UST Global,MyDoc
in

യുഎസ്ടി ഗ്ലോബൽ മൈ ഡോക്കിൽ നിക്ഷേപം നടത്തി

തിരുവനന്തപുരം: ഏഷ്യയിലെയും യൂറോപ്പിലെയും വിപണികളെ ലക്ഷ്യമാക്കി ആരോഗ്യരംഗത്തെ സാങ്കേതിക സേവനങ്ങൾ വികസിപ്പിക്കുന്നതിനായി യുഎസ്ടി ഗ്ലോബൽ (ust global) സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ആരോഗ്യ സാങ്കേതിക സ്ഥാപനമായ മൈഡോക്കിൽ (MyDoc) തന്ത്രപ്രധാനമായ നിക്ഷേപം നടത്തി.

രോഗ നിയന്ത്രണം, ആരോഗ്യ വിവര ശേഖരണം എന്നിങ്ങനെ മൈഡോക് ആരോഗ്യരംഗത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ സാങ്കേതിക പ്രവർത്തനങ്ങൾക്ക് സാമ്പത്തികമായി ശക്തിപകരുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപം നടത്തിയിട്ടുള്ളത്.

ഏഷ്യയിലുടനീളം പൊതുജനാരോഗ്യ സംരക്ഷണ രംഗത്ത് ഡിജിറ്റൽ സാങ്കേതികതയിലൂന്നിക്കൊണ്ടുള്ള സേവനങ്ങൾ ലഭ്യമാക്കാനുള്ള മൈഡോക്കിന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന പങ്കാളിത്തമാണിത്. യുഎസ്ടി ഗ്ലോബലിന്റെ മാനവ-കേന്ദ്രീകൃത മാതൃകകൾ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്‌, ക്‌ളൗഡ്‌ സാങ്കേതികത്വം എന്നിവ മൈഡോക്കിന് തങ്ങളുടെ ഉൽപ്പനങ്ങളിലൂടെയുള്ള സേവനങ്ങൾക്ക് കൂടുതൽ വേഗത്തിൽ പ്രചാരം നൽകാൻ സാധിക്കും.

ആരോഗ്യരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ സ്ഥാപന വിഭാഗങ്ങളെ ഒരേ പ്ലാറ്റ്ഫോമിൽ കോർത്തിണക്കിയാണ് മൈ ഡോക്കിന്റെ പ്രവർത്തനം. ഓൺലൈനായി ഡോക്ടർമാരുമായി ബന്ധപ്പെടാനും മരുന്നുകൾ ഉൾപ്പടെയുള്ള ചികിത്സാ നിർദ്ദേശങ്ങൾ സ്വീകരിക്കാനും ആരോഗ്യരക്ഷാ ചികിത്സ ദീർഘകാല അടിസ്ഥാനത്തിൽ നടപ്പിലാക്കാനും ഇതുവഴി സാധിക്കും.

വ്യത്യസ്ത വിഭാഗങ്ങളുടെ സേവനങ്ങളെ താരതമ്യം ചെയ്യാനും അനുയോജ്യമായത് തിരഞ്ഞെടുക്കാനും ഉപയോക്താക്കൾക്ക് സാധ്യമാകും. സ്പെഷ്യലിസ്റ് ഡോക്ടർമാർ, ലാബുകൾ, ആരോഗ്യനിർണ്ണയ കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവയുടെ സേവനങ്ങൾ ഇതിൽ ഉൾപ്പെടും. മരുന്നുകൾ ഓൺലൈനായി ബുക്ക് ചെയ്യാനും ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ ഓൺലൈനിലൂടെ തന്നെ ലഭ്യമാക്കാനും കഴിയുന്ന വിധത്തിലാണ് സംവിധാനം പ്രവർത്തിക്കുന്നത്.

എ ഐ എ, എ എക്സ് എ, എ ഇ ടി എൻ എ തുടങ്ങി, ഏഷ്യയിലെ വൻകിട ഇൻഷുറൻസ് കമ്പനികൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, ഗാർഡിയൻ ഫാർമസി പോലെ ഫാർമസി രംഗത്തെ പ്രമുഖർ, സിംഗപ്പൂർ ഹെൽത്ത് പ്രൊമോഷൻ ബോർഡ് പോലെയുള്ള പൊതു മേഖലാ സ്ഥാപനങ്ങൾ തുടങ്ങി വിപുലമായ ഒരു ഉപഭോക്തൃ ശൃംഖല മൈഡോക്കിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

നടിയെ ആക്രമിച്ച കേസ്; വിമർശനവുമായി ഹൈക്കോടതി

Uzhunnalil

ഫാ. ടോം ഉഴുന്നാലിന് സ്റ്റോക്ക്ഹോം സിന്‍ഡ്രം: കണ്ണന്താനം