂര്‍ണ ലഭ്യതഎന്നിവയ്ക്കായി പുതിയ മാതൃകകള്‍ രൂപപ്പെടുത്തുന്ന ട്രസ്റ്റ്:ഡാറ്റാ സ്വകാര്യത സംരക്ഷിക്കുന്നതിനായി ആഗോള ഡാറ്റാ കൈമാറ്റത്തെ പരിപാലിക്കുന്നതിനും ഊന്നല്‍ നല്‍കുന്നു.
തങ്ങളുടെ ഉപഭോക്താക്കളുടെയും സമൂഹത്തിന്റെയും ഉന്നമനത്തിനായി സാങ്കേതികസേവനങ്ങള്‍ നവീകരിക്കുന്നതിനാണ്‌ യുഎസ് ടി ഗ്ലോബല്‍ പരിശ്രമിക്കുന്നത്.

അന്യോന്യം അഭിരുചിയുള്ള മേഖലകളില്‍ ഗവേഷണം നടത്തുന്നതിനും നൂതന സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിലും യുഎസ് ടി ഗ്ലോബലിനെ സഹായിക്കുന്നതാണ് എംഐ ടി ട്രസ്റ്റ്::ഡാറ്റാകണ്‍സോര്‍ഷ്യവുമായുള്ളസഹകരണം.

എംഐ ടി കണക്ഷന്‍ സയന്‍സ് ലാബിലെവിസിറ്റിംഗ് ഫാക്കല്‍റ്റി കൂടിയായ യുഎസ് ടി ഗ്ലോബല്‍ചീഫ് ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫീസര്‍ രാജു ചിദംബരം ഓപ്പണ്‍ അല്‍ഗോരിതമുകള്‍, കോര്‍ഐഡി എന്നീ പദ്ധതികളുമായി സഹകരിച്ച് ഫിന്‍ടെക്, ഹെല്‍ത്ത്‌കെയര്‍, റീറ്റെയ്ല്‍, മീഡിയ തുടങ്ങിയ മേഖലകളില്‍ നൂതന പരിവര്‍ത്തനം സാധ്യമാക്കാനൊരുങ്ങുകയാണ്.

ലോകത്തിലെ തന്നെ ഏറ്റവും ആദരണീയമായ ഗവേഷക സ്ഥാപനങ്ങളില്‍ ഒന്നായ എംഐ ടി ട്രസ്റ്റ്::ഡാറ്റാകണ്‍സോര്‍ഷ്യവുമായി സഹകരിച്ച് ഗവേഷണം നടത്തുവാനും പുതു സാദ്ധ്യതകള്‍ വികസിപ്പിക്കുന്നതിനുമുള്ള അവസരം ലഭിച്ചതില്‍ തങ്ങള്‍ അതീവ സന്തുഷ്ടരാണെന്നും രാജു അഭിപ്രായപ്പെട്ടു. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമാക്കി കൊണ്ട്ഫിന്‍ടെക്, ഹെല്‍ത്ത്‌ കെയര്‍ മേഖലകള്‍ക്ക് ഡാറ്റാ കൈമാറുന്നതിന്റെ ഗുണങ്ങള്‍ വന്നുചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസ് ടി ഗ്ലോബല്‍ പുതിയ സാങ്കേതിക സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതില്‍ മുന്‍ നിരയിലാകുന്ന സമയത്ത് തന്നെയാണ് ഇത്തരമൊരു സഹകരണ കരാര്‍ വന്നു ചേര്‍ന്നതെന്ന്‌ സുനില്‍ കാഞ്ചി, ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആന്‍ഡ് സീനിയര്‍വൈസ് പ്രസിഡന്റ്, യുഎസ് ടി ഗ്ലോബല്‍ പറഞ്ഞു.

ആഗോള കമ്പനികള്‍ ഇന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും നവയുഗമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനുമായുള്ള ഗവേഷണത്തില്‍ സഹകരിക്കാന്‍ യുഎസ് ടി ഗ്ലോബലിനെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുകയാണെന്ന്എംഐ ടി കണക്ഷന്‍ സയന്‍സ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് ഫൗണ്ടിങ് ഫാക്ക്വല്‍റ്റി ഡയറക്ടര്‍ പ്രൊഫസര്‍ അലക്‌സ് സാന്‍ഡി പെന്റലാന്‍ഡ്യു പറഞ്ഞു. യുഎസ് ടി ഗ്ലോബലിന്റെ പ്രാപ്തിയുംമികവുംതങ്ങളുടെവരും പദ്ധതികളുടെ മൂല്യമുയര്‍ത്തുമെന്നുംഅദ്ദേഹംവിശ്വാസം പ്രകടിപ്പിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Ayyam Ittu Unn, world food day, Chenni, hunger, eliminating, food, security, facts, starvation, death, nutrition, children, 16 October ,Food and Agriculture Organization ,United Nations,Chennai community,fridge , feeding, hungry people, Dr Issa Fathima Jasmine, community fridge,Besant Nagar,Tennis Club,

ആഹാരം പാഴാക്കരുതെന്ന സന്ദേശവുമായി ലോക ഭക്ഷ്യ ദിനം

solar report, tabled, solar scam, assembly, CM,

സോളാര്‍ റിപ്പോര്‍ട്ടിനായി നിയമപരമായി നീങ്ങും: ഉമ്മന്‍ ചാണ്ടി