in

യുഎസ്ടി ഗ്ലോബൽ യുഎക്സ്ടെസ്റ്റിംഗുമായി ധാരണയിൽ

തിരുവനന്തപുരം: യുഎസ്ടി ഗ്ലോബൽ (UST Global) യൂസർ എക്സ്പീരിയൻസ് ടെസ്റ്റിംഗ് രംഗത്ത് പ്രവർത്തിക്കുന്ന സിലിക്കൺ വാലി ആസ്ഥാനമായുള്ള ‘യുഎക്സ് ടെസ്റ്റിംഗ്’ (UXTesting) എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയുമായി ധാരണയിൽ ഏർപ്പെട്ടു.

യുഎക്സ് ടെസ്റ്റിംഗിന്റെ സേവനമുപയോഗിച്ച് യു എസ് ടി ഗ്ലോബലിന്റെ ആഗോളതലത്തിലുള്ള 500 ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് ഈ പങ്കാളിത്തം ലക്‌ഷ്യം വയ്ക്കുന്നത്.

യുഎസ്ടി ഗ്ലോബലിന്റെ ഡിസൈൻ ഫോർ ഹാപ്പിനെസ്സ് ഫ്രെയിംവർക്ക്, യൂഎക്സ് ടെസ്റ്റിംഗിന്റെ സേവനങ്ങൾ എന്നിവയുടെ കൂടിച്ചേരലാണ് ഈ ധാരണയിലൂടെ സാധ്യമാകുന്നത്. ഉപഭോക്താവിന് ലഭ്യമാകുന്ന ഫലം കൂടുതൽ സുതാര്യമാക്കുന്നതാണ് ഡിസൈൻ ഫോർ ഹാപ്പിനെസ്സ് ഫ്രെയിംവർക്ക്.

അതേസമയം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ഇമോഷൻ ഡിറ്റക്ഷൻ സംവിധാനം ഉപയോക്താക്കളുടെ വികാരങ്ങളെ നിർണ്ണയിക്കുന്നതിനും സേവനങ്ങൾ അനുയോജ്യമാക്കുന്നതിനും സഹായകമാകുന്നു.

ഇത്തരമൊരു പങ്കാളിത്തത്തിൽ തങ്ങൾ സന്തുഷ്ടരാണെന്നും യുഎക്സ് ടെസ്റ്റിംഗിന്റെ സേവനങ്ങൾ യു എസ് ടി ഗ്ലോബൽ ഉപഭോക്താക്കൾക്കായി ശക്തിപ്പെടുത്തുമെന്നും യുഎസ്ടി ഗ്ലോബല്‍ ഡെവലപ്പ്‌മെന്റ്, സെന്റര്‍ ഓപ്പറേഷന്‍സ്, ഗ്ലോബല്‍ ഹെഡ് സുനിൽ ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.

ഇമോഷൻ ഡിറ്റക്ഷൻ പോലെയുള്ള യു എക്സ് ടെസ്റ്റിംഗിന്റെ ശക്തമായ സേവനങ്ങൾ വിപണിയിൽ സജീവമാകുവാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മികവുറ്റ എൻജിനീയറിങ് സേവനങ്ങൾ പ്രദാനം ചെയ്യുന്നതിൽ മുഖ്യ സ്ഥാനം വഹിക്കുന്ന യുഎസ്ടി ഗ്ലോബലുമായി സഹകരിക്കുന്നതിൽ തങ്ങൾ ആവേശഭരിതരാണെന്ന് യുഎക്സ് ടെസ്റ്റിംഗ് സി ഇ ഒയും സഹ സ്ഥാപകനുമായ ആൽഡ്രിച്ച് ഹുയാങ് അഭിപ്രായപ്പെട്ടു.

ഈ സഹകരണം ആഗോളതലത്തിലുള്ള 500 ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിന് യുഎസ്ടി ഗ്ലോബലിനെ പ്രാപ്തരാക്കുമെന്നും ഹുആങ് കൂട്ടിച്ചേർത്തു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Twenty 20 Bakshya Suraksha Market,inauguration, Nitin Gadkari,market, food and safety, fruits, grocery, price, festival seasons, reduction, market price, Minister for Road Transport & Highways, Shipping and Water Resources, River Development & Ganga Rejuvenation in the Government of India

ഇന്ത്യയിലെ ആദ്യ ഫുഡ് സെക്യൂരിറ്റി ബസാറുമായി ട്വന്‍റി20

Artificial intelligence, Robotics, Technopark

യന്ത്രമനുഷ്യശാസ്ത്രം: വ്യാഴാഴ്ച്ച ടെക്‌നോപാര്‍ക്കില്‍ കൂട്ടായ്മ