തിരുവനന്തപുരം: ആഗോളതലത്തിൽ മുൻനിര കമ്പനികൾക്ക് ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന യു എസ് ടി ഗ്ലോബൽ മൊബൈൽ അപ്ലിക്കേഷൻ ടെസ്റ്റിംഗ് രംഗത്തെ പ്രമുഖരായ പി ക്ലൗഡിയുമായി പങ്കാളിത്ത കരാറിൽ ഏർപ്പെട്ടു. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്നതും 50,000 ത്തിലധികം ഉപഭോക്താക്കളുള്ളതുമായ മൊബൈൽ ടെസ്റ്റിംഗ് പ്ലാറ്റ്ഫോമാണ് പി ക്ലൗഡി .
മൊബൈൽ ആപ്പ് ഡവലപ്പേഴ്സ്, ക്വാളിറ്റി എഞ്ചിനീയർമാർ, ഡെവ്ഒപ്പ്സ് എന്നിവർക്കുള്ള പ്
ഡിജിറ്റൽ സാങ്കേതിക സേവനങ്ങളുടെയും ഉത്പന്നങ്ങളുടെയും നിലവാരം വർദ്ധിപ്പിക്കാൻ പ്രാപ്തിയുള്ളതും മികവുറ്റ ഫലങ്ങൾ നൽകാൻ ശേഷിയുള്ളതുമായ ഇന്റർനെറ്റ് പ്രോട്ടോകോൾ അധിഷ്ഠിത ക്വാളിറ്റി എഞ്ചിനീയറിംഗ് സേവനങ്ങളാണ് യു എസ് ടി ഗ്ലോബലിന്റെ പുരസ്കാരാർഹമായ ഡിജിറ്റൽ സേവനങ്ങൾ. തങ്ങളുടെ ഗ്ലോബൽ 1000 ഉപഭോക്താക്കൾക്ക് നൽകുന്ന ബേസ് ലൈൻ സേവനങ്ങളിൽ പലമടങ്ങ് പുരോഗതി കൈവരിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.
ക്യൂ എ ഓപ്പറേഷനുകളിൽ മഹത്തായ വിജയം കൈവരിച്ചിട്ടുള്ള യു എസ് ടി ഗ്ലോബൽ മികവ്, വേഗത, ലാഭം എന്നിവയിലും പലമടങ്ങ് പുരോഗതി കൈവരിച്ചിട്ടുണ്ട്. എമുലേറ്റർസ്
പൊതു, സ്വകാര്യ ക്ളൗഡിലും സമീപസ്ഥ ഉപകരണങ്ങളിലും ആപ്ലിക്കേഷൻ ടെസ്റ്റിംഗ് നിരന്തരമായി നടപ്പിലാക്കാൻ ചെറുകിട, ഇടത്തരം സംരംഭങ്ങൾ മുതൽ വൻകിട കമ്പനികൾക്കു വരെ , ആജീവനാന്ത ടെസ്റ്റിംഗ് സൗകര്യങ്ങൾ നൽകുകയാണ് പി ക്ലൗഡി പ്ലാറ്റ്ഫോം. മികവാർന്ന എഞ്ചിനീയറിംഗ് സങ്കേതങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി നൂറുകണക്കിന് മൊബൈൽ ആപ്പ്ളിക്കേഷനുകൾ റിയൽ ടൈമിൽ പരിശോധിക്കാനും അവയുടെ നിലവാരത്തെക്കുറിച്ചും പ്
ജിറ (ജെ ഐ ആർ എ) , സ്ളാക്ക് (എസ് എൽ എ സി കെ) എന്നീ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി മൊബൈൽ അപ്പ്ളിക്കേഷനുകളുടെ നിലവാരം മെച്ചപ്പെട്ടതാക്കാനും അവയുടെ നിരന്തരമായ വളർച്ചക്കും വികാസത്തിനും പി ക്ലൗഡി സാഹചര്യമൊരുക്കുന്നു. പി ക്ലൗഡി – യു എസ് ടി ഗ്ലോബൽ പങ്കാളിത്തം യാഥാർഥ്യമാവുന്നതോടെ മൊബൈൽ ടെസ്റ്റിംഗ് ആപ്ലിക്കേഷൻ രംഗത്ത് വമ്പിച്ച മാറ്റങ്ങൾക്കാണ് വഴിതുറക്കുന്നതെന്ന് പി ക്ലൗഡി സി ഇ ഒ, അവിനാഷ് തിവാരി അഭിപ്രായപ്പെട്ടു. “നൂതന സാങ്കേതിക വിദ്യയും മെച്ചപ്പെട്ട ഫീച്ചറുകളും വഴി തങ്ങളുടെ അപ്ലിക്കേഷനുകളുടെ കുറ്റമറ്റ പ്രകടനം ഉറപ്പാക്കാൻ ഇതുവഴി സംരംഭങ്
ഡിജിറ്റൽ ആപ്ലി ക്കേഷനുകളുടെ നിലവാരം ഉറപ്പ് വരുത്തുന്നതിന് അവശ്യമായ ഡിവൈസ്, ബ്രൗസർ ടെസ്റ്റ് കവറേജ് മെച്ചപ്പെടുത്തുന്നതിന് തങ്ങളുടെ ഉപഭോക്താക്കളെ സഹായിക്കുവാൻ ഈ പങ്കാളിത്തത്തിലൂടെ കഴിയുമെന്ന് യു എസ് ടി ഗ്ലോബൽ ചീഫ് ഇൻഫർമേഷൻ ഓഫീസറും സീനിയർ വൈസ് പ്രസിഡന്റുമായ സുനിൽ കാഞ്ചി അഭിപ്രായപ്പെട്ടു. തങ്ങളുടെ ക്വാളിറ്റി എഞ്ചിനീയറിംഗ് പ്രവർത്തനങ്ങൾക്ക് പിക്ലൗഡിയുടെ മൊബൈൽ ടെസ്റ്റിംഗ് പ്ലാറ്റ്ഫോം മുതൽ കൂട്ടായി മാറുമെന്നും, ഇരു കമ്പനികളുടെയും കരുത്തുകൾ സംയോജിക്കുന്നതിലൂടെ ഉപയോക്താക്കളുടെ ഡിജിറ്റൽ പരിണാമം ത്വരിതഗതിയിലാവുമെന്നും അദ്ദേഹം പറഞ്ഞു.
Comments
0 comments