in ,

ആരോഗ്യ സംരക്ഷണം ലക്ഷ്യം വച്ച് യു എസ് ടി ഗ്ലോബൽ – മൈ ഡോക്ക് സംയുക്ത സംരംഭം

തിരുവനന്തപുരം: ഇന്ത്യയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ലക്ഷോപലക്ഷം ജീവനക്കാർക്ക് എളുപ്പത്തിലും, മിതമായ നിരക്കിലും ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ ഏഷ്യൻ മേഖലയിലെ മുൻനിര ആരോഗ്യ സാങ്കേതിക സ്ഥാപനമായ മൈ ഡോക്കുമായി ഡിജിറ്റൽ ടെക്‌നോളജി സൊല്യൂഷൻസ് രംഗത്തെ അതികായരായ യു എസ് ടി ഗ്ലോബൽ പങ്കാളിത്തത്തിൽ ഏർപ്പെട്ടു.

യു എസ് ടി ഗ്ലോബലിന്റെ ഇന്ത്യയിലുള്ള കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന 14000 ത്തോളം ജീവനക്കാർക്കാണ് തുടക്കത്തിൽ ഈ പങ്കാളിത്തത്തിലൂന്നിയുള്ള ആരോഗ്യ സാങ്കേതിക സംവിധാനങ്ങളുടെ പ്രയോജനം സിദ്ധിക്കുക. കൂടാതെ, രാജ്യത്തെ ബാങ്കിങ്, ടെക്‌നോളജി മേഖലകളിൽ ജോലിചെയ്യുന്ന മറ്റ് ബഹുരാഷ്ട്ര കമ്പനികളിലെ ദശലക്ഷക്കണക്കിന് ജീവനക്കാരുടെ ആരോഗ്യരക്ഷാ ചെലവ് കുറയ്ക്കാനും അവർക്ക് ഗുണമേന്മയുള്ള ചികിത്സ ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് ഇരുകമ്പനികളും ഒരു സംയുക്ത സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.  

“നിലവിൽ രാജ്യത്തെ ഹെൽത്ത് കെയർ വിപണിയെ നിയന്ത്രിക്കുന്നത് ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പുകളാണ്. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ്  മധ്യവർഗത്തിന് താങ്ങാൻ കഴിയാതായി. 2005 മുതൽ പ്രതിവർഷം 50 ശതമാനമാണ് ചികിത്സാചെലവ് വർധിച്ചുവരുന്നത്. പ്രീമിയം നിരക്കുകളിൽ 110 ശതമാനത്തിലേറെ വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്,” മൈ ഡോക്ക് സഹസ്ഥാപകയും സി ഇ ഒ യുമായ സ്നേഹാൽ പട്ടേൽ അഭിപ്രായപ്പെട്ടു

ജീവനക്കാരുടെ ക്ഷേമത്തിനും കമ്പനികളുടെ ലാഭത്തിനും ഒരേപോലെ അപകടകരമായ വർധനവാണ് ചികിത്സാ ചിലവിൽ ഉണ്ടാവുന്നത്. കുറഞ്ഞ ചിലവിൽ മികച്ച ഫലങ്ങൾ കിട്ടണമെങ്കിൽ,  സപ്ലൈ സംവിധാനങ്ങളെ ആശ്രയിച്ചുള്ള നിലവിലെ  രീതി മാറ്റി,  ഓരോ രോഗിയുടെയും വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ച് രോഗീകേന്ദ്രിതമായി ആരോഗ്യ രക്ഷ സംവിധാനങ്ങൾ ലഭ്യമാക്കണം, പട്ടേൽ കൂട്ടിച്ചേർത്തു.

ഓരോ രോഗിയുടെയും വ്യക്തിഗത ആരോഗ്യ രേഖകൾ പഠന വിധേയമാക്കി, അവരുടെ ക്ലിനിക്കൽ ടെസ്റ്റ് റിസൾട്ടുകൾ, അവരുടെ ജീവിതചര്യ എന്നിവയെപ്പറ്റി സാങ്കേതിക സഹായത്തോടെ വിവരശേഖരണം നടത്തിയാണ് മൈ ഡോക്ക് ചികിത്സാരീതികൾ നിർണ്ണയിക്കുന്നത്. ഇത് മൂലം കൂടുതൽ ശ്രദ്ധയോടെയും, ഫലപ്രദമായും ചികിത്സാക്രമം  പാലിക്കാനാകും. 

മൈ ഡോക്ക്  – യു എസ് ടി ഗ്ലോബൽ സംയുക്ത സംരംഭം വിവിധ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾ, മരുന്ന് കമ്പനികൾ, ഡയഗ്നോസ്റ്റിക്ക് ലാബുകൾ എന്നിവയുമായി നേരിട്ട് പങ്കാളിത്തമുറപ്പിച്ചാണ് ബാംഗളൂർ ആസ്ഥാനമായി ഡിജിറ്റൽ മാനേജ്‌ഡ്‌ കെയർ മോഡലിന് രൂപം നൽകിയിട്ടുള്ളത്. 

“കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ആരോഗ്യ പരിപാലന രംഗത്ത് വമ്പൻ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ഡിജിറ്റൽ സാങ്കേതിക വിദ്യ, ഡേറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങിയവയുടെ മുന്നേറ്റത്തിന്റെ ഫലമായാണ് ഈ കുതിപ്പ്. യു എസ് ടി ഗ്ലോബലും മൈ ഡോക്കും ഇപ്പോൾ ഏർപ്പെട്ടിരിക്കുന്ന ഈ സംയുക്ത സംരംഭത്തിലൂടെ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പുതിയ ഇടപെടലുകൾ, രോഗ വിവരശേഖരണം, രോഗ നിർണ്ണയം, ഫലപ്രദമായ ആരോഗ്യ പരിപാലന പ്രക്രിയകൾ എന്നിവ സാധ്യമാകും. കൂടുതൽ മികവോടെയും, ഫലവത്തായും ആരോഗ്യ പരിപാലന പ്രവർത്തനങ്ങൾ ഈ സംരംഭത്തിലൂടെ സാധ്യമാകും,” എന്ന് യു എസ് ടി ഗ്ലോബൽ സി ഇ ഒ സാജൻ പിള്ള പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വനാവകാശ രേഖ വിതരണം ഫെബ്രുവരിയില്‍ തീര്‍ക്കാന്‍ തീരുമാനം

10 കോടി രൂപ കെട്ടിവച്ചിട്ട് വിദേശത്ത് പോയാൽ മതിയെന്ന് കാർത്തി ചിദംബരത്തോട് സുപ്രീം കോടതി