UST Global ,Wins, Gold, 2018, LearningElite Awards, digital technology services company,  Learning and Development, learning & development initiatives,  practices ar,Born to Learn, organization,company ,supports ,talent transformation
in

ലേർണിംഗ് എലൈറ്റ് 2018: യു എസ് ടി ഗ്ലോബലിന് സുവർണ്ണ പുരസ്‌കാരം

തിരുവനന്തപുരം: യു എസ് ടി ഗ്ലോബലിന്റെ ( UST Global ) പ്രശസ്തമായ ലേർണിംഗ് ആൻഡ് ഡെവലപ്പ്മെന്റ് ലേർണിംഗ് ഈ വർഷത്തെ എലൈറ്റ് അവാർഡ് വേദിയിൽ സുവർണ്ണ പുരസ്‌കാരം കരസ്ഥമാക്കി.

സ്ഥാപനത്തിനുള്ളിൽ തന്നെ ‘ബോൺ ടു ലേൺ’ സംസ്കാരം വളർത്തിയെടുക്കുന്നതിനാണ് യു എസ് ടി ഗ്ലോബലിന്റെ ലേർണിംഗ് ആൻഡ് ഡെവലപ്പ്മെന്റ് സംരംഭങ്ങളും പരിശീലനങ്ങളും ലക്ഷ്യമിടുന്നത്.

നിലവിലെ ഐ ടി, ഡിജിറ്റൽ സേവനങ്ങൾക്ക് പുറമെ, ഭാവിയിലേക്ക് തൊഴിൽ ശക്തി മെച്ചപ്പെടുത്തുന്നതിനായി മികവ് വർധിപ്പിക്കുന്നതിന്റെ ആവശ്യകതയെ കമ്പനി പിന്തുണയ്ക്കുന്നുണ്ട്.

ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക, എല്ലാ പഠനാവശ്യങ്ങൾക്കുമുള്ള വേദിയായി രൂപാന്തരപ്പെടുക, നിലവിലുള്ളതും ഭാവിയിലേയും പങ്കാളികളുടെ മികവ് സാധ്യമാക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുക, സ്റ്റെപ് ഇറ്റ് അപ്പ്, നെറ്റ്‌വർക്ക് ഓഫ് വുമൺ അസ്സോസിയേറ്റ്സ്, എന്നിങ്ങനെയുള്ള തങ്ങളുടെ തന്നെ സംരംഭങ്ങൾ വഴി വ്യത്യസ്ത പ്രവർത്തനങ്ങൾ ഒരുമിപ്പിക്കുക എന്നിവയ്ക്കാണ് യു എസ് ടി ഗ്ലോബലിന്റെ ലേർണിംഗ് ആൻഡ് ഡെലപ്പ്മെന്റ് ടീം മുൻഗണന നൽകുന്നത്.

പഠന തന്ത്രം, നേതൃത്വ നിലപാട്, പഠന നിർവ്വഹണം, പഠന ഫലം, ബിസിനസ് പെർഫോമൻസ് ഫലങ്ങൾ എന്നിവയിലുള്ള കമ്പനിയുടെ മികച്ച പ്രകടനമാണ് സ്വർണ പുരസ്കാരത്തിനു യു എസ് ടി ഗ്ലോബലിനെ അർഹമാക്കിയത്.

എല്ലാ വിഭാഗത്തിലും ഉയർന്ന സ്കോർ നേടിയതിനു പുറമെ കമ്പനിയുടെ ബിസിനസ് പെർഫോമൻസ് ഫലങ്ങൾ വിപണിയിലെ മികച്ചതിനോട് ചേർന്ന് നിൽക്കുന്നതായി കണ്ടെത്തി.

ലേർണിംഗ് ആൻഡ് ഡെവലപ്മെന്റ് വിഭാഗത്തിൽ മികച്ച സ്ഥാപനങ്ങളെ ആദരിക്കുന്ന ഒന്നാണ് ചീഫ് ലേർണിംഗ് ഓഫീസർ മാഗസീനിന്റെ ലേർണിംഗ് എലൈറ്റ് പോഗ്രാം.

സുപ്രധാനമായ ബിസിനസ് ഫലങ്ങൾ നൽകുന്ന മാതൃകാപരമായ തൊഴിൽ ശക്തി വികസന തന്ത്രങ്ങൾ പ്രദാനം ചെയ്യുന്ന സ്ഥാപനങ്ങളെയാണ് പദ്ധതിയിലൂടെ തിരിച്ചറിയുന്നത്.

ഒരു സംഘം ചീഫ് ലേർണിംഗ് ഓഫീസർമാരുടെയും സീനിയർ ലേർണിംഗ് ആൻഡ് ഡെവലപ്പ്മെന്റ് പരിശീലകരുടെയും നിർദ്ദേശമനുസരിച്ച് രൂപപ്പെടുത്തിയ ലേർണിംഗ് എലൈറ്റ് പ്രോഗ്രാം സേവനങ്ങളുടെയും പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിൽ മികച്ച സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള മൂല്യനിർണ്ണയത്തിനായി മികച്ച പരിശീലനങ്ങളാണ് പ്രയോജനപ്പെടുത്തുന്നത്.

പ്രതീക്ഷിച്ച ഫലങ്ങൾ, അനുഭവങ്ങൾ, പ്രാപ്തരാക്കൽ , ഇടപെടൽ എന്നിങ്ങനെ നാലിന തന്ത്രമാണ് ഏറ്റവും ഉന്നതമായ പരിശീലനമായി നിൽക്കുന്നതെന്നും ഇത്തരത്തിലുള്ള തന്ത്രം ബിസിനസ് വളർച്ചയ്ക്കും ഉപഭോക്തൃ വിജയത്തിവും പുറമെ എല്ലാ ജീവനക്കാർക്കും സ്വയം പഠന പരിശീലനം ലഭ്യമായെന്ന് ഉറപ്പ് വരുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും യു എസ് ടി ഗ്ലോബലിന്റെ ലേർണിംഗ് ആൻഡ് ഡെവലപ്പ്മെന്റ് പരിശീലനങ്ങൾ വിലയിരുത്തിയ വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.

നൂതന സാങ്കേതികതയുടെ ഉപയോഗം, മുതൽമുടക്കിനനുസരിച്ചുള്ള ഫലങ്ങൾ നേരിട്ടു മനസ്സിലാക്കൽ, സീനിയർ കമ്പനി നേതൃത്വത്തിന്റെ പിന്തുണ എന്നിവയ്ക്ക് പുറമെ യു എസ് ടി ഗ്ലോബൽ ഏറ്റവുമധികം അഭിനന്ദനം സ്വന്തമാക്കുന്നത് സ്വയം നടത്തുന്ന പഠനത്തിന്റെ വിജയകരമായ നടത്തിപ്പിനായി തടസ്സങ്ങളും വെല്ലുവിളികളും മറികടന്നതിന്റെ പേരിലാണെന്ന് സംഘം വിലയിരുത്തി.

നൈപുണ്യ വികസനത്തിന് യു എസ് ടി ഗ്ലോബലിൽ സുപ്രധാനമായ സ്ഥാനമാണുള്ളതെന്നും, കമ്പനിയുടെ വിജയത്തിന് അത് അനിവാര്യമാണെന്ന് തങ്ങൾ വിശ്വസിക്കുന്നുവെന്നും യു എസ് ടി ഗ്ലോബലിന്റെ ലേർണിംഗ് ആൻഡ് ഡെവലപ്മെന്റ് വിഭാഗം ആഗോള മേധാവി ഡോ മദന കുമാർ അഭിപ്രായപ്പെട്ടു.

സ്ഥാപനത്തിനുള്ളിൽ സജീവമായൊരു പഠന സംസ്കാരം വികസിപ്പിച്ചെടുത്തതിനു പ്രേരകമായി പ്രവർത്തിച്ചത് തങ്ങളുടെ നേതൃ നിരയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലേർണിംഗ് എലൈറ്റ് പദ്ധതിയാൽ ശ്രദ്ധിക്കപ്പെട്ടതിലും ലേർണിംഗ് ആൻഡ് ഡെവലപ്പ്മെന്റ് പരിശീലനത്തിന് സ്വർണ്ണ പുരസ്‌കാരം ലഭിച്ചതിലും ഡോ മദന കുമാർ ചാരിതാർഥ്യം രേഖപ്പെടുത്തി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Varapuzha death , Varapuzha custodial death , human right commission, Pinarayi, Sreejith, police, high court, relatives, petition, CBI, probe, bail, SI, Deepak,  Pinayi, custody, death,land , acquisition , sreejith , National high way, custodial death, report, police, govt, Chief minister,

കസ്റ്റഡി മരണവും ഭൂമി ഏറ്റെടുക്കലും: മുഖ്യമന്ത്രി നയം വ്യക്തമാക്കി

Easybuy , launches , store , Thiruvananthapuram, Mall of Travancore , Landmark Group ,retail group , shopping, super style, super price,Lifestyle, Max, Spar

മാൾ ഓഫ് ട്രാവൻകൂറിൽ തിരുവനന്തപുരത്തെ ആദ്യത്തെ ഈസി ബൈ സ്റ്റോർ