മികച്ച ഡിജിറ്റൽ പരിവർത്തനത്തിന് യു എസ് ടി ഗ്ലോബൽ- ഓപ്സ്ഹബ് പങ്കാളിത്തം

UST Global ,IIBA ,promote ,Digital Business Transformation, International Institute of Business Analysis , association ,business analysis ,professionals,content partnership ,ideas , digital transformation ,artificial intelligence ,AI,robotic process automation ,RPA,blockchain, UST Global , won,Top Employers United States of America 2018 , Certification ,Top Employers Institute,USA, California, employees, IT,  UST Global,OpsHub ,partnership,  promote ,digital transformation ,integration platform ,UST , integration , migration solutions , Application Lifecycle Management ,ALM, strategic agreement,enterprises ,promote,collaborative,  efficient digital transformation,ecosystem

തിരുവനന്തപുരം: സംരംഭങ്ങൾക്ക് വേഗതയേറിയതും, മികവുറ്റതുമായ ഡിജിറ്റൽ പരിവർത്തനം സാധ്യമാക്കുന്നതിനായി യു എസ് ടി ( UST Global ) ഗ്ലോബലും, ആപ്ലിക്കേഷൻ ലൈഫ് സൈക്കിൾ മാനേജ്മെൻറ് സേവനങ്ങൾ പ്രദാനം ചെയ്യുന്ന ഇന്റഗ്രേഷൻ-മൈഗ്രേഷൻ സേവനദാതാക്കളായ ഓപ്സ്ഹബും ( OpsHub ) തമ്മിൽ കരാറിൽ ഒപ്പുവെച്ചു.

ആപ്ലിക്കേഷൻ ലൈഫ് സൈക്കിൾ മാനേജ്മെൻറ്, ഡവലപ്പ്മെൻറ് ആൻഡ് ഓപ്പറേഷൻസ് എന്നീ സംവിധാനങ്ങൾ ഉപഭോക്തൃ സൗഹൃദ സാഹചര്യങ്ങളുമായി ഏകീകരിപ്പിക്കുന്നത് വഴി ഉത്പാദനക്ഷമയുള്ളതും സഹകരണപരവുമായ അന്തരീക്ഷം സൃഷ്ടിക്കുവാൻ സംരംഭങ്ങളെ സഹായിക്കുന്ന സംവിധാനമാണ് ഓപ്സ്ഹബിന്റെ ഇന്റഗ്രേഷൻ മാനേജർ.

ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നതു വഴി ഉപഭോക്തൃ കേന്ദ്രീകൃത ബിസിനസ്സ് ടീമുകളുടെ ആശയങ്ങൾ ദ്രുതഗതിയിൽ നടപ്പിലാക്കാൻ വികസന/എഞ്ചിനീയറിംഗ് ടീമുകൾക്ക് സാധിക്കും.

ഓപ്സ്ഹബ് ഇന്റഗ്രേഷൻ മാനേജർ ഒരുക്കുന്ന ഇടക്കാല സമയപരിധി കൈമാറ്റം വഴി എല്ലാ ആശയ വിനിമയ തടസ്സങ്ങളെയും വിതരണം വൈകിപ്പിച്ചേക്കാവുന്ന പ്രശ്നങ്ങളെയും തരണം ചെയ്ത് കുറഞ്ഞ സമയത്തിനുള്ളിൽ വിദഗ്ദ്ധമായ വാണിജ്യ തീരുമാനങ്ങളെടുക്കാൻ സംരംഭകരെ സഹായിക്കും.

ആപ്ലിക്കേഷൻ ലൈഫ് സൈക്കിൾ മാനേജ്മെൻന്റിന്റെ ഏകീകരണത്തിനായുള്ള ഇന്റഗ്രേഷൻ- മൈഗ്രേഷൻ സേവനദാതാവാണ്‌ ഓപ്സ്ഹബ് ഇന്റഗ്രേഷൻ മാനേജർ. 50-ൽപ്പരം എ എൽ എം, ഡെവോപ്സ്, ഐ ടി സർവീസ് മാനേജ്മെന്റ്, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മെന്റ് എന്നിവയുടെ സംയോജനങ്ങളെ ഇത് പിന്തുണയ്ക്കുന്നു.

ഈ സംവിധാനങ്ങൾ സംയോജിപ്പിക്കുന്നത് ഡെലിവറി സംവിധാനത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നു. കൂടാതെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ടീമുകൾ തമ്മിലുള്ള പരസ്പര സഹകരണം, സുതാര്യതാ വർദ്ധനവ്, ജോലികളിലെ പൂർണ്ണത എന്നിവയ്ക്കും ഇത് വഴിയൊരുക്കുന്നു.

ഓപ്സ്ഹബ് ഇന്റഗ്രേഷൻ മാനേജർ ഓൺ-സൈറ്റായോ ഉപയോക്താവിന്റെ ക്‌ളൗഡ്‌ (ആമസോൺ വെബ് സർവീസ് ഇ സി 2, മൈക്രോസോഫ്ട് അസൂർ) വഴിയോ ഹോസ്റ്റ് ചെയ്യാവുന്നതാണ്.

ഓപ്സ്ഹബ് ഇന്റഗ്രേഷൻ മാനേജറെ തങ്ങളുടെ സൊല്യൂഷൻ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്തുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ പരിണാമം ത്വരിതപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ നൽകുകയാണ് ലക്ഷ്യമെന്ന് യു എസ് ടി ഗ്ലോബൽ ഡിജിറ്റൽ സൊല്യൂഷൻസ് & കൺസൾട്ടിങ് ഡയറക്ടർ ജോസ് ലൂയിസ് റിവേറോ അഭിപ്രായപ്പെട്ടു.

ഒരു സമ്പൂർണ ഡെവോപ്സ് ഓപ്പറേഷൻസ് ആൻഡ് ഡെവലപ്മെന്റ് സംവിധാനം നിർമ്മിക്കാനും റിയൽ ടൈം അടിസ്ഥാനത്തിൽ വിവിധ ഘടകങ്ങളെ ഏകോപിപ്പിച്ച് റിക്വയർമെന്റസ് മാനേജ്മെന്റ്, വേർഷൻ കൺട്രോൾ, സി ആർ എം എന്നിവ സുഗമമാക്കുവാനും ഓപ്സ്ഹബ് ഇന്റഗ്രേഷൻ മാനേജർ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഓപ്സ്ഹബ് ഇന്റഗ്രേഷൻ മാനേജറിലൂടെ യു എസ് ടി ഗ്ലോബൽ ഉപഭോക്താക്കൾക്ക് മികച്ച ഉൽപ്പാദക സംവിധാനങ്ങളോടെ ഗുണമേന്മയുള്ള സംവിധാനങ്ങൾ ഒരുക്കുമെന്നും ബാൾഡോ റിൻകോൺ, വി പി ബിസിനസ് ഡെവലപ്പ്മെന്റ്, യൂറോപ്പ് , ഓപ്സ്ഹബ് വിശദീകരിച്ചു.

വിജയകരമായ ഡിജിറ്റൽ പരിവർത്തനങ്ങൾക്ക് ഒരു ഉൾപ്രേരകമായി പ്രവർത്തിക്കുന്നത് സ്കെയിലബിൾ ഇന്റഗ്രേഷൻ സൊല്യൂഷനാണെന്ന് വിഭൂതി ഭൂഷൺ, വി പി മാർക്കറ്റിംഗ്, ഓപ്സ്ഹബ് അഭിപ്രായപ്പെട്ടു.

എല്ലാ സംരംഭങ്ങളുടെയും ക്രോസ്സ് ഫംഗ്ഷണൽ സമ്പന്നത പ്രയോജനപ്പെടുത്തുന്നതിനും പ്രാപ്തമായ ഡിജിറ്റൽ ലോകത്തേക്കുള്ള പുരോഗമനം വേഗത്തിലാക്കുവാനും സഹായകരമാകുന്ന ഈ പങ്കാളിത്തത്തിൽ അദ്ദേഹം ആഹ്ളാദം രേഖപ്പെടുത്തി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

weekly cartoon,haku,manasa-vacha,January 11

പാർട്ടി സമ്മേളനങ്ങൾ: സെക്രട്ടേറിയറ്റിൽ ഫയലുകൾ കുന്നുകൂടുന്നു

ISRO ,100th Satellite, Launched, Successfully,,Cartosat , Lifts Off ,PSLV-C40 ,Sriharikota, PSLV,carries ,31 satellites , countries , India ,six other countrie,satellites ,ISRO's PSLV

ഉപഗ്രഹ വിക്ഷേപണത്തില്‍ ഐഎസ്‌ആര്‍ഒയ്ക്ക് സെഞ്ച്വറിത്തിളക്കം