in

യുഎസ് ടി ഗ്ലോബലിന് ടോപ് എംപ്ലോയേഴ്സ് ഓഫ് യുഎസ്എ 2018 അംഗീകാരം

തിരുവനന്തപുരം: കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന യു എസ് ടി ഗ്ലോബലിന് ( UST Global ) ടോപ് എംപ്ലോയേഴ്സ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്ക 2018 ( Top Employers United States of America ) അംഗീകാരം. ടോപ് എംപ്ലോയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് 2017 ഫെബ്രുവരി 8-നാണ് തങ്ങളുടെ ഗവേഷണ ഫലം ഒരു വലിയ വിഭാഗം തൊഴിൽ ദാതാക്കളോടും ജീവനക്കാരോടും വെളിപ്പെടുത്തിയത്.

ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട 51 സ്ഥാപനങ്ങളിൽ നിന്നുമാണ് യു എസ് ടി ഗ്ലോബലിനെ 2018ലെ ടോപ് എംപ്ലോയർ സർട്ടിഫിക്കേഷനായി തിരഞ്ഞെടുത്തത്. നൈപുണ്യ വികസന നയം, നേതൃത്വ വികസനം, തൊഴിൽ ശക്തി ആസൂത്രണം, നഷ്ടപരിഹാരവും ആനുകൂല്യങ്ങളും, സാംസ്‌കാരിക പ്രകടന വികസനം എന്നീ മേഖലകളിൽ ജീവനക്കാർക്ക് നൽകുന്ന സേവനങ്ങളുടെ അടിസ്ഥാനത്തിലാണ് ടോപ് എംപ്ലോയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് യു എസ് ടി ഗ്ലോബലിന് ഈ അംഗീകാരം ലഭിച്ചത്.

ജീവനക്കാർക്ക് മികച്ച സൗകര്യങ്ങൾ നൽകിവരുന്ന ആഗോള തലത്തിലെ അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന തൊഴിൽ ദാതാക്കളെ കണ്ടെത്തുന്ന സ്വതന്ത്ര സംഘടനയാണ് ടോപ് എംപ്ലോയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട്. 1991 മുതൽ 114 രാജ്യങ്ങളിലായി 1386 സ്ഥാപനങ്ങൾക്കാണ് ഇവർ ഇതിനോടകം അംഗീകാരം നൽകിയിട്ടുള്ളത്. 5.3 ദശലക്ഷം ജീവനക്കാരിൽ ഇത് സ്വാധീനം ചെലുത്തി.

യു എസ് ടി ഗ്ലോബൽ യു എസ് എ എല്ലാ തലത്തിലും ജീവനക്കാർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുകയും എല്ലാ തലങ്ങളിലും അവരുടെ മികവ് പരിപോഷിപ്പിക്കുകയും, അതുവഴി മാനവശേഷി വിഭാഗത്തിൽ തങ്ങളുടെ നേതൃപദവി പ്രകടമാക്കുന്നുവെന്നും ടോപ് എംപ്ലോയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് സി ഇ ഒ ഡേവിഡ് പ്ലിങ്ക് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ കുറെ വർഷങ്ങളിലുടനീളം തങ്ങൾ നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് ഈ അംഗീകാരമെന്ന് മനു ഗോപിനാഥ്, ചീഫ് പീപ്പിൾ ഓഫീസർ, യു എസ് ടി ഗ്ലോബൽ, വ്യക്തമാക്കി.

യു എസ് മേഖലയിലെ നാല് ഐ ടി വ്യവസായ സ്ഥാപനങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടതിലും അംഗീകരിക്കപ്പെട്ടതിലും തങ്ങൾ സന്തുഷ്ടരാണെന്നും ജീവനക്കാരോടൊപ്പം ചേർന്ന് കൂടുതൽ വികസനത്തിനായി പ്രവർത്തിക്കുന്നതിന് തങ്ങളെ പ്രതിജ്ഞാബദ്ധരാക്കുന്നതാണ് ഈ അംഗീകാരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

UST

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

കെവിഎം സമരം: നഴ്സുമാരുടെ ഉപരോധത്താൽ ദേശീയ പാതയിൽ ഗതാഗതസ്തംഭനം

Diabetes , awareness, causes, remedies, Kerala, ncreasing Incidence , Crucial situation , Dr N K Thulasidharan , HOD - Medicine, Calicut Medical College , patients, doctors, care, sugar, glucose, India, health,

വില്ലനായി പ്രമേഹരോഗ വ്യാപനം; അവബോധം അനിവാര്യം