in

യുഎസ് ടി ഗ്ലോബലിന് സ്റ്റീവി ഗോള്‍ഡ്പുരസ്‌കാരം

തിരുവനന്തപുരം: ആഗോളതലത്തില്‍ പ്രമുഖ കമ്പനികള്‍ക്ക് ഡിജിറ്റല്‍ സാങ്കേതികസേവനങ്ങള്‍ പ്രദാനം ചെയ്യുന്ന യുഎസ് ടി ഗ്ലോബല്‍ (UST Global), സ്റ്റീവി ഗോള്‍ഡ് എംപ്ലോയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് ( Stevie Gold Award ) അര്‍ഹരായി. കമ്പ്യൂട്ടര്‍ സേവന വിഭാഗത്തിലാണ് കമ്പനിക്ക് സ്റ്റീവി ഗോള്‍ഡ് പുരസ്‌ക്കാരം ലഭിച്ചത്.

ഇതിനു പുറമെ, അച്ചീവ്‌മെന്റ് ഇന്‍ ഇന്റ്റേണല്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ സ്റ്റീവി സ്വര്‍ണ്ണ സമ്മാനവും, എച്ച് ആര്‍ ഡിസൈന്‍, വികസനം, നിര്‍വ്വഹണം എന്നിവയുള്‍പ്പെട്ട ‘അച്ചീവ്‌മെന്റ് ഇന്‍ എച്ച് ആര്‍ ടെക്‌നോളജി’ വിഭാഗത്തില്‍ വെങ്കലവും ലഭിച്ചു.

മികവുറ്റ തൊഴില്‍ദാതാക്കള്‍, മാനവശേഷി, കൈവരിച്ച നേട്ടങ്ങള്‍, എച്ച് ആര്‍ ഉത്പന്നങ്ങള്‍, വിതരണക്കാര്‍, എന്നിവ സമഗ്രമായി വിലയിരുത്തി, കാര്യക്ഷമമായ പ്രവര്‍ത്തനാന്തരീക്ഷവും തൊഴില്‍ സംസ്‌കാരവും മുന്നോട്ടു വയ്ക്കുന്ന പ്രഗല്‍ഭരായ തൊഴിലുടമകള്‍ക്കുള്ള പ്രോത്സാഹനമാണ് സ്റ്റീവി അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍.

സ്റ്റീവി എന്ന ഗ്രീക്ക് പദത്തിന് ‘കിരീടധാരണം’ എന്നാണര്‍ത്ഥം. സ്റ്റീവി പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്ന ജൂറിയില്‍ ആഗോളതലത്തിലുളള പ്രമുഖരായ അന്‍പതിലേറെ പ്രൊഫഷണലുകള്‍ ഉണ്ടായിരുന്നു.

യുഎസ് ടി ഗ്ലോബലിന്റെ സുതാര്യമായ പ്രവര്‍ത്തന സംസ്‌കാരത്തിന്റെയും സുസ്ഥിരവും നൂതനവുമായ ആശയവിനിമയത്തിലുള്ള വിശ്വാസത്തിന്റെയും തെളിവുകളാണ് ഇത്തരം പുരസ്‌കാരങ്ങളെന്ന്, യുഎസ് ടി ഗ്ലോബല്‍ ചീഫ് പീപ്പിള്‍ ഓഫീസര്‍ മനു ഗോപിനാഥ് അഭിപ്രായപ്പെട്ടു.

സ്റ്റീവി അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയതിന്റെ രണ്ടാം വാര്‍ഷികത്തില്‍ ലഭിച്ച അപേക്ഷകളില്‍ കണ്ട മികവ്‌ വര്‍ദ്ധനവില്‍ വിധികര്‍ത്താക്കള്‍ സംതൃപ്തരാണെന്നും ജീവനക്കാര്‍ക്ക് മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ പുരസ്‌കാര ജേതാക്കളുടെ ആത്മസമര്‍പ്പണം ഓരോ നാമനിര്‍ദ്ദേശത്തിലും വ്യക്തമായിരുന്നുവെന്നും സ്റ്റീവി അവാര്‍ഡ്സ് പ്രസിഡന്റും സ്ഥാപകനുമായ മിഖായേല്‍ ഗാലഘര്‍ ചൂണ്ടിക്കാട്ടി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

air pollution

വായു മലിനീകരണം: യൂറോപ്പിൽ 5 ലക്ഷത്തിലധികം ജീവഹാനി

Kerala HC, student's strike

സമരം ചെയ്യുന്ന വിദ്യാർത്ഥികളെ പുറത്താക്കാം: ഹൈക്കോടതി