UST Global , Women’s Day, celebration, Thiruvananthapuram centre ,March 8 ,campus, event,guests, R. Sreelekha, IPS, GDP  Dr. V. R. Lalithambika, India’s Rocket Women, Scientist and Deputy Director ,VSSC ,Meera Nair, Journalist , Writer, dance, music,
in

യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം കേന്ദ്രത്തിൽ വനിതാ ദിനം ആഘോഷിച്ചു

തിരുവനന്തപുരം: സമൂഹത്തിലും ജോലിസ്ഥലങ്ങളിലും സ്ത്രീകൾ നൽകിയിട്ടുള്ള ശ്രദ്ധേയ സംഭാവനകൾ സ്മരിക്കുന്നതിനായി യു എസ് ടി ഗ്ലോബൽ ( UST Global ) തിരുവനന്തപുരം കേന്ദ്രം ക്യാമ്പസിൽ മാർച്ച് 8-ന് വനിതാ ദിനം ആഘോഷിച്ചു. ‘പ്രെസ് ഫോർ പ്രോഗ്രസ്സ്’ എന്ന വിഷയത്തിലൂന്നിയാണ് ആഘോഷം സംഘടിപ്പിക്കപ്പെട്ടത്.

ആർ ശ്രീലേഖ ഐ പി എസ്, ഡി ജി പി (പ്രിസൺസ്), ശാസ്ത്രജ്ഞയും വിക്രം സാരാഭായി സ്‌പേസ് സെന്റർ ഡെപ്യൂട്ടി ഡയറക്ടറുമായ (Control Guidance and Simulation Entity) ഡോ. വി.ആര്‍. ലളിതാംബിക, പത്രപ്രവർത്തകയും എഴുത്തുകാരിയുമായ മീരാ നായർ എന്നിവർ ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ അതിഥികൾ ഉദ്ഘാടന ദീപം തെളിയിച്ചു.

സംഗീത വിരുന്ന്, വ്യത്യസ്ത നൃത്താവതരണങ്ങൾ, മികവു കാട്ടിയ വനിതകളെ ആദരിക്കൽ, മത്സര വിജയികൾക്ക് പുരസ്‌കാര വിതരണം എന്നിവ ഉൾപ്പെട്ടതായിരുന്നു ആഘോഷ പരിപാടികൾ. മുഖ്യാതിഥികൾ ജീവനക്കാരുമായി പ്രചോദനകരമായ കഥകളും സന്ദേശങ്ങളും പങ്കു വച്ചു.

സംസ്ഥാനത്തെ ആദ്യ വനിതാ ഐ പി എസ് ഓഫീസറായുള്ള തന്റെ അനുഭവങ്ങൾ ശ്രീലേഖ ഐ പി എസ് വിവരിച്ചപ്പോൾ, ഡോ ലളിതാംബിക വി എസ് എസ് സി യിലേക്കുള്ള തന്റെ എത്തിച്ചേരലിനെക്കുറിച്ചും, മീരാ നായർ സ്ത്രീത്വത്തെക്കുറിച്ചും ‘വുമൺ’ എന്ന തന്റെ കവിതയെക്കുറിച്ചും സംസാരിച്ചു.

പങ്കെടുത്ത പ്രമുഖ വ്യക്തിത്വങ്ങളിൽ നിന്നും കൂടുതൽ അനുഭവങ്ങൾ അറിയുവാൻ വനിതാ പ്രവർത്തകർക്ക് അവസരം ഒരുക്കുന്നതിന് ചടങ്ങ് വേദിയായി. യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം കേന്ദ്രം മേധാവി ശില്പ മേനോൻ ജീവനക്കാരെ അഭിസംബോധന ചെയ്തു.

ഏറെ ചരിത്ര പ്രാധന്യമുള്ളതും സമൂഹത്തിലെ ലിംഗഭേദത്തെ ഇല്ലാതാക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുവാൻ നമ്മെ ഓർമ്മപ്പെടുത്തുന്നതുമാണ് വനിതാ ദിനമെന്ന് ശില്പ മേനോൻ അഭിപ്രായപ്പെട്ടു.

യു എസ് ടി ഗ്ലോബൽ ഏവർക്കും തുല്യ അവസരം നൽകുന്ന തൊഴിൽ ദാതാവാണെന്നും തങ്ങളുടെ വനിതാ ജീവനക്കാരുടെ നേട്ടങ്ങളിൽ അഭിമാനിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

പ്രചോദനമാകുന്ന നേതൃത്വങ്ങൾ, വ്യക്തിത്വങ്ങൾ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലെ സ്ത്രീകൾക്കാണ് പുരസ്‌കാരങ്ങൾ നൽകിയത്. ജീവനക്കാരുടെ സംഗീത, നൃത്ത പരിപാടികളാൽ ആഘോഷം വർണാഭമായി നടന്നു.

UST Global , Women’s Day, celebration, Thiruvananthapuram centre ,March 8 ,campus, event,guests, R. Sreelekha, IPS, GDP  Dr. V. R. Lalithambika, India’s Rocket Women, Scientist and Deputy Director ,VSSC ,Meera Nair, Journalist , Writer, dance, music,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

smartphone, addiction,social interaction, study, smart technology,Frontiers in Psychology,

സ്മാർട്ട് ഫോൺ ആസക്തി: മിഥ്യാധാരണകൾ പൊളിച്ചടുക്കി പുതിയ പഠന ഫലം

ശ്രീധരനെയും ഡിഎംആര്‍സിയെയും മടക്കി വിളിക്കണം; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ തുറന്ന കത്ത്