in

യുഎസ്ടി ഗ്ലോബലിന് 4 ബ്രണ്ടന്‍ ഹാള്‍ ഗ്രൂപ്പ് പുരസ്‌കാരങ്ങള്‍

തിരുവനന്തപുരം: യുഎസ്ടി ഗ്ലോബലിന് (UST Global) തങ്ങളുടെ ജീവനക്കാരുടെ മികവ് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരിപാടികള്‍ക്ക് വിഖ്യാതമായ ബ്രണ്ടന്‍ ഹാള്‍ ഗ്രൂപ്പ് പുരസ്‌കാരങ്ങള്‍ (Brandon Hall Group awards) ലഭിച്ചു.

‘ബെസ്റ്റ് യൂസ് ഓഫ് ബ്ലെന്‍ഡഡ് ലേണിങ്’, ‘ബെസ്റ്റ് റിസള്‍ട്ട്‌സ് ഓഫ് എ ലേണിങ് പ്രോഗ്രാം’ എന്നിവയ്ക്ക് ‘എക്‌സലന്‍സ് ഇന്‍ ലേണിങ്’ വിഭാഗത്തില്‍ രണ്ട് സ്വര്‍ണ്ണവും, ‘ബെസ്റ്റ് ക്യാന്‍ഡിഡേറ്റ് എക്‌സ്പീരിയന്‍സ്’, ‘ബെസ്റ്റ് യുണീക്ക് ഓര്‍ ഇന്നൊവേറ്റീവ് ടാലെന്റ്‌റ് അക്വിസിഷന്‍ പ്രോഗ്രാം’ എന്നിവയ്ക്ക് ‘എക്‌സലന്‍സ് ഇന്‍ ടാലെന്റ്‌റ് അക്വിസിഷന്‍’ വിഭാഗത്തില്‍ രണ്ട് വെങ്കലവും ഉള്‍പ്പെടെ നാല് പുരസ്‌കാരങ്ങളാണ് ലഭിച്ചത്.

എക്‌സലന്‍സ് വിഭാഗത്തില്‍ മികവിനുള്ള ഉന്നത പുരസ്‌കാരങ്ങള്‍ ലഭിച്ചതില്‍ തങ്ങള്‍ വളരെയധികം സന്തുഷ്ടരാണെന്ന് യുഎസ്ടി ഗ്ലോബല്‍ ചീഫ് പീപ്പിള്‍ ഓഫീസര്‍ മനു ഗോപിനാഥ് അഭിപ്രായപ്പെട്ടു. ജീവനക്കാരെ പരിശീലിപ്പിക്കുന്നതിലും പ്രതിഭകളെ കണ്ടെത്തുന്നതിലും തന്ത്രപ്രധാനമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, ഒന്നിലധികം പുരസ്‌കാരങ്ങള്‍ ലഭിച്ചത് തങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ തെളിവാണെന്നും കൂട്ടിച്ചേര്‍ത്തു.

അനുയോജ്യരായ പങ്കാളികളെ തിരഞ്ഞെടുക്കുന്നതിലും പരിശീലിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും, അതുവഴി ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നിറവേറ്റാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രൊജക്റ്റ്, പ്രോഗ്രാം മാനേജര്‍മാരുടെ കാര്യക്ഷമതയും പ്രാപ്തിയും വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധയൂന്നി സമഗ്രമായ പരിശീലന പരിപാടി ആസൂത്രണം ചെയ്യുന്നതിലാണ് യുഎസ്ടി ഗ്ലോബല്‍ വിശ്വസിക്കുന്നത്. സാങ്കേതിക മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകതകള്‍ കണക്കിലെടുത്ത് സ്ത്രീകളെയും മുന്‍ സൈനികരെയും യുഎസ്ടി ഗ്ലോബല്‍ തങ്ങളുടെ ജീവനക്കാരായി തിരഞ്ഞെടുക്കുന്നു.

‘സ്റ്റെപ് ഇറ്റ് അപ്പ് അമേരിക്ക’ പ്രോഗ്രാമിന്റെ ഭാഗമായി ആവശ്യമായ പരിശീലനം നല്‍കി സാങ്കേതിക ജോലികള്‍ സ്വീകരിക്കാന്‍ അവരെ പ്രാപ്തരാക്കുന്നു. എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കള്‍ പ്രതീകവല്‍ക്കരിക്കുന്നത് ഏതൊരു വ്യാപാരത്തിലും സ്ഥാപനത്തിലും നടപ്പിലാക്കിയ മനുഷ്യവിഭവ മാനേജ്‌മെന്റിന്റെ കരുത്തും സ്വാധീനവും ആണെന്ന് അവാര്‍ഡ് പ്രോഗ്രാം മേധാവിയും, ബ്രണ്ടന്‍ ഹാള്‍ ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ റെയ്ച്ചല്‍ കുക്ക് അഭിപ്രായപ്പെട്ടു.

നിരവധി സ്ഥാപനങ്ങളില്‍ മികച്ച എച്ച് സി എം സംരംഭങ്ങള്‍ നിലവില്‍ ഉണ്ടെന്നും എന്നാല്‍ വ്യാപാര രംഗത്ത് അതിന്റെ നേട്ടങ്ങള്‍ പ്രതിഫലിക്കുമെങ്കില്‍ മാത്രമേ കാര്യക്ഷമതാ നിലവാരം ബാധകമാവൂ എന്നും അവർ വ്യക്തമാക്കി. എക്‌സലന്‍സ് അവാര്‍ഡ് പ്രോഗ്രാമും ബ്രണ്ടന്‍ ഹാള്‍ ഗ്രൂപ്പും അതിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും റെയ്ച്ചല്‍ കുക്ക് കൂട്ടിച്ചേര്‍ത്തു.

മികവുറ്റ പ്രോഗ്രാം ഡിസൈന്‍, പ്രയോഗക്ഷമത, നൂതനത്വം, അളക്കാവുന്ന നേട്ടങ്ങള്‍ തുടങ്ങിയ മാനദണ്ഡങ്ങളാണ് അവാര്‍ഡിന് ആധാരമാക്കിയത്. പുരസ്‌കാര നിര്‍ണയ സമിതിയില്‍ വ്യവസായ രംഗത്തെ പ്രമുഖരും ബ്രണ്ടന്‍ ഹാള്‍ ഗ്രൂപ്പിലെ വിശകലന വിദഗ്ദ്ധരും എക്‌സിക്യൂടീവുകളും ഉള്‍പ്പെടെയുള്ള വിദഗ്ദ്ധര്‍ അംഗങ്ങളായിരുന്നു .
2018 ഫെബ്രുവരി 2-ന് ഫ്ലോറിഡയില്‍ പാം ബീച്ച് ഗാര്‍ഡനിലെ പി ജി എ നാഷണല്‍ റിസോര്‍ട്ടില്‍ നടക്കുന്ന ബ്രണ്ടന്‍ ഹാള്‍ ഗ്രൂപ്പ് എച്ച് സി എം എക്‌സലന്‍സ് കോണ്‍ഫറന്‍സില്‍ വച്ച് അവാര്‍ഡ് ജേതാക്കളെ ആദരിക്കും .

പഠനഗവേഷണം, ടാലെന്റ് മാനേജ്‌മെന്റ്, നേതൃത്വ വികാസം, നിപുണനായ പ്രതിഭകളെ കണ്ടെത്തല്‍, വര്‍ക്ഫോഴ്സ് മാനേജ്മെന്റ് തുടങ്ങി സുപ്രധാന മേഖലകളില്‍ എച്ച് സി എം ഗവേഷണവും സേവനങ്ങളും നല്‍കുന്ന കമ്പനിയാണ് ബ്രണ്ടന്‍ ഹാള്‍ ഗ്രൂപ്പ്. 20 വര്‍ഷക്കാലമായി, ആഗോള തലത്തില്‍ പതിനായിരത്തിലേറെ ഉപയോക്താക്കള്‍ക്ക് സേവനങ്ങള്‍ പ്രദാനം ചെയ്തുവരുന്ന കമ്പനിയാണിത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Travancore Devaswom Board, Governor, p Sadasivam, ordinance, term, reduce, 2 years, governing body, recommendation, cabinet, LDF, government, Prayar Gopalakrishnan, president, Ajay Tharayil, member, appointed, Sabarimala, Hindu Religious Institutions Act, non-Brahmin priests, Travancore Devaswom Board

ദളിതര്‍ ഉൾപ്പെടെ 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാന്‍ ശുപാര്‍ശ

AR Rahman

നോട്ട് നിരോധനത്തിന്റെ വാർഷികത്തിൽ എ ആർ റഹ്മാന്റെ ഗാനം